Latest News

പതിനെട്ടു കഴിഞ്ഞവരുടെ വാക്സിനേഷന്‍: 59 വിഭാഗക്കാര്‍ക്ക് മുന്‍ഗണന

വാക്സിനേഷന് മുന്‍ഗണന ലഭിക്കുന്ന വിഭാഗങ്ങളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു

covid19, coronavirus, covid vaccination, covid vaccination for 18-44 age group, 18-44 age group covid vaccination prority list, covid vaccination kerala, kerala health minister veena george, kerala covid vaccination numbers, ie malayalam

കൊച്ചി: സംസ്ഥാനത്ത് 18 മുതല്‍ 44 വയസ് വരെയുള്ള വിഭാഗത്തിന്റെയും കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. വാക്സിനേഷന് മുന്‍ഗണന ലഭിക്കുന്ന വിഭാഗങ്ങളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 59 വിഭാഗങ്ങളാണ് പട്ടികയിലുള്ളത്.

മുന്‍ഗണനാ വിഭാഗങ്ങള്‍

1. ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, എന്‍ പി സി ഐ പേയ്മെന്റ് സിസ്റ്റം ദാതാക്കള്‍, ഓപ്പറേറ്റര്‍മാര്‍, ലോജിസ്റ്റിക് കമ്പനികള്‍, എടിഎം സര്‍വീസ് ജീവനക്കാര്‍, ബാങ്കിങ് കറസ്പോണ്ടന്‍സ്, കസ്റ്റമര്‍ സര്‍വീസ് ജീവനക്കാര്‍
2. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ജീവനക്കാര്‍
3. കേരള സഹകരണ തൊഴിലാളികള്‍
4. അഗപ്പെ ഡയഗ്നോസിസ് ജീവനക്കാര്‍
5. ഓയില്‍ കമ്പനി ജീവനക്കാര്‍
6. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ജീവനക്കാര്‍
7. അനാഥാലയം/വൃദ്ധസദനം അന്തേവാസികള്‍
8. റവന്യൂ ജീവനക്കാര്‍
9. മതപരമായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍
10. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട് ഓഫ് ഇന്ത്യ ജീവനക്കാര്‍
11. സീപോര്‍ട്ട് /എയര്‍പോര്‍ട്ട് കസ്റ്റംസ് ജീവനക്കാര്‍
12. കുട്ടികളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന അല്ലെങ്കില്‍ സിസിഐ, റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍,ട്രൈബല്‍ സ്‌കൂള്‍ ഹോസ്റ്റലുകള്‍ (പ്രൈവറ്റ്, സര്‍ക്കാര്‍) അല്ലെങ്കില്‍ കുട്ടികളെ ഉള്‍ക്കൊള്ളുന്ന മറ്റേതെങ്കിലും സ്ഥാപനങ്ങളില്‍ എന്നിവയുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍
13. സാമൂഹിക പ്രവര്‍ത്തകര്‍, എസ് സി / എസ് ടി കോളനി പ്രൊമോട്ടേഴ്സ്
14. കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി ജീവനക്കാര്‍
15. റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍
16. കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍
17. കെഎസ്എഫ്ഇ ജീവനക്കാര്‍
18. എല്‍ എസ് ജി ഐ ജീവനക്കാര്‍
19. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ്
20. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍
21. ടെലികോം കമ്പനി ജീവനക്കാര്‍
22. ആംബുലന്‍സ് സര്‍വീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍
23. പെട്രോനെറ്റ് എല്‍എന്‍ജി ജീവനക്കാര്‍
24. പ്രാദേശിക സ്വയംഭരണ വകുപ്പിന് കീഴിലുള്ള വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍, വാര്‍ഡ് ലെവല്‍ കമ്മിറ്റി അംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ശുചിത്വ പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേന, കോവിഡ് 19 ന് പ്രതിരോധ പ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, ഇതുവരെ കുത്തിവയ്പ് എടുത്തിട്ടില്ലാത്ത മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക തൊഴിലാളികള്‍
25. കോടതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍
26. ഇലക്ട്രിക്കല്‍ ഷോപ്പ് തൊഴിലാളികള്‍
27. കാര്‍ഷിക വകുപ്പില്‍ ജോലി ചെയ്യുന്ന ഫീല്‍ഡ് സ്റ്റാഫുകള്‍
28. ഐസിടിടി വല്ലാര്‍പാടം ജീവനക്കാര്‍
