വാക്സിൻ സ്വീകരിച്ചവർ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് സംഭാവന ചെയ്തത് 22 ലക്ഷം രൂപ: മുഖ്യമന്ത്രി

“അതാണ് നമ്മുടെ നാടിന്റെ ഒരു പ്രത്യേകത. കേരളത്തിന്റെ കൂട്ടായ്മയുടെ ശക്തി നമ്മളിതിന് മുൻപും തിരിച്ചറിഞ്ഞിട്ടുള്ളതാണ്,” മുഖ്യമന്ത്രി പറഞ്ഞു

covid

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർ മാത്രം ഒരു ദിവസത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് 22 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വ്യാഴാഴ്ച വൈകിട്ട് 4.30 വരെയുള്ള കണക്ക് പ്രകാരം ഒരു ദിവസത്തിനുള്ളിൽ ഇത്തരത്തിൽ 22 ലക്ഷം രൂപ സിഎംഡിആർഎഫിലേക്ക് ലഭിച്ചതിന്റെ കണക്കുകൾ ശ്രദ്ധയിൽ പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് കരുത്തായി മാറുന്നത് തന്നെ ഇത്തരത്തിലുള്ള ജനങ്ങളുടെ പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു.

“അതാണ് നമ്മുടെ നാടിന്റെ ഒരു പ്രത്യേകത. നമ്മുടെ നാടല്ലേ, കേരളമല്ലേ. കേരളത്തിന്റെ ഒരു കൂട്ടായ്മയുടെ ശക്തി നമ്മളിതിന് മുൻപും തിരിച്ചറിഞ്ഞിട്ടുള്ളതാണ്,” മുഖ്യമന്ത്രി പറഞ്ഞു.

“ഈയൊരു ഘട്ടത്തില് സ്വാഭാവികമായി ഇത്തരമൊരു നടപടിക്ക് തയ്യാറായി പലരും മുന്നോട്ട് വരുന്നുണ്ടെന്നതാണ് നമ്മൾ കാണേണ്ട ഒരു കാര്യം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് തന്നെ ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ്,” മുഖ്യമന്ത്രി പറഞ്ഞു.

Read More: രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്; ഇന്ന് 26,995 പേർ; 28 മരണം

“ഇപ്പോൾ ഈ പരിപാടിക്ക് വരുമ്പോൾ തന്നെ ഒരു കണക്ക് ശ്രദ്ധയിൽപ്പെട്ടു. സിഎംഡിആർഎഫിലേക്ക് ഇന്ന് ഒരു ദിവസത്തിനുള്ളിൽ, ഇന്ന് വൈകിട്ട് 4.30 വരെ വാക്സിൻ എടുത്തവർ മാത്രം നൽകിയ സംഭാവന 22 ലക്ഷം രൂപയാണ്. ഇവിടെ സൗജന്യമായി എല്ലാവർക്കും വാക്സിൻ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.”

“പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിന് ഒപ്പം നിൽക്കുക എന്ന ആഗ്രഹം ജനങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാവും. ഇക്കാര്യത്തിലും അവർ അത് ചെയ്യുകയാണ്. ഇതിന്റെ മൂർത്തമായ രൂപം നാളെ ഒന്നുകൂടി ചർച്ച ചെയ്തുകൊണ്ട് അവതരിപ്പിക്കും. എങ്ങനെയാണ് ഇതിന്റെ ഭാഗമായി ഫലപ്രദമായി കാര്യങ്ങൾ നീക്കുക എന്ന് അതിന്റെ ഭാഗമായി പരിശോധിക്കുകയും ചെയ്യാം, ” മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ സൗജന്യമായാണ് വാക്സിൻ നൽകുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിറകെ നിരവധി പേരാണ് തങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്തതായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഡോസ് വാക്സിന് സംസ്ഥാനങ്ങളിൽനിന്ന് ഈടാക്കുന്ന തുകയായ 400 രൂപയുടെ ഗുണിതങ്ങളായാണ് ഇത്തരത്തിൽ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പലരും നൽകിയിട്ടുള്ളത്.

CMDRF, ദുരിതാശ്വാസ നിധി, മുധ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, Covid Vaccine, കോവിഡ് വാക്സിൻ, pinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, pinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, ie malayalam

Read More: കേന്ദ്രത്തെ കാത്തിരിക്കില്ല; കോവിഡ് വാക്സിൻ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യ വാക്സിൻ ലഭിച്ചവരടക്കമുള്ളവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും കോവിഡ് മുൻനിര പ്രവർത്തകരും അടക്കമുള്ളവർ സംസ്ഥാനത്ത് ഇതിനകം കോവിഡ് വാക്സിൻ സർക്കാർ സംവിധാനങ്ങൾ വഴി സൗജന്യമായി സ്വീകരിച്ചിരുന്നു. ഇവരിൽ ഒരു വിഭാഗവും ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid kerala cm press meet comment about donation to cmdrf

Next Story
കേന്ദ്രത്തെ കാത്തിരിക്കില്ല; കോവിഡ് വാക്സിൻ വാങ്ങുന്നതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു; മുഖ്യമന്ത്രിcovid 19, കോവിഡ് 19, CM, Pinarayi Vijayan, പിണറായി വിജയൻ, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com