scorecardresearch

സജ്ജമാകാന്‍ ആരോഗ്യമേഖലയ്ക്ക് നിര്‍ദേശം; കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ പുതുക്കി

മേയ് 31 വരെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും കോവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം

മേയ് 31 വരെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും കോവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം

author-image
WebDesk
New Update
covid 19, coronavirus, covid 19 india, coronavirus india, covid 19 second wave, coronavirus second wave, lockdown, delhi lockdown, rajasthan lockdown, delhi lockdown date, delhi lockdown rules, rajasthan lockdown date, rajasthan lockdown rules, lockdown news, corona cases in india, coronavirus news, covid 19 latest news, maharashtra covid 19 cases,coronavirus latest news, ie malayalam

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് ചികിത്സ മാനദണ്ഡങ്ങള്‍ പുതുക്കി. ആശുപത്രികളില്‍ പനിക്ക് ചികിത്സ നല്‍കുന്ന ക്ലിനിക്കുകള്‍ എല്ലാം കോവിഡ് ക്ലിനിക്കുകള്‍ ആക്കി മാറ്റാനാണ് നിര്‍ദേശം. പ്രോട്ടോക്കള്‍ അനുസരിച്ച് ലാബ് സേവനങ്ങള്‍, മരുന്ന്, പരിശോധനകള്‍ എന്നിവ കോവിഡ് രോഗികള്‍ക്ക് ലഭ്യമാക്കണം.

Advertisment

മേയ് 31 വരെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും കോവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ ബെഡുകള്‍ സജ്ജീകരിക്കണം. കുറഞ്ഞത് അഞ്ച് വെന്റിലേറ്റര്‍ കിടക്കകള്‍ എങ്കിലും തയ്യാറായിരിക്കണമെന്നാണ് നിര്‍ദേശം. രണ്ടാം നിര കോവിഡ് കേന്ദ്രങ്ങള്‍ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സ്റ്റെറോയിഡുകളുടേയും ആന്റികൊവാഗുലന്റിന്റേയും സ്റ്റോക്ക് ഉറപ്പ് വരുത്തണം. കിടപ്പ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഓക്സിജന്‍ സഹായം വീട്ടിലൊരുക്കണം. ആശ വര്‍ക്കര്‍മാര്‍ മുഖേനയോ, വോളന്റീര്‍മാര്‍ വഴിയോ മറ്റ് ചികിത്സാ സഹായങ്ങള്‍ കിടപ്പ് രോഗികള്‍ക്ക് ഉറപ്പാക്കണം.

Also Read : പിടിവിടാതെ കോവിഡ്; 35,801 പുതിയ കേസുകള്‍, 68 മരണം

വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യനിലയെ സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷിക്കണം. സ്വകാര്യ ആശുപത്രികളില്‍ ഐസിയു ബെഡുകള്‍ 50 ശതമാനം കോവിഡ് രോഗികള്‍ക്കായി ഉയര്‍ത്തണം. കോവിഡ് ഒപിയും സ്വകാര്യ ആശുപത്രികളില്‍ ആരംഭിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

Advertisment

സംസ്ഥാനത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. ഇന്ന് 35,801 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും ഉയരുകയാണ്. 68 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്.

Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: