scorecardresearch
Latest News

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി

നിലവിൽ എയർപോർട്ടുകളില്‍ വിവിധ ലാബുകൾ പല തരത്തിലാണ് കൊവിഡ് പരിശോധനയ്ക്ക് പണം ഈടാക്കുന്നത്

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനാ നിരക്കുകൾ പുതുക്കി. നിലവിൽ വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയ്ക്ക് വിവിധ ലാബുകള്‍ പല നിരക്കാണ് ഈടാക്കുന്നത്. ഒരേ നിരക്ക് ആക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം വിമാനത്താവളങ്ങളിൽ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റുകൾ നടത്താൻ 2490 രൂപയാണ് നിരക്ക്. സാധാരണ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 500 രൂപയാണ്. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാൻഡ്, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേല്ലാം ഈ നിരക്കായിരിക്കും.

ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയായിരിക്കും. ആര്‍ടി ലാംപ് പരിശോധനയ്ക്ക് 1,150 രൂപയും ട്രൂനാറ്റ് പരിശോധനയ്ക്ക് 1,500 രൂപയുമാണ് നിരക്ക്. എക്സ്പര്‍ട്ട് നാറ്റ് പരിശോധനയ്ക്ക് 2,500 രൂപയും സ്വകാര്യ ലാബുകള്‍ക്ക് ഈടാക്കാം.

Also Read: നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ചികിത്സ ലഭിച്ചില്ലെന്ന് പരാതി; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid test rates revised by kerala health department

Best of Express