Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

18 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഇന്നു മുതല്‍; രജിസ്റ്റര്‍ ചെയ്തത് 1.91 ലക്ഷം പേര്‍

ഓൺലൈനിൽ രജിസ്ട്രർ ചെയ്യുന്നവർക്കാണ് വാക്സിൻ ലഭിക്കുക

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 18 വയസിനും 44 വയസിനും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങൾ സർക്കാർ പുറത്തിറങ്ങിയിട്ടുണ്ട്.

വാക്സിനേഷൻ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ്-19 ജാഗ്രത (https: //covid19.kerala.gov.in/vaccine/) എന്ന വെബ്‌സൈറ്റില്‍ മുന്‍ഗണനയ്ക്കായി രജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷനാണ് ഇന്ന് ആരംഭിക്കുന്നത്. നല്‍കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്‌സിന്റെ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയോ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിക്കേണ്ടതാണ്.

രണ്ട് ദിവസം കൊണ്ട് 1,90,745 പേർ രജിസ്ട്രർ ചെയ്തു

രണ്ട് ദിവസം കൊണ്ട് ഇതുവരെ 4.88 ലക്ഷത്തിലധികം പേരാണ് കോവിഡ്-19 ജാഗ്രത വെബ് സൈറ്റ് സന്ദര്‍ശിച്ചത്. ആകെ 1,90,745 പേർ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാൽപ്പതിനായിരത്തോളം പേരാണ് രേഖകള്‍ അപ് ലോഡ് ചെയ്തത്. അവരില്‍ അനുബന്ധ രോഗത്തിനുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്തവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. നിരസിച്ച അര്‍ഹരായവര്‍ക്ക് മതിയായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിക്കാവുന്നതാണ്.

Read Also: നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്ന് അർധരാത്രി മുതൽ; നിയന്ത്രണങ്ങൾ ഇങ്ങനെ

വണ്‍ പേഴ്‌സണ്‍ വണ്‍ ഇലക്‌ടോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് എന്ന ഉദാത്തമായ ആശയം കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഐ.ടി. വിങ് ആയി പ്രവര്‍ത്തിക്കുന്ന ഇ-ഹെല്‍ത്ത് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്.

18-44 വയസുകാരുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

  • വാക്‌സിനേഷന്‍ സെഷനുകള്‍ അനുവദിക്കുന്നത് വാക്‌സിന്റെ ലഭ്യത അനുസരിച്ചാണ്. അതിനാല്‍ എല്ലാവരും കാത്തിരിക്കേണ്ടി വരും.
  • രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 12 മുതല്‍ 16 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ രണ്ടാം ഡോസ് 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലും എടുക്കണം.
  • 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാകിസിനേഷനും തുടരുന്നതാണ്.
  • 2022 ജനുവരി ഒന്നിന് 18 വയസ് തികയുന്നവര്‍ മുതല്‍ 45 വയസ് വരെയുള്ള അനുബന്ധ രോഗബാധയുള്ളവര്‍ക്ക് മുന്‍ഗണന അനുസരിച്ച് വാക്‌സിന്‍ 2021 മെയ് 17 മുതല്‍ ലഭ്യമാകും.
  • 18-45 വയസ് വരെയുള്ളവര്‍ വാക്‌സിനേഷനായി http: //www.cowin.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും അനുബന്ധരോഗങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന ലഭിക്കുവാനായി https: //covid19.kerala.gov.in/ vaccine/ എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.

Read More: എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗൺ? സാധാരണ ലോക്ക്ഡൗണിൽനിന്നുള്ള വ്യത്യാസം

  • ഇവിടെ അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍ നല്‍കുന്ന അനുബന്ധ രോഗങ്ങള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
  • അനുബന്ധ രോഗങ്ങളുടെ പട്ടികയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും http: //www.dhs.kerala.gov.in, http:/ /www.arogyakeralam.gov.in, http: //www.sha.kerala എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.
  • വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം ഇവ ലഭിക്കുന്നവര്‍ മാത്രം വാക്‌സിന്‍ സ്വീകരിക്കുവാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുക. വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം ഇവയുടെ സന്ദേശം ലഭിക്കാത്തവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി തിരക്ക് കൂട്ടരുത്.
  • അറിയിപ്പ് ലഭിച്ച ശേഷം എത്തുക. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid vaccination and registratration for 18 44 year group in kerala

Next Story
രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം അമ്പലമുകളിൽ പ്രവർത്തനമാരംഭിച്ചുcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാള"/>
The moderation of comments is automated and not cleared manually by malayalam.indianexpress.com