scorecardresearch

Covid-19 Highlights: മഹാരാഷ്ട്രയില്‍ 26,000 പുതിയ കേസുകള്‍, 516 മരണം

Covid-19 Highlights: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,81,386 ലക്ഷം പേർക്ക് രോഗം ബാധിച്ചു. 25 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിനു താഴെ എത്തുന്നത്

Covid-19 Highlights: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,81,386 ലക്ഷം പേർക്ക് രോഗം ബാധിച്ചു. 25 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിനു താഴെ എത്തുന്നത്

author-image
WebDesk
New Update
Covid-19 Highlights: മഹാരാഷ്ട്രയില്‍ 26,000 പുതിയ കേസുകള്‍, 516 മരണം

Covid-19 Live Updates: ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് രൂക്ഷമായിരുന്ന കോവിഡ് വ്യാപനത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,524 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 5ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.42 ശതമാനമാണ്

Advertisment

കോവിഡ് വാക്സിൻ എടുത്തശേഷം രക്തസ്രാവവും രക്തം കട്ടപിടിക്കലും റിപ്പോർട്ട് ചെയ്തത് വളരെ കുറച്ചുപേരിൽ മാത്രമെന്ന് എഇഎഫ്ഐ (അഡ്വേഴ്‌സ് ഇവന്റ്‌സ് ഫൊളോവിങ് ഇമ്യുണൈസേഷന്‍). വാക്‌സിനേഷനു പിന്നാലെയുണ്ടാകുന്ന പ്രതികൂല സംഭവങ്ങള്‍ നിരീക്ഷിക്കുന്ന സമിതിയാണ് എഇഎഫ്ഐ. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച 10 ലക്ഷം പേരില്‍ 0.61 പേര്‍ക്കു മാത്രമാണ് രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടായിട്ടുള്ളതെന്നും ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ കുത്തിവയ്പ് എടുത്തവരിൽ രക്തം കട്ടപിടിക്കലുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സമിതി വ്യക്തമാക്കി.

കോവിഡ് വ്യാപനം മൂലം ആന്ധ്രാപ്രദേശിൽ സർക്കാർ ഏർപ്പെടുത്തിയിരുന്ന കർഫ്യു ഈ മാസം അവസാനം വരെ നീട്ടിയാതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,81,386 ലക്ഷം പേർക്ക് രോഗം ബാധിച്ചു. 25 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിനു താഴെ എത്തുന്നത്. ഇതുവരെ രാജ്യത്ത്  2,49,65,463 പേർക്കാണ് കോവിഡ് ബാധിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 35,16,997 ആയി. ഇന്നലെ ഇത് 36,18,458 ആയിരുന്നു. ഒരു ദിവസത്തെ ഏറ്റവും വലിയ രോഗമുക്തി നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 4,106 മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണ നിരക്ക് 2,74,390 ആയി.

Advertisment

ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് ഇന്ന് മുതൽ വിതരണം ചെയ്യും. രാവിലെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ആരോഗ്യമന്ത്രിക്ക് മരുന്ന് കൈമാറി വിതരണം ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ ചില ആശുപത്രികൾക്കാണ് ആദ്യം മരുന്ന് ലഭിക്കുക.

ഡിഫൻസ് റിസർട്ട് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) കീഴിലുള്ള ലബോറട്ടറിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐ‌എൻ‌എം‌എസ്) ഹൈദരാബാദിലെ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.

വെള്ളത്തിൽ ചേർത്ത് ഉള്ളിലേക്ക് കഴിക്കുന്ന തരത്തിലുള്ള മരുന്നാണ് ഡിആർഡിഒ വികസിപ്പിച്ചിരിക്കുന്നത്. മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ അംഗീകാരം നൽകിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്നതായി 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന ഈ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. ഓക്സിജൻ അളവ് പൂർവസ്ഥിതിയിലാകാനും ഈ മരുന്ന് സഹായിക്കും.

Read Also: രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം അമ്പലമുഗളിൽ പ്രവർത്തനമാരംഭിച്ചു

കോവിഡിനു മരുന്ന് കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ രോഗതീവ്രത കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന മറ്റു മരുന്നുകളുടെ കൂടെ 2-ഡിജിയും ഇനി മുതൽ ഉപയോഗിക്കും.

അതിനിടെ, രാജ്യത്തെ കൊറോണ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തുന്നതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഉപദേശക സമിതിയായ ഇന്ത്യന്‍ സാര്‍സ്-കോവ്-2 ജീനോമിക്‌സ് കണ്‍സോഷ്യ (ഇന്‍സകോഗ്)ത്തിന്റെ അധ്യക്ഷ സ്ഥാനത്തുനിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവച്ചു. വ്യാപകമായി ബഹുമാനിക്കപ്പെടുന്ന ശാസ്ത്രജ്ഞനായ ജമീല്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതു സംബന്ധിച്ച കേന്ദ്രസര്‍ക്കാറിന്റെ വീഴ്ചകളെ അടുത്തിടെ വിമര്‍ശിച്ചിരുന്നു. പ്രത്യേകിച്ച് രണ്ടാം തരംഗസമയത്തെ പ്രവര്‍ത്തനങ്ങളെ.


