/indian-express-malayalam/media/media_files/uploads/2021/04/Covid-Hospital.jpg)
Covid 19: ഡൽഹിക്ക് ഉടൻ 490 മെട്രിക് ടൺ ഓക്സിജൻ നൽകണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. വെള്ളം തലക്ക് മുകളിൽ എത്തിയെന്നും ഇന്ന് തന്നെ ഏതെങ്കിലും മാർഗത്തിലൂടെ ഡൽഹിക്ക് ഓക്സിജൻ നൽകണെമന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. ഡൽഹിയിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ എട്ട് കോവിഡ് രോഗികൾ ഓക്സിൻ ലഭിക്കാതെ മരിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച എട്ട് കോവിഡ് രോഗികൾ ഓക്സിൻ ലഭിക്കാതെ മരിച്ചതായി ആശുപത്രി അധികൃതർ. മെഹ്‌റോളിയിലെ ബാത്ര ആശുപത്രിയിലാണ് രോഗികൾ മരിച്ചത്. മരിച്ചവരിൽ ആശുപത്രിയുടെ ഗ്യാസ്ട്രോഎന്റൈറ്റിസ് മേധാവി ഡോ ആർ കെ ഹിംതാനിയും (62) ഉൾപ്പെടുന്നു.
അതേസമയം, ഗുജറാത്തിലെ ഭാറൂച് ജില്ലയിലെ വെൽഫെയർ ഹോസ്പിറ്റലിലെ ഐസിയുവിൽ ശനിയാഴ്ച ഉണ്ടായ തീപിടുത്തത്തിൽ 16 കോവിഡ് രോഗികളും രണ്ട് നഴ്‌സുമാരും മരിച്ചു. നാട്ടുകാർ ഗ്ലാസ് ജനാലകൾ തകർത്ത് മറ്റ് രോഗികളെ രക്ഷപ്പെടുത്തി. തീപിടുത്ത സമയത്ത് ഐസിയു വാർഡിൽ 27 ഓളം രോഗികളുണ്ടായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
രാജ്യത്ത് കോവിഡ് സാഹചര്യം ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,933 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 1.91 കോടിയായി ഉയര്‍ന്നു. 3523 പേര്‍ക്കാണ് ഇന്നലെ മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്.
കോവിഡ് വ്യാപനം ഇന്ത്യയില്‍ അതിതീവ്രമാവുകയാണ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. മേയ് നാല് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. താത്കാലിക വിസയിലുള്ള വിദേശ പൗരന്മാര്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം, രാജ്യത്ത് 18-45 വയസിനിടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ പ്രക്രിയകള്‍ക്ക് ഇന്ന് തുടക്കമാകും. എന്നാല്‍ പല സംസ്ഥാനങ്ങളിലും വാക്സിന്‍ ക്ഷാമം നേരിടുന്നുണ്ട്. മധ്യപ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവടങ്ങളില്‍ വാക്സിനേഷന്‍ മുടങ്ങുമെന്ന് സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മതിയായ വാക്സിനെത്തിക്കാന്‍ നിര്‍മാണ കമ്പനികള്‍ക്ക് സാധിക്കാത്തതാണ് കാരണം.
- 18:05 (IST) 01 May 2021ഡൽഹിയിലെ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി
കോവിഡ് കേസുകൾ ഉയർന്നു നിൽക്കുകയും ഓക്സിജൻ രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.
- 17:38 (IST) 01 May 2021ഇന്ന് 35636 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണ സംഖ്യ 48
സംസ്ഥാനത്ത് ഇന്ന് 35636 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 146474 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് . 48 കോവിഡ് മരണങ്ങൾ സംസ്ഥാനത്ത് സ്ഥിരീകരിച്ചു.
- 17:05 (IST) 01 May 2021ഡൽഹിയിയിൽ എട്ട് കോവിഡ് രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചു
ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച എട്ട് കോവിഡ് രോഗികൾ ഓക്സിൻ ലഭിക്കാതെ മരിച്ചതായി ആശുപത്രി അധികൃതർ. മെഹ്‌റോളിയിലെ ബാത്ര ആശുപത്രിയിലാണ് രോഗികൾ മരിച്ചത്. മരിച്ചവരിൽ ആശുപത്രിയുടെ ഗ്യാസ്ട്രോഎന്റൈറ്റിസ് മേധാവി ഡോ ആർ കെ ഹിംതാനിയും (62) ഉൾപ്പെടുന്നു.
