Latest News

ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; എറണാകുളത്ത് കടയടപ്പ് സമരം

മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള എല്ലാ കടകളും അടച്ചിടും

Kerala, Lockdown, Kochi

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആര്‍) താഴുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന കോവിഡ് അവലോകനയോഗത്തിലായിരിക്കും തീരുമാനം എടുക്കുക. അതേസമയം, എറണാകുളത്ത് വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ച് പ്രതിഷേധിക്കും.

ലോണുകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം അനുവദിക്കുക, ജി.എസ്.ടി ഉള്‍പ്പെടെയുളള നികുതികള്‍ അടയ്ക്കാന്‍ പിഴയില്ലാതെ ആറ് മാസത്തെ സമയം അനുവദിക്കുക, വ്യാപാര ക്ഷേമ ബോര്‍ഡില്‍ നിന്നും അടിയന്തരമായി ധനസഹായം നല്‍കുക, വാക്സിന്‍ മുന്‍ഗണന പരിധിയില്‍ മുഴുവന്‍ വ്യാപാരികളെയും ഉള്‍പ്പെടുത്തുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

Also Read: സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ കടകളും പ്രവര്‍ത്തിക്കാന്‍ അനുമതി, ലോക്ക്ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കണം, സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അടച്ചിട്ടിരിക്കുന്ന കടകളുടെ വാടക ഒഴിവാക്കാന്‍ നിയമ നിര്‍മാണം നടത്തുക എന്നീ ആവശ്യങ്ങളും വ്യാപാരികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള എല്ലാ കടകളും അടച്ചിടും. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, സൂപ്പർ മാർക്കറ്റ് അസോസിയേഷൻ എന്നിവര്‍ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid kerala lockdown more relaxations

Next Story
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Rain , Monsoon, Umbrella, മഴ , Iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com