  • 22:55 (IST) 17 May 2021
    ഗുജറാത്തില്‍ രോഗവ്യാപനം കുറയുന്നു

    ഗുജറാത്തില്‍ കോവി‍ഡ് രോഗികളുടെ എണ്ണം കുറയുന്നു. പുതുതായി 7,135 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധയെ തുടര്‍ന്ന് 81 മരണവും സംഭവിച്ചു. 99,620 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.


  • 22:42 (IST) 17 May 2021
    പ്ലാസ്മ തെറാപ്പി ഒഴിവാക്കി

    കോവിഡ് ട്രീറ്റ്മെന്റ് പ്രോട്ടോക്കോളില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം


  • 22:26 (IST) 17 May 2021
    മഹാരാഷ്ട്രയില്‍ രണ്ട് കോടി പേര്‍ വാക്സിന്‍ സ്വീകരിച്ചു

    മഹാരാഷ്ട്രയില്‍ ഇതുവരെ രണ്ട് കോടിയിലധികം പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. കോവിന്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2,00,90,103 പേരാണ് പ്രതിരോധ കുത്തിവെയ്പ്പെടുത്തത്.


  • 22:01 (IST) 17 May 2021
    മഹാരാഷ്ട്രയില്‍ 26,000 പുതിയ കേസുകള്‍

    മഹാരാഷ്ട്രയില്‍ 26,616 പേര്‍ക്ക് കോവിഡ് ബാധിച്ചു. 48,211 പേര്‍ രോഗമുക്തി നേടി. 516 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ചത്. 4.45 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.


  • 21:28 (IST) 17 May 2021
    ഗൈനക്കോളജി വിഭാഗം താത്ക്കാലികമായി മാറ്റും

    പാറശ്ശാല താലൂക്കില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള കിടക്കകള്‍ക്കു പുറമേ 50 കിടക്കകളും അനുബന്ധ സംവിധാനങ്ങളും ഉടന്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇവിടെ പൂര്‍ണമായും കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഗൈനക്കോളജി വിഭാഗം താത്ക്കാലികമായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള അനുമതി നല്‍കിയതായും കളക്ടര്‍ അറിയിച്ചു.


  • 21:11 (IST) 17 May 2021
    മണിപ്പൂരില്‍ ഏഴ് ജില്ലകളില്‍ കര്‍ഫ്യു

    കോവിഡ് വ്യാപനം തടയുന്നതിനായി മണിപ്പൂരില്‍ ഏഴ് ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. മേയ് 18 മുതല്‍ 28 വരെയാണ് നിയന്ത്രണങ്ങള്‍.


  • 20:58 (IST) 17 May 2021
    കര്‍ണാടകയില്‍ പ്രതിദിന രോഗികള്‍ 38,000 കടന്നു

    കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 38,603 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 34,635 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 476 പേര്‍ മരണമടഞ്ഞു. 6,03,639 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.


  • 20:45 (IST) 17 May 2021
    ബംഗാളില്‍ 147 കോവിഡ് മരണം

    പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 19,003 പേര്‍ കോവിഡ് രോഗ ബാധിതരായി. 147 മരണവും സംഭവിച്ചു.


  • 20:45 (IST) 17 May 2021
    ബംഗാളില്‍ 147 കോവിഡ് മരണം

    പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 19,003 പേര്‍ കോവിഡ് രോഗ ബാധിതരായി. 147 മരണവും സംഭവിച്ചു.


  • 20:27 (IST) 17 May 2021
    നാല് ജില്ലകളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു, ലോക്ക്ഡൗണിന്റെ ഫലം വരും ദിവസങ്ങളില്‍ അറിയാം: മുഖ്യമന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്ത് കൊല്ലം, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലത്ത് രോഗികളുടെ എണ്ണത്തില്‍ 23 ശതമാനമാണ് കൂടിയത്. പത്തനംതിട്ടയില്‍ രോഗവ്യാപനം സ്ഥായിയായി തുടരുകയാണ്. എന്നാല്‍ സജീവ കേസുകളുടെ ആകെ എണ്ണം കുറയുന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


  • 20:07 (IST) 17 May 2021
    കോവിഡ് ചികിത്സയ്ക്ക് ആറു കേന്ദ്രങ്ങള്‍കൂടി

    തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി നാലു ഡി.സി.സികളും രണ്ടു സി.എഫ്.എല്‍.റ്റി.സിയും ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.


