Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കോവിഡ് പ്രതിരോധ നടപടി ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം

സമ്പൂണ ലോക്ക്ഡൗണിലേക്ക് പോകേണ്ട എന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം. ദിനം പ്രതി രോഗികളുടെ എണ്ണം 7000 കടന്ന സാഹചര്യത്തിലാണ് സർവകക്ഷി യോഗം വിളിച്ചത്. സമ്പൂണ ലോക്ക്ഡൗണിലേക്ക് പോകേണ്ട എന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും.

അതേസമയം, സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ യുഡിഎഫ് പ്രത്യക്ഷസമരങ്ങള്‍ നിര്‍ത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ ആരോപണങ്ങളില്‍ സര്‍ക്കാരിനെതിരായി നടത്തിവരുന്ന പ്രത്യക്ഷ സമരങ്ങളാണ് യുഡിഎഫ് നിര്‍ത്തി വയ്ക്കുന്നത്. കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്.

Read More: മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി

ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരങ്ങള്‍ നിര്‍ത്തുകയാണ്. വിദ്യാര്‍ഥി, യുവജന സംഘടനകളും സമരം അവസാനിപ്പിക്കും. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് യുവജന സംഘടനങ്ങള്‍ നടത്തിയ സമരങ്ങള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് പോസിറ്റീവായതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സംഘടിച്ച് സമരപരിപാടികളില്‍ പങ്കെടുത്ത കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും വലിയ വിവാദമായിരുന്നു.

സംസ്ഥാനത്ത് തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ നടക്കുന്ന സമരങ്ങൾ വൈറസ് വ്യാപനത്തെ എളുപ്പമാക്കാൻ സഹായിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചിരുന്നു. സമരങ്ങൾ തടഞ്ഞ 101 പൊലീസുകാർക്ക് കോവിഡ് ബാധിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ആൾക്കൂട്ടം ഉണ്ടാക്കികൊണ്ടുള്ള സമരങ്ങളും. നിരന്തരം ഈ പ്രശ്നം ചൂണ്ടികാണിച്ചിട്ടും സമരം നടത്തുന്നവർ ഗൗരവകരമായ പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid kerala all party meeting today

Next Story
മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കിpinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express