- 16:15 (IST) 01 May 2021ഗുജറാത്തിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 16 കോവിഡ് രോഗികളും രണ്ട് നഴ്‌സുമാരും മരിച്ചു
ഗുജറാത്തിലെ ഭാറൂച് ജില്ലയിലെ വെൽഫെയർ ഹോസ്പിറ്റലിലെ ഐസിയുവിൽ ശനിയാഴ്ച ഉണ്ടായ തീപിടുത്തത്തിൽ 16 കോവിഡ് രോഗികളും രണ്ട് നഴ്‌സുമാരും മരിച്ചു. നാട്ടുകാർ ഗ്ലാസ് ജനാലകൾ തകർത്ത് മറ്റ് രോഗികളെ രക്ഷപ്പെടുത്തി. തീപിടുത്ത സമയത്ത് ഐസിയു വാർഡിൽ 27 ഓളം രോഗികളുണ്ടായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
- 16:15 (IST) 01 May 2021ഡൽഹിയിയിൽ സ്വകാര്യ ആശുപത്രിയിലെ എട്ട് കോവിഡ് രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചു
ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച എട്ട് കോവിഡ് രോഗികൾ ഓക്സിൻ ലഭിക്കാതെ മരിച്ചതായി ആശുപത്രി അധികൃതർ. മെഹ്‌റോളിയിലെ ബാത്ര ആശുപത്രിയിലാണ് രോഗികൾ മരിച്ചത്. മരിച്ചവരിൽ ആശുപത്രിയുടെ ഗ്യാസ്ട്രോഎന്റൈറ്റിസ് മേധാവി ഡോ ആർ കെ ഹിംതാനിയും (62) ഉൾപ്പെടുന്നു.
- 14:58 (IST) 01 May 2021സംസ്ഥാനത്ത് കര്‍ശന പൊലീസ് പരിശോധന
സംസ്ഥാനത്ത് വാരാന്ത്യനിയന്ത്രണം പൂര്‍ണം. നിരത്തുകളില്‍ രാവിലെ മുതല്‍ പൊലിസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയാണ്. രോഗവ്യാപനം രൂക്ഷമായ കോഴിക്കോട് അതിര്‍ത്തികളില്‍ മുഴുവന്‍ ആളുകളേയും പരിശോധിച്ചാണ് ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നത്.
- 14:48 (IST) 01 May 2021വാക്സിന്‍ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയില്‍
മധ്യപ്രദേശില്‍ 2.4 ലക്ഷം ഡോസ് വാക്സിനുമായി ട്രക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം എട്ട് കോടി രൂപയോളം വിലവരുന്ന കോവാക്സിനാണ് ട്രക്കിനുള്ളില്‍. രാജ്യം വാക്സിന്‍ ക്ഷാമം നേരിടുമ്പോളാണ് അനാസ്ഥ. തമിഴ്നാട് റജിസ്ട്രേഷനാണ് വാഹനം. ഹൈദരാബാദില്‍ നിന്ന് വാക്സിനുമായി ഹരിയാനയിലേക്ക് പോവുകയായിരുന്നു.
- 14:45 (IST) 01 May 2021വാക്സിന്‍ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയില്‍
മധ്യപ്രദേശില്‍ 2.4 ലക്ഷം ഡോസ് വാക്സിനുമായി ട്രക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം എട്ട് കോടി രൂപയോളം വിലവരുന്ന കോവാക്സിനാണ് ട്രക്കിനുള്ളില്‍. രാജ്യം വാക്സിന്‍ ക്ഷാമം നേരിടുമ്പോളാണ് അനാസ്ഥ. തമിഴ്നാട് റജിസ്ട്രേഷനാണ് വാഹനം. ഹൈദരാബാദില്‍ നിന്ന് വാക്സിനുമായി ഹരിയാനയിലേക്ക് പോവുകയായിരുന്നു.
- 14:16 (IST) 01 May 2021കേന്ദ്രത്തിന് നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി
രാജസ്ഥാന്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഓക്സിജന്‍ ടാങ്കറുകള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ കേന്ദ്രം ഉറപ്പ് വരുത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു.
- 13:54 (IST) 01 May 2021മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
മലപ്പുറത്ത് മേയ് 14 വരെ 55 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍ ഉള്ള പഞ്ചായത്തുകളിലാണ് നിയന്ത്രണം.
