scorecardresearch

സംസ്ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു

പരിശോധനകള്‍ക്ക് പുറമെ കോവിഡ് സുരക്ഷാ സാമഗ്രഹികളുടേയും നിരക്കുകള്‍ കുറച്ചിട്ടുണ്ട്

സംസ്ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുതുക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടുത്തിയാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

പുതിയ നിരക്കുകള്‍

  • ആര്‍ടിപിസിആര്‍ : 300 രൂപ
  • ആന്റിജന്‍ : 100 രൂപ
  • എക്‌സ്‌പെര്‍ട്ട് നാറ്റ് : 2,350 രൂപ
  • ട്രൂനാറ്റ് : 1225 രൂപ,
  • ആര്‍ടി ലാമ്പ് : 1025 രൂപ

ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയായിരുന്നു മുന്‍പത്തെ നിരക്കുകള്‍. പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ്എല്‍ സൈസിന് 154 രൂപയും ഡബിള്‍ എക്‌സ്എല്‍ സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക.

എക്‌സ്എല്‍, ഡബിള്‍ എക്‌സ്എല്‍ സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

Also Read: അന്ന് പ്രളയത്തിൽ, ഇന്ന് ബാബുവിനായി; നാടിനെ നെഞ്ചോട് ചേര്‍ത്ത് ഹേമന്ദ്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid test rate reduced in kerala