ആറൻമുള: ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കോവിഡ് രോഗിയെ പീഡിപ്പിച്ച ശേഷം ആംബുലൻസ് ഡ്രൈവര്‍ ക്ഷമാപണം നടത്തി. ചെയ്‌തത് തെറ്റായിപ്പോയെന്നും ആരോടും പറയരുതെന്നും ആംബുലൻസ് ഡ്രൈവര്‍ പെൺകുട്ടിയോട് ആവശ്യപ്പെട്ടു.
പ്രതിയായ ആംബുലൻസ് ഡ്രൈവര്‍ ക്ഷമാപണം നടത്തിയത് പെൺകുട്ടി ഫോണിൽ റെക്കോർഡ് ചെയ്‌തു. ഇത് കേസിൽ നിർണായക തെളിവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞു.
Read Also:ചന്തുവാണെന്ന് കരുതി വീട്ടിലെ വാഴ മുഴുവൻ വെട്ടിവീഴ്‌ത്തി; അമ്മ ഉണ്ണിയാർച്ചയായി
ആറന്മുളയിലെ ഒരു മൈതാനത്തുവച്ചാണ് കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവര്‍ പീഡിപ്പിച്ചത്. ഏകദേശം പുലർച്ചെ ഒരു മണിയോടെയാണ് കൃത്യം നടക്കുന്നത്. വളരെ ദൗർഭാഗ്യകരമായ കാര്യമാണ് നടന്നതെന്നും അംഗീകരിക്കാൻ കഴിയാത്ത സംഭവമെന്നും എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതി ഇപ്പോൾ കസ്റ്റഡിയിലാണ്. തെളിവുകൾ ശേഖരിച്ചുകഴിഞ്ഞു. സംഭവം അറിഞ്ഞപ്പോൾ തന്നെ അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ആംബുലൻസ് ഡ്രൈവറെ ജോലിയിൽനിന്നു പിരിച്ചുവിട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു.
108 ആംബുലൻസ് ഡ്രെെവർ കായംകുളം കീരിക്കാട് സ്വദേശി നൗഫലാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. കോവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് പീഡനം. ആളൊഴിഞ്ഞ ഭാഗത്തു വച്ചാണ് പീഡിപ്പിച്ചത്.
Read Also: ഇടത്തോട്ട് പോകാം; ജോസ് കെ.മാണി വിഭാഗം എൽഡിഎഫിലേക്ക് തന്നെ, രാജ്യസഭാംഗത്വം രാജിവച്ചേക്കും
ആശുപത്രിയിലെത്തിയപ്പോൾ തനിക്കുണ്ടായ ദുരനുഭവം കോവിഡ് രോഗി അധികൃതരെ അറിയിച്ചു. കോവിഡ് രോഗിയെ പീഡിപ്പിച്ച നൗഫൽ വധശ്രമക്കേസ് പ്രതിയാണെന്നും സൂചനയുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരവങ്ങൾ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ശേഖരിച്ചു വരുന്നു