- 13:40 (IST) 01 May 2021പാലക്കാട് ഓക്സിജന്‍ ക്ഷാമം
പാലക്കാട് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്നതായി പരാതി. ഓക്സിജന്‍ വിതരണ ഏജെന്‍സികള്‍ അളവ് വെട്ടിക്കുറച്ചതാണ് കാരണം. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
- 13:35 (IST) 01 May 2021ഇന്ത്യ്ക്ക് പിന്തുണയുമായി കമല ഹാരിസ്
ഇന്ത്യയിലെ കോവിഡ് സാഹചര്യം അതിരൂക്ഷമാണെന്നും പിന്തുണ നല്‍കാന്‍ ബാധ്യസ്തരാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്.
- 13:22 (IST) 01 May 2021ഇന്ത്യ്ക്ക് പിന്തുണയുമായി കമല ഹാരിസ്
ഇന്ത്യയിലെ കോവിഡ് സാഹചര്യം അതിരൂക്ഷമാണെന്നും പിന്തുണ നല്‍കാന്‍ ബാധ്യസ്തരാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്.
- 13:11 (IST) 01 May 2021വാക്സിന്‍ ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ നടന്‍ സിദ്ധാര്‍ഥ്
രാജ്യത്ത് മിക്ക സംസ്ഥാനങ്ങളും വാക്സിന്‍ ക്ഷാമം നേരിടുന്നതിനാണ് വാക്സിനേഷന്‍ പ്രക്രിയകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ് വീണ്ടും രംഗത്തെത്തിയത്. എത്രയും വേഗം വാക്സിനേഷന്‍ നടത്തുകയാണ് ആവശ്യം. പക്ഷെ വാക്സിനില്ലാതെ വാക്സിനേഷനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. വാക്സിനെല്ലാം എവിടെ സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.
- 12:52 (IST) 01 May 2021‘രാജ്യം അടച്ചിടണം;’ കോവിഡിനെ തടയാൻ മറ്റ് മാർഗങ്ങളില്ലെന്ന് ഡോ. ആന്റോണി ഫൗച്ചി
- 12:27 (IST) 01 May 2021മുന്‍ എംപി മുഹമ്മദ് ഷഹാബുദീന്‍ മരിച്ചു
മുന്‍ ആര്‍ജെഡി എംപി മുഹമ്മദ് ഷഹാബുദീന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ ഡിഡിയു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെയോടെ ഷഹാബുദീന്റെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.
- 11:58 (IST) 01 May 2021ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍
ഇന്ത്യയില്‍ നിന്ന് രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ നല്‍കാന്‍ ഉത്തരവിട്ട് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. അല്ലാത്ത പക്ഷം ജയില്‍ ശിക്ഷയ്ക്ക് തുല്യമായ പിഴ നല്‍കേണ്ടി വരും. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.
- 11:51 (IST) 01 May 2021വ്യാജ റെംഡിസിവിര്‍ വില്‍പന; രണ്ട് പേര്‍ അറസ്റ്റില്‍
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിര്‍ മരുന്നിന്റെ വ്യാജന്‍ വില്‍പന നടത്തിയതിന് ഡല്‍ഹിയില്‍ റണ്ട് പേര്‍ അറസ്റ്റിലായി. ഒരു വയലിന് ഏകദേശം 35,000 വെച്ചാണ് ഇവര്‍ ഈടാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Delhi: Two men arrested for selling fake Remdisivir to people. They used to sell Remdesivir at Rs 35,000 per vial. 17 injections seized from their possession. Further investigation is underway. pic.twitter.com/aM0QgwYr7k
— ANI (@ANI) May 1, 2021 - 11:50 (IST) 01 May 2021വ്യാജ റെംഡിസിവിര്‍ വില്‍പന; രണ്ട് പേര്‍ അറസ്റ്റില്‍
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിര്‍ മരുന്നിന്റെ വ്യാജന്‍ വില്‍പന നടത്തിയതിന് ഡല്‍ഹിയില്‍ റണ്ട് പേര്‍ അറസ്റ്റിലായി. ഒരു വയലിന് ഏകദേശം 35,000 വെച്ചാണ് ഇവര്‍ ഈടാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Delhi: Two men arrested for selling fake Remdisivir to people. They used to sell Remdesivir at Rs 35,000 per vial. 17 injections seized from their possession. Further investigation is underway. pic.twitter.com/aM0QgwYr7k
