Latest News

കോവിഡ് ചികിത്സാ നിരക്ക്: നിയന്ത്രണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്

സ്വകാര്യ ആരോഗ്യ മേഖലയ്ക്ക് ദോഷകരമായതൊന്നും ഉദ്ദേശിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തില്‍ ഒരു പരിഹാരമാണ് ഉദ്ദേശിക്കുന്നതെന്നും കോടതി വ്യക്തമാക്കി

covid19, coronavirus, post covid treatment, kerala high court, kerala high court on post covid treatment fee, post covid treatment fee kerala, veena george, pinarayi vijayan, covid news, kerala covid news, malayalam news, latest malayalam news,news in malayalam covid, indian express malayalam, ie malayalam

കൊച്ചി: കോവിഡ് ചികിത്സാ നിരക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശം. ചികില്‍സാ നിരക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി അംഗീകരിച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജിയിലാണ് നിര്‍ദേശം.

ആശുപത്രികള്‍ നല്‍കിയ നിവേദനം പരിഗണിച്ച്, മുറികളുടെയും സ്യൂട്ടുകളുടെയും നിരക്ക് തീരുമാനിക്കാന്‍ ആശുപത്രികള്‍ക്ക് അനുമതി നല്‍കിയതിനെ കോടതി വിമര്‍ശിച്ചിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതിയ നയ രൂപീകരണം നടത്തുന്നുമെന്നും പത്ത് ദിവസം കൂടി സമയം നല്‍കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സ്വകാര്യ ആരോഗ്യ മേഖലയ്ക്ക് ദോഷകരമായതൊന്നും കോടതി ഉദ്ദേശിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തില്‍ ഒരു പരിഹാരമാണ് ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങുന്ന ബഞ്ച് ചൂണ്ടിക്കാട്ടി.

ഹര്‍ജിയിലെ വിശദാംശങ്ങളിലേക്ക് ഇതുവരെ കടന്നിട്ടില്ലെന്നും അമിത നിരക്കില്‍ ഇടപെടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.

ഡിവിഷന്‍ ബെഞ്ച് ഉത്തരവ് വന്നതോടെ സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നില്ലന്നും ഈ ഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഏകീകൃത നിരക്ക് സാധ്യമല്ലെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. കേസ് അടുത്ത ആഴ്ചത്തേക്കു മാറ്റി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid treatment rate private hospitals petition kerala high court

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com