Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ

ഓൺലൈനായും ആശുപത്രിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്‌സിൻ സ്വീകരിക്കാം

covid, vaccine, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ. ഓൺലൈനായും ആശുപത്രിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്‌സിൻ സ്വീകരിക്കാം.

45 വയസ് കഴിഞ്ഞവർക്കുള്ള രജിസ്‌ട്രേഷൻ 45 ദിവസം കൊണ്ട് പൂർത്തിയാക്കാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്. സർക്കാരിന്റെ കോവിൻ വെബ്‌സൈറ്റിലെ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകുന്നതിനായി വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Read More: രണ്ട് മാസത്തിനകം കോവിഡ് വാക്സിനേഷന്റെ ഗുണഫലം ഉണ്ടാകും: കെ.കെ.ശൈലജ

കൂടുതല്‍ വാക്‌സിനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 9,51,500 ഡോസ് വാക്‌സിനുകള്‍ കൂടിയാണ് എത്തുക. തിരുവനന്തപുരത്ത് ഇന്ന് 4,40,500 ഡോസ് വാക്‌സിനുകളും എറണാകുളത്ത് നാളെ 5,11,000 ഡോസ് വാക്‌സിനുകളും എത്തുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. തൊട്ടടുത്ത ദിവസം കോഴിക്കോടും വാക്‌സിനുകള്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ടെന്ന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 35 ലക്ഷത്തിലധികം പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇവരിൽ 4,84,411 ആരോഗ്യ പ്രവര്‍ത്തകർ ആദ്യഡോസ് വാക്‌സിനും 3,15,226 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളിൽ 1,09,670 പേര്‍ക്ക് ആദ്യ ഡോസും 69230 പേര്‍ക്ക് രണ്ടാം ഡോസും ഇതുവരെ നൽകി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ 3,22,548 പേര്‍ക്ക് ആദ്യ ഡോസും 12,123 പേര്‍ക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവർ 21,88,287 പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid vaccination for above 45 year starts today

Next Story
ധർമടത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന യുഡിഎഫ് ആവശ്യം ഹൈക്കോടതി തള്ളിHigh Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com