സജ്ജമാകാന്‍ ആരോഗ്യമേഖലയ്ക്ക് നിര്‍ദേശം; കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ പുതുക്കി

മേയ് 31 വരെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും കോവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം

covid 19, coronavirus, covid 19 india, coronavirus india, covid 19 second wave, coronavirus second wave, lockdown, delhi lockdown, rajasthan lockdown, delhi lockdown date, delhi lockdown rules, rajasthan lockdown date, rajasthan lockdown rules, lockdown news, corona cases in india, coronavirus news, covid 19 latest news, maharashtra covid 19 cases,coronavirus latest news, ie malayalam

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് ചികിത്സ മാനദണ്ഡങ്ങള്‍ പുതുക്കി. ആശുപത്രികളില്‍ പനിക്ക് ചികിത്സ നല്‍കുന്ന ക്ലിനിക്കുകള്‍ എല്ലാം കോവിഡ് ക്ലിനിക്കുകള്‍ ആക്കി മാറ്റാനാണ് നിര്‍ദേശം. പ്രോട്ടോക്കള്‍ അനുസരിച്ച് ലാബ് സേവനങ്ങള്‍, മരുന്ന്, പരിശോധനകള്‍ എന്നിവ കോവിഡ് രോഗികള്‍ക്ക് ലഭ്യമാക്കണം.

മേയ് 31 വരെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും കോവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ ബെഡുകള്‍ സജ്ജീകരിക്കണം. കുറഞ്ഞത് അഞ്ച് വെന്റിലേറ്റര്‍ കിടക്കകള്‍ എങ്കിലും തയ്യാറായിരിക്കണമെന്നാണ് നിര്‍ദേശം. രണ്ടാം നിര കോവിഡ് കേന്ദ്രങ്ങള്‍ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സ്റ്റെറോയിഡുകളുടേയും ആന്റികൊവാഗുലന്റിന്റേയും സ്റ്റോക്ക് ഉറപ്പ് വരുത്തണം. കിടപ്പ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഓക്സിജന്‍ സഹായം വീട്ടിലൊരുക്കണം. ആശ വര്‍ക്കര്‍മാര്‍ മുഖേനയോ, വോളന്റീര്‍മാര്‍ വഴിയോ മറ്റ് ചികിത്സാ സഹായങ്ങള്‍ കിടപ്പ് രോഗികള്‍ക്ക് ഉറപ്പാക്കണം.

Also Read : പിടിവിടാതെ കോവിഡ്; 35,801 പുതിയ കേസുകള്‍, 68 മരണം

വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യനിലയെ സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷിക്കണം. സ്വകാര്യ ആശുപത്രികളില്‍ ഐസിയു ബെഡുകള്‍ 50 ശതമാനം കോവിഡ് രോഗികള്‍ക്കായി ഉയര്‍ത്തണം. കോവിഡ് ഒപിയും സ്വകാര്യ ആശുപത്രികളില്‍ ആരംഭിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. ഇന്ന് 35,801 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും ഉയരുകയാണ്. 68 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid patient treatment guidelines renewed by government

Next Story
പിടിവിടാതെ കോവിഡ്; 35,801 പുതിയ കേസുകള്‍, 68 മരണംcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com