  • 19:31 (IST) 17 May 2021
    നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1928 കേസുകള്‍

    കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1928 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 972 പേരാണ്. 764 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6742 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 95 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.


  • 18:19 (IST) 17 May 2021
    99,651 പേര്‍ക്ക് രോഗമുക്തി; ഇന്ന് 21,402 പുതിയ കേസുകള്‍, 87 മരണം

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


  • 17:31 (IST) 17 May 2021
    വാക്സിനേഷനെത്തുടർന്നുള്ള രക്തം കട്ടപിടിക്കൽ: ഇന്ത്യയിൽ വളരെ കുറവെന്ന് എഇഎഫ്ഐ കമ്മിറ്റി

    ഇന്ത്യയിൽ കോവിഡ് വാക്സിനേഷനെത്തുടർന്ന് രക്തസ്രാവമോ, രക്തം കട്ടപിടിക്കലോ സംഭവിക്കുന്ന കേസുകൾ വളരെ കുറവാണെന്ന് ദേശീയ എഇഎഫ്ഐ കമ്മിറ്റി. രാജ്യത്ത് ഇത്തരം പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ള കണക്ക് അനുസരിച്ച് ഈ എണ്ണം കുറവാണെന്ന് എഇഎഫ്ഐ കമ്മിറ്റി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.


  • 16:41 (IST) 17 May 2021
    റിമെഡെസിവിറിന്റെ ഉൽപാദന ശേഷി ഉയർന്നു: കേന്ദ്രം

    രാജ്യത്ത് റിമെഡെസിവിറിന്റെ ഉൽപാദന ശേഷി പ്രതിമാസം 38 ലക്ഷം വയലുകൾ എന്നതിൽ നിന്ന് പ്രതിമാസം 119 ലക്ഷം വയലുകൾ ആയി ഉയർന്നെന്ന് കേന്ദ്രസർക്കാർ. റെംഡെസിവിറിന്റെ അംഗീകൃത നിർമ്മാണ സൈറ്റുകളുടെ എണ്ണം 22 സൈറ്റുകളിൽ നിന്ന് 60 സൈറ്റുകളായി ഉയർന്നെന്നും കേന്ദ്ര രാസവസ്തു രാസവള മന്ത്രാലയം അറിയിച്ചു.


  • 15:44 (IST) 17 May 2021
    രാജസ്ഥാൻ സർക്കാരിന് ലോകാരോഗ്യ സംഘടന 100 ഓക്സിജൻ കോൺസൻട്രേറ്റുകൾ സംഭാവന നൽകി

    രാജസ്ഥാൻ സർക്കാരിന് ലോകാരോഗ്യ സംഘടന 100 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്തു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ജയ്പൂർ യൂണിറ്റാണ് തിങ്കളാഴ്ച രാജസ്ഥാൻ സർക്കാരിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകിയത്.

    കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തിന് സംസ്ഥാന സർക്കാർ നന്ദി അറിയിച്ചു. സംസ്ഥാനത്തെ ഓക്സിജന്റെ അഭാവം പരിഹരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും സംസ്ഥാന സർക്കാർ നടത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി രഘു ശർമ്മ പറഞ്ഞു.


  • 14:23 (IST) 17 May 2021
    ആന്ധ്രാപ്രദേശ് കോവിഡ് കർഫ്യു മേയ് അവസാനം വരെ നീട്ടി

    കോവിഡ് വ്യാപനം മൂലം ആന്ധ്രാപ്രദേശിൽ സർക്കാർ ഏർപ്പെടുത്തിയിരുന്ന കർഫ്യു മേയ് അവസാനം വരെ നീട്ടിയാതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


  • 13:59 (IST) 17 May 2021
    കോവിഡ് വ്യാപനം: ജൂണിലെ പരീക്ഷകൾ മാറ്റി പി.എസ്.സി

    കോവിഡ് വ്യാപനം മൂലം ജൂണിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പി.എസ്.സി. മേയിൽ നടത്താനിരുന്ന പരീക്ഷകളും നേരത്തെ മാറ്റിവച്ചിരുന്നു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കും.


  • 13:57 (IST) 17 May 2021
    കോവിഡ് വ്യാപനം: ജൂണിലെ പരീക്ഷകൾ മാറ്റി പി.എസ്.സി

    കോവിഡ് വ്യാപനം മൂലം ജൂണിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പി.എസ്.സി. മേയിൽ നടത്താനിരുന്ന പരീക്ഷകളും നേരത്തെ മാറ്റിവച്ചിരുന്നു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കും.


