Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

കോവിഡ് സ്ഥിരീകരിച്ചത് 24,166 പേർക്ക്; 181 മരണം

30539 പേർ രോഗമുക്തി നേടി. ചികിത്സയിൽ കഴിയുന്നത് 2,41,966 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം- 4212, തിരുവനന്തപുരം- 3210, എറണാകുളം- 2779, പാലക്കാട്- 2592, കൊല്ലം- 2111, തൃശൂര്‍- 1938, ആലപ്പുഴ- 1591, കോഴിക്കോട്- 1521, കണ്ണൂര്‍- 1023, കോട്ടയം- 919, പത്തനംതിട്ട- 800, കാസര്‍ഗോഡ്- 584, ഇടുക്കി- 571, വയനാട്- 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8063 ആയി.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,93,04,219 സാമ്പിളുകളാണ് പരിശോധിച്ചത്.

24 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.40 ആണ്. 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ അത് 22.55 ആയിരുന്നു. സജീവ കേസുകളുടെ എണ്ണത്തില്‍ 12.61 ശതമാനം കുറവുണ്ടായിട്ടുണ്ട്. പ്രതിദിന കേസുകളുടെ എണ്ണത്തില്‍ 9.03 ശതമാനവും കുറവുണ്ടായി്.

22,193 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 22,193 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം- 4057, തിരുവനന്തപുരം- 3054, എറണാകുളം- 2700, പാലക്കാട്- 1259, കൊല്ലം- 2096, തൃശൂര്‍- 1920, ആലപ്പുഴ- 1580, കോഴിക്കോട്- 1505, കണ്ണൂര്‍- 959, കോട്ടയം- 862, പത്തനംതിട്ട- 776, കാസര്‍ഗോഡ്- 568, ഇടുക്കി- 549, വയനാട്- 308 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Read More: പ്രതിദിന രോഗമുക്തരുടെ എണ്ണം കൂടുന്നു; പൂര്‍ണമായി ആശ്വസിക്കാവുന്ന നിലയായിട്ടില്ലെന്ന് മുഖ്യമന്ത്രി

89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍- 18, പാലക്കാട്- 11, തിരുവനന്തപുരം, കൊല്ലം- 10 വീതം, എറണാകുളം, കാസര്‍ഗോഡ്- 9 വീതം, പത്തനംതിട്ട, തൃശൂര്‍- 8 വീതം, കോട്ടയം- 3, ഇടുക്കി, മലപ്പുറം, വയനാട്- 1 വീതം.

30,539 പേര്‍ രോഗമുക്തി നേടി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,539 പേര്‍ രോഗമുക്തി നേടി. എറണാകുളം- 4280, മലപ്പുറം- 4505, തിരുവനന്തപുരം- 3247, പാലക്കാട്-3144, ആലപ്പുഴ- 2794, കോഴിക്കോട്-2316, കണ്ണൂര്‍- 2255, കൊല്ലം- 2034, തൃശൂര്‍-1531,കോട്ടയം-1344, പത്തനംതിട്ട- 1187, ഇടുക്കി- 946, കാസര്‍ഗോഡ്- 578, വയനാട്- 378, എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2,41,966 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,98,135 പേര്‍ ഇതുവരെ രോഗമുക്തി നേടി.

8,76,584 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,76,584 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,36,420 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 40,164 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4001 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More: ബ്ലാക്ക് ഫംഗസ്: വിദേശ മലയാളി സംഘടനകൾ മുഖേനെ മരുന്നുകൾ ലഭ്യമാക്കാൻ ശ്രമം

ആകെ 880 ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 880 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid kerala number of cases and death toll may 27

Next Story
മുഖ്യമന്ത്രിക്കെതിരെ ഇ ഡി ഉദ്യോഗസ്ഥർ കള്ളത്തെളിവുണ്ടാക്കാൻ ശ്രമിച്ചെന്ന കേസ്: കോടതി വിശദമായ വാദം കേൾക്കുംed, enforcement directorate, campus front, popular front, ഇഡി, എൻഫോഴ്സ്മെന്റ്, പോപ്പുലർ ഫ്രണ്ട്, കാംപസ് ഫ്രണ്ട്, നേതാവ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com