29. പോര്‍ട്ട് ഹോസ്പിറ്റലിലെ പിപിപി ഓപ്പറേറ്റേഴ്സ് ജീവനക്കാര്‍
30. ഇ എസ് ഐ കോര്‍പ്പറേഷന്‍ ജീവനക്കാര്‍
31. തടവുകാര്‍
32. ഗവ. സെന്‍ട്രല്‍ പ്രസ്, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പ് ജീവനക്കാര്‍
33. വാട്ടര്‍ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍
34. എപിജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍
35. കേരള പി എസ് സി ജീവനക്കാര്‍
36. തീരദേശവാസികള്‍
37. സ്വകാര്യ സുരക്ഷാ വ്യവസായ ജീവനക്കാര്‍
38. ഗാര്‍ഹിക, വ്യാവസായിക സമുച്ചയങ്ങളില്‍നിന്ന് മാലിന്യം ശേഖരിക്കുന്ന തൊഴിലാളികള്‍
39. എഎസ് എ പി പ്രൊജക്ട് ജീവനക്കാര്‍
40. മോട്ടോര്‍ തൊഴിലാളികള്‍
41. ഡയറി വകുപ്പ്, മില്‍മ, ഡയറി കോഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാര്‍
42. കേരള ഫീഡ്സ് ലിമിറ്റഡ് ജീവനക്കാര്‍
43. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാര്‍
44. കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ജീവനക്കാര്‍
45. ഓള്‍ ഇന്ത്യ ഇന്ധന വിതരണ ജീവനക്കാര്‍
46. സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍
47. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
48. ട്രഷറി ജീവനക്കാര്‍
49. സെന്റര്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഫോര്‍ റൂറല്‍ ഡെവലപ്മെന്റ് ജീവനക്കാര്‍
50. സെല്‍ഫ് ഫിനാന്‍സ് കോളേജ് ജീവനക്കാര്‍
51. രജിസ്റ്റര്‍ ചെയ്ത ശിശു പരിപാലന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍
52. മ്യൂസിയം, കാഴ്ചബംഗ്ലാവ് ജീവനക്കാര്‍
53. സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ടെക്നോളജി ജീവനക്കാര്‍
54. ലോട്ടറി ഏജന്‍ന്റ്സ്
55. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് കാന്റീന്‍, കോഫി ഹൗസ് ജീവനക്കാര്‍
56. ഡിഫന്‍സ് സിവിലിയന്മാര്‍
57. അസാപ്, കെ എ എസ് ഇ, ഐ സി ടി എ കെ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍
58. ഔഷധി ജീവനക്കാര്‍
59. ഫോറസ്റ്റ് വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വാച്ചര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍

സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഈ മാസം ഏഴിന് അറിയിച്ചിരുന്നു. മൊത്തം ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 47.17 ശതമാനം പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്.

Also Read: ആകെയുള്ളത് മാസ്ക് മാത്രം, കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാകുന്നില്ലെന്ന് ഹൈക്കോടതി

മൊത്തം ജനസംഖ്യയുടെ 11.19 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഇതോടെ ഒന്നും രണ്ടും ഡോസ് വാക്സിന്‍ ചേര്‍ത്ത് ആകെ ഒന്നര കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കിയിട്ടുള്ളത്. അതില്‍ 1.13 കോടി പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 37.38 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ ‘മാതൃകവചം’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളെ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid vaccination for 18 44 age group heres the priority list

Next Story
ജിഎസ്ടി നഷ്ടപരിഹാരം: 75,000 കോടി വിതരണം ചെയ്ത് കേന്ദ്രം; കേരളത്തിന് 4122 കോടിgst, gst compensation kerala, nirmala sithraman, kn balagopal, gst compensation due, kn balagopal meets nirmala sitharaman, kerala demand gst compensation due, covid19 financial support for states, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com