— ANI (@ANI) May 1, 2021 - 11:35 (IST) 01 May 2021സർക്കാർ സ്വകാര്യ ലാബുകാരുമായി ഒത്തുകളിക്കുന്നു: കെ സുരേന്ദ്രൻ
കേരളത്തിലെ ആർടിപിസിആർ ടെസ്റ്റിന്റെ നിരക്ക് 1700ൽ നിന്നും 500 ആക്കി കുറച്ചിട്ടും സ്വകാര്യലാബുകൾ അനുസരിക്കാത്തത് സർക്കാരിന്റെ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് സർക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണ്. മറ്റു സംസ്ഥാനങ്ങളേക്കാൾ മൂന്നിരട്ടി പണം സംസ്ഥാനത്തെ സ്വാകാര്യ ലാബുകൾക്ക് പിഴിഞ്ഞെടുക്കാനുള്ള അവസരമുണ്ടാക്കിയത് സർക്കാരായിരുന്നു. ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും ശക്തമായ എതിർപ്പ് ഉയർന്നതു കൊണ്ട് മാത്രമാണ് സർക്കാർ ആർടിപിസിആർ നിരക്ക് കുറയ്ക്കാൻ തയ്യാറായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
- 11:33 (IST) 01 May 2021സ്വകാര്യ ലാബുകൾ തുറക്കണം; കൂടിയ നിരക്ക് ഈടാക്കിയാൽ നടപടി: ജില്ലാ കളക്ടർ
ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടർന്ന് സ്വകാര്യ ലാബുകൾ പ്രവർത്തനം നിർത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും.
സർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തി അമിത ലാഭം കൊയ്യാൻ ആരേയും അനുവദിക്കില്ല. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ലാബുകൾ കൃത്യമായി പ്രവർത്തിക്കുന്ന കാര്യം ഉറപ്പു വരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

- 11:15 (IST) 01 May 2021സേവനങ്ങള്‍ക്ക് ഹെല്‍പ്പ് ലൈനുമായി കോണ്‍ഗ്രസ്
കോവിഡ് സാഹചര്യത്തില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി ഹെല്‍പ്പ് ലൈന്‍ ആരംഭിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും ഭാഗമാകാനും അഭ്യര്‍ഥിച്ചിട്ടുണ്ട്.
India needs to stand together and help our people.
— Rahul Gandhi (@RahulGandhi) May 1, 2021
We have launched ‘Hello Doctor’ a medical advisory helpline. Please call +919983836838 for medical advice.
Dear Dr’s & mental health professionals, we need your help. Please enroll on https://t.co/KbNzoy1PUa - 11:01 (IST) 01 May 2021ഇന്ന് മുതല്‍ നാലാം തീയതി ആള്‍കൂട്ടം പാടില്ല
സംസ്ഥാനത്ത് മെയ് ഒന്നുമുതല്‍ നാലുവരെ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ, ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
- 11:00 (IST) 01 May 2021ഇന്ന് മുതല്‍ നാലാം തീയതി ആള്‍കൂട്ടം പാടില്ല
സംസ്ഥാനത്ത് മെയ് ഒന്നുമുതല്‍ നാലുവരെ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ, ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
- 10:44 (IST) 01 May 2021നടന്‍ ബിക്രംജീത് കന്‍വര്‍പാല്‍ കോവിഡ് ബാധിച്ച് മരിച്ചു
ബോളിവുഡ് നടന്‍ ബിക്രംജീത് കന്‍വര്‍പാല്‍ കോവിഡ് ബാധിച്ച് മരിച്ചു. 52 വയസായിരുന്നു. മര്‍ഡര്‍ ടു, ടു സ്റ്റേറ്റ്സ്, ദി ഖാസി അറ്റാക്ക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
/indian-express-malayalam/media/media_files/uploads/2021/05/Bikramjeet-Kanwarpal-1200.jpg)
- 10:26 (IST) 01 May 2021രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന: മുംബൈ മേയര്‍
45-60 വയസിനിടയില്‍ പ്രായമുള്ളവരില്‍ രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മുംബൈ മേയര്‍ കിഷോരി പെട്നെക്കര്‍ പറഞ്ഞു. റജിസ്റ്റര്‍ ചെയ്ത് മെസേജ് ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രായപൂര്‍ത്തിയായവരില്‍ വാക്സിനേഷന്‍ നടത്തുക. വാക്സിന്‍ ലഭിക്കുന്നതനുസരിച്ച് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കിഷോരി കൂട്ടിച്ചേര്‍ത്തു.
