Latest News

കോവിഡ് വ്യാപനം: കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

ഗുരുതര രോഗമുള്ളവരും പ്രായമായവരും കൂടുതല്‍ ഉള്ളതിനാലാണ് കേരളത്തില്‍ രോഗവ്യാപനം തീവ്രമായി തുടരുന്നതെന്ന് കേന്ദ്ര സംഘം വിലയിരുത്തിയിരുന്നു.

Mansukh Mandaviya
Photo: Twitter/Office of Mansukh Mandaviya

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് കേരളം സന്ദര്‍ശിക്കും. ഉച്ചയോടെയാകും കേന്ദ്ര മന്ത്രി തലസ്ഥാനത്തെത്തുക. മുഖ്യമന്ത്രി പിണറായി വിജയനുമായി കോവിഡ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും.

ആരോഗ്യമന്ത്രിക്കൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സംഘവും ഉണ്ടാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എച്ച്എല്‍എല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതര രോഗമുള്ളവരും പ്രായമായവരും കൂടുതല്‍ ഉള്ളതിനാലാണ് കേരളത്തില്‍ രോഗവ്യാപനം തീവ്രമായി തുടരുന്നതെന്ന് കേന്ദ്ര സംഘം വിലയിരുത്തിയിരുന്നു.

അതേസമയം, സംസ്ഥാനത്തെ വാക്സിനേഷന്‍ യജ്ഞം കാര്യക്ഷമമായി തന്നെ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 24 ലക്ഷം പേരാണ് കുത്തിവയ്പ്പെടുത്തത്. വയനാട് ജില്ല സംസ്ഥാനത്തെ സമ്പൂര്‍ണ ആദ്യ ഡോസ് വാക്സിനേഷന്‍ നടത്തിയ ജില്ലയായി മാറി.

പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും സംസ്ഥാനത്തെ രോഗവ്യാപന നിരക്ക് വര്‍ധിക്കുന്നത് ആശങ്കയാണ്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ശതമാനമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ടിപിആര്‍ ഇത്രയധികം ഉയരുന്നത്.

Also Read: കാടും മലയും താണ്ടി ആരോഗ്യ പ്രവര്‍ത്തകര്‍; വയനാട് ജില്ലയില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid union health minister mansukh mandaviya to visit kerala today

Next Story
കാടും മലയും താണ്ടി ആരോഗ്യ പ്രവര്‍ത്തകര്‍; വയനാട് ജില്ലയില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍Wayanad, Noolppuzha, Panchayath, First Fully Vaccinated Panchayat, നൂൽപ്പുഴ, വാക്സിൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com