scorecardresearch
Latest News

കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചു; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ മാത്രമേ നൽകൂ

കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചു; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

തിരുവനന്തപുരം: 15-18 വയസ്സുകാർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിച്ചു. ഓൺലൈനായോ കുത്തിവയ്പു കേന്ദ്രത്തിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യാം. മാതാപിതാക്കളുടെ നിലവിലുള്ള കോവിൻ അക്കൗണ്ടിലൂടെ കുട്ടികൾക്ക് സ്ലോട്ട് ബുക്ക് ചെയ്യാം. അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ അക്കൗണ്ട് തുടങ്ങി രജിസ്റ്റർ ചെയ്യാം. ഇവർ 2007 ലോ അതിനു മുൻപോ ജനിച്ചവരായിരിക്കണം. ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ അല്ലെങ്കിൽ സ്കൂൾ ഐഡിയോ 10-ാം ക്ലാസ് സർട്ടിഫിക്കറ്റോ ഉപയോഗിച്ച് ബുക്ക് ചെയ്യാം.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതെങ്ങനെ?

  1. ആദ്യമായി http://www. cowin.gov.in എന്ന ലിങ്കില്‍ പോകുക. ഹോം പേജിന് മുകള്‍ വശത്തായി കാണുന്ന രജിസ്റ്റര്‍/സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക
  2. അപ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. മൊബൈല്‍ നമ്പര്‍ നല്‍കി Get OTP ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മള്‍ നല്‍കിയ മൊബൈലില്‍ ഒരു ഒടിപി നമ്പര്‍ എസ്എംഎസ് ആയി വരും. ആ ഒടിപി നമ്പര്‍ അവിടെ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യുക
  3. ഫോട്ടോ ഐഡി പ്രൂഫ് കോളത്തില്‍ ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പെണ്‍കുട്ടിയാണോ ആണ്‍കുട്ടിയാണോ അദേഴ്‌സ് ആണോ എന്നും ജനിച്ച വര്‍ഷവും നല്‍കുക. അതിന് ശേഷം രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  4. ഇതോടെ ആ ആളുടെ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതുപോലെ ആഡ് മോര്‍ ഓപ്ഷന്‍ നല്‍കി മറ്റ് മൂന്ന് പേരെ കൂടി രജിസ്റ്റര്‍ ചെയ്യാം.

വാക്‌സിനേഷനായി എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?

  1. വാക്‌സിന്‍ എടുക്കാനുള്ള അപ്പോയ്‌മെന്റിനായി രജിസ്റ്റര്‍ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ താമസ സ്ഥലത്തെ പിന്‍ കോഡ് നല്‍കുക. അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ജില്ല സെര്‍ച്ച് ചെയ്യാവുന്നതാണ്.
  2. ഓരോ തീയതിയിലും വാക്‌സിന്‍ കേന്ദ്രങ്ങളുടെ ഒഴിവ് കാണാന്‍ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നല്‍കി കണ്‍ഫോം ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ കണ്‍ഫോം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും.
  3. എന്തെങ്കിലും കാരണത്താല്‍ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മൊബൈല്‍ നമ്പറും ഒടിപി നമ്പരും നല്‍കി കോവിന്‍ സൈറ്റില്‍ കയറി ബുക്ക് ചെയ്യാവുന്നതാണ്.
  4. വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റേയും രേഖകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയും.
    വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത പ്രിന്റൗട്ടോ എസ്എംഎസോ കാണിക്കുക. രജിസ്റ്റര്‍ ചെയത ഫോട്ടോ ഐഡി കൈയ്യില്‍ കരുതേണ്ടതാണ്.

15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ മാത്രമേ നൽകൂവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും സർക്കാരിന്റെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായി വാക്‌സിൻ നൽകുന്നുണ്ട്. പണം നൽകി വാക്സിനെടുക്കാൻ കഴിയുന്നവർ സ്വകാര്യ ആശുപത്രികളിൽ എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 15-18 വയസ്സുകാർക്കുള്ള വാക്സിൻ ജനുവരി 3 മുതൽ നൽകി തുടങ്ങും.

Read More: കുട്ടികൾക്ക് കോവാക്സിൻ മാത്രം, വാക്സിൻ റജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ: ആരോഗ്യമന്ത്രാലയം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid vaccination for 15 18 year age group children in kerala registration start today