മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച്; കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കെ സുധാകരനും ഷാഫിക്കുമെതിരെ കേസ്

ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തത് കെ.സുധാകരനാണ്

Shafi parambil, ഷാഫി പറമ്പിൽ, k sudhakaran, കെ.സുധാകരൻ, covid protocol violation, കോവിഡ് പ്രോട്ടോക്കോൾ ലംഘനം, cm pinarayi vijayn,gold smuggling,house,protest,youth congress,gold smuggling case, iemalayalam, ഐഇ മലയാളം

കണ്ണൂർ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ കെ സുധാകരൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ എന്നിവർക്കെതിരെ കേസെടുത്തു. കണ്ണൂരിലെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തത് കെ.സുധാകരനാണ്.

നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 15 പേർക്കും മറ്റ് 100 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ കലക്ടറേറ്റിൽ പ്രതിഷേധം നടത്തിയ യൂത്ത് ലീഗ് മന്ത്രി ഇപി ജയരാജന്റെ വാഹനം തടഞ്ഞു. കോവിഡ് വൈറസ് വ്യാപകമായ സാഹചര്യത്തിലും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി
രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്.

Read More: സർക്കാരിനെതിരെ പടപ്പുറപ്പാട്; സിബിഐ അന്വേഷണത്തിലുറച്ച് പ്രതിപക്ഷം

കോഴിക്കോട് കലക്‌ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചും അക്രമാസക്‌തമായിയിരുന്നു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി ഉപയോഗിക്കുകയും ഗ്രനേഡ് എറിയുകയും ചെയ്‌തു.

വെള്ളിയാഴ്ച രാവിലെയാണ് യൂത്ത് ലീഗ് പ്രവർത്തകർ കലക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചുമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടയുകയായിരുന്നു. ബാരിക്കേഡ് തകർത്ത് അകത്തു കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാകാതെ വന്നതോടെ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിക്കേണ്ടിവന്നു. സംഘർഷത്തിൽ യൂത്ത് ലീഗ് പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനും പരുക്കേറ്റതായാണ് വിവരം.

സംസ്ഥാനത്തൊട്ടാകെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ഇരമ്പുകയാണ്. കണ്ണൂരിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്കും യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ പൊലീസ് ഏറെ കഷ്‌ടപ്പെടുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചാണ് പലയിടത്തും പ്രതിഷേധ പരിപാടികൾ നടക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് യുവമോർച്ചയും പ്രതിഷേധിച്ചു. പ്രതിഷേധക്കാരിൽ പലരും മാസ്‌ക് ധരിക്കാത്തതും വലിയ പ്രതിസന്ധിയാണ്.

അതേസമയം, സ്വർണക്കള്ളക്കടത്ത് കേസിൽ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് കൊണ്ട് വരാൻ സിബിഐ അന്വേഷണം ആണ് അഭികാര്യം. സിബിഐയുടെ സ്വതന്ത്ര അന്വേഷണം ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകണമെന്നും വെള്ളിയാഴ്ച ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ മുതിർന്ന കോൺഗ്രസ് നേതാക്കൾ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid protocol violation case against k sudhakaran and shafi parambil

Next Story
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശിCovid, covid death
The moderation of comments is automated and not cleared manually by malayalam.indianexpress.com