  • 13:01 (IST) 17 May 2021
    അസുരൻ സിനിമയിൽ അഭിനയിച്ച നിതീഷ് വീര കോവിഡ് ബാധിച്ചു മരിച്ചു

    തമിഴ്‌ നടൻ നിതീഷ് വീര കോവിഡ് ബാധിച്ചു മരിച്ചു. 45 വയസ്സായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലെ ഒമാൻഡുറർ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴിൽ സൂപ്പർഹിറ്റായ അസുരൻ എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2006ൽ പുറത്തിറങ്ങിയ ധനുഷ് ചിത്രം പുതുപ്പേട്ടയിലൂടെയാണ് നിതീഷ് തമിഴ് സിനിമയിൽ ശ്രദ്ധ നേടിയത്.


  • 11:56 (IST) 17 May 2021
    ഡിആർഡിഒയുടെ കോവിഡ് മരുന്ന് വിതരണം രാജ്‌നാഥ് സിംഗ് ഉൽഘാടനം ചെയ്തു

    ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് വിതരണം രാജ്‌നാഥ് സിംഗ് ഉൽഘാടനം ചെയ്തു . ആരോഗ്യമന്ത്രിക്ക് മരുന്ന് നൽകിയാണ് ഉൽഘാടനം നടത്തിയത്.


  • 11:36 (IST) 17 May 2021
    ട്രിപ്പിൾ ലോക്ക്ഡൗൺ, ജില്ലകളിൽ പൊലീസിന്റെ പരിശോധന ശക്തം

    ട്രിപ്പിൾ ലോക്ഡൗണിനെ തുടർന്ന് തൃശൂർ സ്വാരാജ് റൗണ്ടിൽ പൊലീസ് നടത്തുന്ന വാഹന പരിശോധന

    എറണാകുളം ജില്ലാ അതിർത്തിയായ അരൂരിലെ പൊലീസ് വാഹന പരിശോധന


  • 11:19 (IST) 17 May 2021
    കോവിഡ് സമിതിയിൽനിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് രാജിവച്ചു

    കൊറോണ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തുന്നതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഉപദേശക സമിതിയായ ഇന്ത്യന്‍ സാര്‍സ്-കോവ്-2 ജീനോമിക്‌സ് കണ്‍സോഷ്യ (ഇന്‍സകോഗ്)ത്തിന്റെ അധ്യക്ഷ സ്ഥാനത്തുനിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവച്ചു. വ്യാപകമായി ബഹുമാനിക്കപ്പെടുന്ന ശാസ്ത്രജ്ഞനായ ജമീല്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതു സംബന്ധിച്ച കേന്ദ്രസര്‍ക്കാറിന്റെ വീഴ്ചകളെ അടുത്തിടെ വിമര്‍ശിച്ചിരുന്നു. പ്രത്യേകിച്ച് രണ്ടാം തരംഗസമയത്തെ പ്രവര്‍ത്തനങ്ങളെ.


  • 10:48 (IST) 17 May 2021
    കേരളത്തിൽ 18 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഇന്നു മുതല്‍

    സംസ്ഥാനത്ത് 18 മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കും. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 18 വയസിനും 44 വയസിനും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങൾ സർക്കാർ പുറത്തിറക്കി.


  • 10:15 (IST) 17 May 2021
    തമിഴ്‍നാട്ടിൽ 33,181 പേർക്ക് കൂടി കോവിഡ്, ചെന്നൈയിൽ മാത്രം 6247 രോഗികൾ

    തമിഴ്‌നാട്ടിൽ ഇന്നലെ 33,181 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 15,98,216 ആയി. ചെന്നൈയിൽ മാത്രം 6247 പേർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. ചെന്നൈ നഗരത്തിൽ ആകെ 4,38,391 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്നലെ 311 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 17,670 ആയി.


  • 10:04 (IST) 17 May 2021
    ഇന്ത്യയിൽ 2.81 ലക്ഷം പുതിയ രോഗികൾ, മരണം 4,106

    രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2.81 ലക്ഷം പേർക്ക് രോഗം ബാധിച്ചു. 25 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെ എത്തുന്നത്. ഇതുവരെ രാജ്യത്ത്  24,965,463 പേർക്കാണ് കോവിഡ് ബാധിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3,516,997 ആയി. ഇന്നലെ ഇത് 3,618,458 ആയിരുന്നു. ഒരു ദിവസത്തെ ഏറ്റവും വലിയ രോഗമുക്തി നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിൽ 4,106 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ നിരക്ക് 274,390 ആയി.


  • 09:36 (IST) 17 May 2021
    ഡിആർഡിഒയുടെ കോവിഡ് മരുന്ന് ഇന്നു മുതൽ

    ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് ഇന്ന് മുതൽ വിതരണം ചെയ്യും. രാവിലെ 10:30ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് വീഡിയോ കോൺഫറൻസിങ്ങിലൂടെ വിതരണം ഉൽഘാടനം ചെയ്യും. ഡൽഹിയിലെ ചില ആശുപത്രികൾക്കാണ് ആദ്യം മരുന്ന് ലഭിക്കുക


Corona Virus Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: