Latest News

Covid-19: ടൗട്ടെ: മുംബൈയിലെ മെഗാ കോവിഡ് ചിക്തിസാ കേന്ദ്രങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു

Covid-19: ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ മുൻകരുതൽ നടപടിയെന്ന തരത്തിലാണ് രോഗികളെ മാറ്റിപ്പാർപിച്ചത്

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, കൊറോണ വൈറസ്, കോവിഡ് 19 കേരളം, കൊറോണ വൈറസ് വാക്‌സിന്‍, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, കോവിഡ്-19 വാക്‌സിന്‍ കേരളം,കോവിഡ് വാര്‍ത്തകള്‍, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍,കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, മലയാളം വാര്‍ത്തകള്‍, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, ie malayalam, ഐഇ മലയാളം

Covid-19: തിരുവനന്തപുരം: മുംബെയിലെ വമ്പൻ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചിരുന്ന കോവിഡ് ബാധിതരെ ടൗട്ടെ ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്ന് മാറ്റിപ്പാർപിച്ചു. നഗരത്തിലെ വിവിധ ആശുപത്രികളിലേക്കാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്.

ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ മുൻകരുതൽ നടപടിയെന്ന തരത്തിലാണ് രോഗികളെ മാറ്റിപ്പാർപിച്ചതെന്ന് അധികൃതർ പറഞ്ഞു.

രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ൽനിന്ന് 16.98 ശതമാനമായി കുറഞ്ഞു: കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കോവിഡ് സജീവ കേസുകളുടെ എണ്ണം 36,18,458 ആയി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മേയ് മൂന്നിന് 24.47 ശതമാനമായിരുന്നു. മേയ് 16 ന് ഇത് 16.98 ശതമാനമായി കുറഞ്ഞുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി ഇതുവരെ 20 കോടിയിലധികം കോവിഡ് വാക്സിൻ ഡോസ് നൽകിയതായി കേന്ദ്രം. അടുത്ത മൂന്നു ദിവസത്തിനുളളിൽ 51 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ കൂടി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1.84 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നിലവില്‍ സ്റ്റോക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യ വിതരണവും ഈ സമയത്തിനുള്ളില്‍ അനുവദിക്കും. ഇന്നലെ പാൽ പത്ര വിതരണ സമയം 6 മണിയാക്കി ഇറക്കിയ ഉത്തരവിനെതിരെ പത്രം ഏജന്റുമാർ രംഗത്ത് വന്നിരുന്നു. കാറ്റും മഴയും വ്യാപകമായ ഈ ഘട്ടത്തിൽ 6 മണിക്ക് മുൻപ് വിതരണം പൂർത്തിയാക്കാൻ സാധിക്കില്ലന്ന് അറിയിച്ചിരുന്നു. പാൽ വിതരണത്തിലെ നിയന്ത്രണം ക്ഷീര മേഖലയെ ദോഷമായി ബാധിക്കുമെന്ന് മിൽമ ചെയർമാൻ പറഞ്ഞിരുന്നു.

Read More: എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍? സാധാരണ ലോക്ക്ഡൗൺ തമ്മിലുള്ള വ്യത്യാസമെന്ത്?

ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കുമെന്നും സർക്കാർ ഉത്തരവിറക്കി. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് ബാങ്കുകൾക്ക് പ്രവർത്തനാനുമതി എന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി അറിയിച്ചത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,11,170 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2.46 കോടിയായി. 4,077 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ മരണനിരക്ക് ഇതോടെ  2,70,284 ആയി. നിലവിൽ  26.18 ലക്ഷം രോഗികളാണ് കോവിഡ് ബാധിച്ച് ഇന്ത്യയിൽ ചികിത്സയിലുള്ളത്.

അതേസമയം, കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ്സ് ട്രെയിൻ ഇന്ന് പുലർച്ചെ കൊച്ചിയിലെത്തി. ഒഡിഷ കലിംഗനഗർ ടാറ്റ സ്റ്റീൽ പ്ലാന്റിൽ നിന്നും മൂന്നരയോടെ കൊച്ചി വല്ലാർപാടത്താണ് ട്രെയിൻ എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിൽ ഉള്ളത്.

നേരത്തെ ഡൽഹിക്ക് അനുവദിച്ചിരുന്ന ഓക്സിജൻ ട്രെയിൻ അവിടത്തെ ആവശ്യം കുറഞ്ഞതിനാൽ കേന്ദ്രസർക്കാർ കേരളത്തിന് അനുവദിക്കുകയായിരുന്നു. കേരളത്തിന് ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേകതരം ടാങ്കറുകളിൽ നിറച്ചാണ് ഓക്സിജൻ ട്രെയിൻ മാർഗം കൊച്ചിയിൽ എത്തിച്ചത്. വല്ലാർപാടത്ത് എത്തിയ ഓക്സിജൻ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ ടാങ്കറുകളിലാക്കി വിവിധ ജില്ലകളിലേക്ക് അയക്കും.

Live Updates
10:12 (IST) 16 May 2021
കോവിഡ് ബാധിതരെ മാറ്റിപ്പാർപിച്ചു.

മുംബെയിലെ വമ്പൻ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചിരുന്ന കോവിഡ് ബാധിതരെ ടൗട്ടെ ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്ന് മാറ്റിപ്പാർപിച്ചു. നഗരത്തിലെ വിവിധ ആശുപത്രികളിലേക്കാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്.

9:57 (IST) 16 May 2021
ഡോക്ടർമാർ, നഴ്സുമാർ, സാനിറ്റേഷൻ ജോലിക്കാർ എന്നിവർക്ക് യാത്ര ചെയ്യാം

ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണും നിലവിലുള്ള ജില്ലകളിൽ ഡോക്ടർമാർ, നഴ്സുമാർ, സാനിറ്റേഷൻ ജോലിക്കാർ എന്നിവരുടെ യാത്ര തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഈ വിഭാഗത്തിൽ പെട്ടവർ തിരിച്ചറിയൽ കാർഡ് പരിശോധനയ്ക്ക് ഹാജരാക്കണം.

9:48 (IST) 16 May 2021
ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗനിർദേശങ്ങൾ പുറത്തിറക്കി

സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ ജില്ലാ ഭരണകൂടങ്ങൾ പുറപ്പെടുവിച്ചു.

Read More: നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്ന് അർധരാത്രി മുതൽ; മാർഗനിർദേശങ്ങൾ പുറത്തിറക്കി

7:04 (IST) 16 May 2021
അമ്പലമുഗളിൽ കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ പ്രവർത്തനമാരംഭിച്ചു. ഞായറാഴ്ച പ്രവർത്തനമാരംഭിച്ച താൽക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അടുത്ത ഘട്ടമായി 5 ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും, തുടർന്ന് 8 ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്താൻ സാധിക്കും. ജില്ലാ ഭരണകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ആശുപത്രിയ്ക്ക് ബി.പി.സി.എൽ ഓക്സിജൻ പ്ലാൻറിൽ നിന്നും നേരിട്ട് ഓക്സിജൻ ലഭ്യമാക്കും. ഇതു വഴി ഓക്സിജൻ എത്തിക്കുന്നതിലുള്ള ഗതാഗത പ്രശ്നങ്ങളും ക്ഷാമവും ഒഴിവാക്കാൻ കഴിയും.

6:05 (IST) 16 May 2021
പഞ്ചാബിൽ നിലവിലുളള നിയന്ത്രണങ്ങൾ മേയ് 31 വരെ നീട്ടി

കോവിഡ് സാഹചര്യത്തിൽ പഞ്ചാബിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മേയ് 31 വരെ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു.

5:57 (IST) 16 May 2021
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ൽനിന്ന് 16.98 ശതമാനമായി കുറഞ്ഞു: കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കോവിഡ് സജീവ കേസുകളുടെ എണ്ണം 36,18,458 ആയി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മേയ് മൂന്നിന് 24.47 ശതമാനമായിരുന്നു. മേയ് 16 ന് ഇത് 16.98 ശതമാനമായി കുറഞ്ഞുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

5:40 (IST) 16 May 2021
ലഡാക്കിൽ കോവിഡ് കർഫ്യൂ മേയ് 24 വരെ നീട്ടി

കോവിഡ് പശ്ചാത്തലത്തിൽ ലഡാക്കിൽ ഏർപ്പെടുത്തിയ കർഫ്യൂ മേയ് 24 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. മേയ് 17 നാണ് കർഫ്യൂ അവസാനിക്കേണ്ടിയിരുന്നത്.

5:06 (IST) 16 May 2021
കോവിഡ് കാലത്ത് ആശ്വാസവുമായി ദിശ 1056

കോവിഡ് കാലത്ത് സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും മലയാളികളുടെ മനസില്‍ പതിഞ്ഞ നമ്പരാണ് ദിശ 1056. ഇനി മുതല്‍ ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്. ദേശീയ തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഒരേ നമ്പര്‍ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.