People who have registered on CoWIN app & received a message can go to vaccination centres. Don't go to centres until and unless you receive a message. If you have registered but have not received a message, don't go to the centre: Mumbai Mayor Kishori Pednekar#COVID19pic.twitter.com/Jph3IEk3Lj
— ANI (@ANI) May 1, 2021 - 10:12 (IST) 01 May 2021വാക്സിനേഷന്‍ നിര്‍ത്തി വച്ചു
വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് പൂനയില്‍ വാക്സിനേഷന്‍ നടപടികള്‍ രണ്ട് ദിവസത്തേക്ക് നിര്‍ത്തി വച്ചു. "വലിയോരു വാക്സിനേഷന്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മൂന്ന് ലക്ഷം ഡോസ് മാത്രമാണ് ലഭിച്ചത്. അതില്‍ 20,000 ഡോസ് പൂനയ്ക്ക് നല്‍കി. നിലവില്‍ 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് നല്‍കാന്‍ വാക്സിനില്ല", മഹാരാഷ്ട്ര ഡപ്യൂട്ടി സിഎം പറഞ്ഞു.
We had planned a big event for today but we received only 3 lakh doses. Out of that 20,000 have been given to Pune district. Today we don't have vaccines to inoculate people aged 45 yrs & above. Hence vaccination centres in Pune dist are closed for next 2 days: Maharashtra Dy CM pic.twitter.com/6jD6KqvvS3
— ANI (@ANI) May 1, 2021 - 10:11 (IST) 01 May 2021വാക്സിനേഷന്‍ നിര്‍ത്തി വച്ചു
വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് പൂനയില്‍ വാക്സിനേഷന്‍ നടപടികള്‍ രണ്ട് ദിവസത്തേക്ക് നിര്‍ത്തി വച്ചു. "വലിയോരു വാക്സിനേഷന്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മൂന്ന് ലക്ഷം ഡോസ് മാത്രമാണ് ലഭിച്ചത്. അതില്‍ 20,000 ഡോസ് പൂനയ്ക്ക് നല്‍കി. നിലവില്‍ 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് നല്‍കാന്‍ വാക്സിനില്ല", മഹാരാഷ്ട്ര ഡപ്യൂട്ടി സിഎം പറഞ്ഞു.
We had planned a big event for today but we received only 3 lakh doses. Out of that 20,000 have been given to Pune district. Today we don't have vaccines to inoculate people aged 45 yrs & above. Hence vaccination centres in Pune dist are closed for next 2 days: Maharashtra Dy CM pic.twitter.com/6jD6KqvvS3
— ANI (@ANI) May 1, 2021 - 09:56 (IST) 01 May 2021രാജ്യത്ത് കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധന
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,933 പേര്‍ക്കാണ് രോഗം പിടിപെട്ടത്.
- 09:54 (IST) 01 May 202118 കോവിഡ് രോഗികള്‍ മരിച്ചു
ഗുജറാത്തിലെ ബെറൂച്ചില്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 18 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം ഉണ്ടായത്. മറ്റ് വിഭാഗങ്ങളിലായി ഏകദേശം 50 രോഗികള്‍ ഉണ്ടായിരുന്നു. ഇവരെ അഗ്നിശമനസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി.
- 09:52 (IST) 01 May 2021മൂന്നാം ഘട്ട വാക്സിനേഷന് ഇന്ന് തുടക്കം
രാജ്യത്ത് 18-45 വയസിനിടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ പ്രക്രിയകള്‍ക്ക് ഇന്ന് തുടക്കമാകും. എന്നാല്‍ പല സംസ്ഥാനങ്ങളിലും വാക്സിന്‍ ക്ഷാമം നേരിടുന്നുണ്ട്. മധ്യപ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവടങ്ങളില്‍ വാക്സിനേഷന്‍ മുടങ്ങുമെന്ന് സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മതിയായ വാക്സിനെത്തിക്കാന്‍ നിര്‍മാണ കമ്പനികള്‍ക്ക് സാധിക്കാത്തതാണ് കാരണം
https://malayalam.indianexpress.com/news/vaccination-for-adults-starts-today-490529/
- 09:51 (IST) 01 May 2021ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. മേയ് നാല് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. താത്കാലിക വിസയിലുള്ള വിദേശ പൗരന്മാര്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
https://malayalam.indianexpress.com/news/america-banned-entry-of-passengers-from-india-490537/
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us