4:39 (IST) 16 May 2021
അടുത്ത മൂന്നു ദിവസത്തിനുളളിൽ സംസ്ഥാനങ്ങൾക്ക് 51 ലക്ഷം കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്രം

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി ഇതുവരെ 20 കോടിയിലധികം കോവിഡ് വാക്സിൻ ഡോസ് നൽകിയതായി കേന്ദ്രം. അടുത്ത മൂന്നു ദിവസത്തിനുളളിൽ 51 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ കൂടി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1.84 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നിലവില്‍ സ്റ്റോക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

2:21 (IST) 16 May 2021
ട്രിപ്പിൾ ലോക്ക്ഡൗൺ: പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെയാക്കി

ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യ വിതരണവും ഈ സമയത്തിനുള്ളില്‍ അനുവദിക്കും. ഇന്നലെ പാൽ പത്ര വിതരണ സമയം 6 മണിയാക്കി ഇറക്കിയ ഉത്തരവിനെതിരെ പത്രം ഏജന്റുമാർ രംഗത്ത് വന്നിരുന്നു. കാറ്റും മഴയും വ്യാപകമായ ഈ ഘട്ടത്തിൽ 6 മണിക്ക് മുൻപ് വിതരണം പൂർത്തിയാക്കാൻ സാധിക്കില്ലന്ന് അറിയിച്ചിരുന്നു. പാൽ വിതരണത്തിലെ നിയന്ത്രണം ക്ഷീര മേഖലയെ ദോഷമായി ബാധിക്കുമെന്ന് മിൽമ ചെയർമാൻ പറഞ്ഞിരുന്നു.

2:13 (IST) 16 May 2021
ട്രിപ്പിൾ ലോക്ക്ഡൗൺ: ബാങ്കുകളുടെ പ്രവൃത്തി ദിനത്തിൽ മാറ്റമില്ല

ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം.

മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് ബാങ്കുകൾക്ക് പ്രവർത്തനാനുമതി എന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി അറിയിച്ചത്.

1:51 (IST) 16 May 2021
റോമിൽ നിന്ന് 32,400 കിലോ ഗ്രാം സിയോലൈറ്റ് ബാംഗ്ലൂർ എയർപോർട്ടിൽ എത്തി

ഓക്സിജൻ നിർമ്മിക്കുന്നതിന് ആവശ്യമായ 32,400 കിലോ ഗ്രാം സിയോലൈറ്റ് റോമിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് ബാംഗ്ലൂരിലെത്തി. ഓക്സിജൻ പ്രതിസന്ധിക്കിടയിൽ കൂടുതൽ ഓക്സിജൻ ഉല്പാദിപ്പിക്കാനായി ഇറക്കുമതി ചെയ്യുന്ന സിയോലൈറ്റിന്റെ ആദ്യ ബാച്ചാണിത്.

12:46 (IST) 16 May 2021
ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

ഡൽഹിയിലെ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. മേയ് 25 തിങ്കളാഴ്ച രാവിലെ 5 മണിവരെയാണ് ലോക്ക്ഡൗൺ നീട്ടിയത്.

12:03 (IST) 16 May 2021
വയനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് കേസുകൾ വർധിക്കുന്നു

വയനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് രോഗവ്യാപനം കൂടുന്നതിൽ ആശങ്ക. ജില്ലയിലെ 28 ക്ലസ്റ്ററുകളിൽ 25ഉം ആദിവാസി കോളനികളിലാണ്. കഴിഞ്ഞ ദിവസം രോഗം ബാധിച്ചവരിൽ കൂടുതൽ പേരും ആദിവാസി കോളനികളിൽ നിന്നുള്ളവരാണ്. നെന്മേനി, തൊണ്ടർനാട്, വെള്ളമുണ്ട, നൂല്പുഴ, പനമരം, അമ്പലവയൽ പഞ്ചായത്തുകളിൽ 30ന് മുകളിലാണ് ടിപിആർ

11:09 (IST) 16 May 2021
സ്പുട്നിക് വാക്സിന്റെ രണ്ടാമത്തെ കൺസൈൻമെന്റും എത്തി

ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുന്ന സ്പുട്നിക് വാക്സിന്റെ രണ്ടാമത്തെ കൺസൈൻമെന്റ ഇന്ന് ഹൈദരാബാദ് എത്തി

10:30 (IST) 16 May 2021
കോൺഗ്രസ് എംപി രാജീവ് സതാവ് അന്തരിച്ചു

കോൺഗ്രസിന്റെ രാജ്യസഭാ എംപിയായ രാജീവ് സതാവ് കോവിഡ് ബാധിച്ചു മരിച്ചു. കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയാണ് ട്വിറ്ററിലൂടെ മരണവാർത്ത അറിയിച്ചത്. അദ്ദേഹം ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.

9:21 (IST) 16 May 2021
കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ്സ് എത്തി

കേരളത്തിലേക്കുള്ള ആദ്യ എക്സ്പ്രസ്സ് ട്രെയിൻ ഇന്ന് പുലർച്ചെ കൊച്ചിയിലെത്തി. ഒഡിഷ കലിംഗനഗർ ടാറ്റ സ്റ്റീൽ പ്ലാന്റിൽ നിന്നും മൂന്നരയോടെ കൊച്ചി വല്ലാർപാടത്താണ് ട്രെയിൻ എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിൽ ഉള്ളത്.

Web Title: Covid india coronavirus kerala live updates may 16

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com