Covid 19 Highlights :സംസ്ഥാനത്ത് കോവിഡ് പരിശോധനാ ചട്ടങ്ങളിൽ മാറ്റം വരുത്തി. ഇനിമുതൽ ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഉറപ്പിക്കാതെ തന്നെ പോസിറ്റീവായി പരിഗണിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ടെസ്റ്റ് ചെയ്യുന്ന രീതിയും ഒഴിവാക്കിയതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
“കേരളത്തിന്റെ ടെസ്റ്റിങ് സ്ട്രാറ്റജിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ ആര്‍ടിപിസിആര്‍ ചെയ്ത് അതു വീണ്ടും ഉറപ്പിക്കുന്നതിനു പകരം പോസിറ്റീവ് ആയി പരിഗണിക്കാന്‍ തീരുമാനിച്ചു. ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ടെസ്റ്റ് ചെയ്യുന്ന രീതിയും ഒഴിവാക്കിയിരിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.
വില നിശ്ചയിച്ചു
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ചില വസ്തുക്കള്‍ക്ക് കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം വില്‍ക്കാവുന്നതിന്റെ പരമാവധി വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.
ഇതുപ്രകാരം പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്കിന് 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്കിന് 3.90 പൈസ, ഫേസ് ഷീല്‍ഡിന് 21 രൂപ, ഡിസ്പോസിബിള്‍ ഏപ്രണിന് 12 രൂപ, സര്‍ജിക്കല്‍ ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകള്‍ക്ക് 5.75 പൈസ, ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ, സ്റ്റിറയില്‍ ഗ്ലൗസിന് ജോഡിക്ക് 15 രൂപ, എന്‍ആര്‍ബി മാസ്കിന് 80 രൂപ, ഓക്സിജന്‍ മാസ്കിന് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്ററിന് 1520 രൂപ, ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സിമീറ്ററിന് 1500 രൂപ.
Read More: സംസ്ഥാനത്ത് ലോക്ക്ഡൗൺ മേയ് 23 വരെ നീട്ടി, നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
ഗ്രാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും
കേരളത്തിലും ഗ്രാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. “മറ്റു പല സംസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളില്‍ രോഗം ശക്തമായി വ്യാപിക്കുകയാണ്. മഹാരാഷ്ട്രയിലും യുപിയിലും 56 ശതമാനം രോഗബാധിതരും ഗ്രാമപ്രദേശങ്ങളിലാണ്. ഛത്തീസ്ഗഢില്‍ അത് 89 ശതമാനമാണ്. അതുകൊണ്ട്, നമ്മുടെ സംസ്ഥാനത്തും ഗ്രാമപ്രദേശങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ആദിവാസി മേഖലകളിലും തീരദേശങ്ങളിലും ടെസ്റ്റിങ് കൂടുതലായി ചെയ്യുന്ന സമീപനം സ്വീകരിച്ചിട്ടുണ്ട് ,” മുഖ്യമന്ത്രി പറഞ്ഞു.
“ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് കോവിഡാണെന്ന് തന്നെ ഉറപ്പിച്ചുകൊണ്ട് എത്രയും പെട്ടെന്ന് സ്വയം ഐസൊലേഷനിലേക്ക് പോകാനും വാര്‍ഡ് മെമ്പറെയോ ആരോഗ്യപ്രവര്‍ത്തകരേയോ അറിയിക്കാനും ടെസ്റ്റ് ചെയ്യാനും എല്ലാവരും തയ്യാറാകണം. അവര്‍ പറയുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം,” മുഖ്യമന്ത്രി പറഞ്ഞു.
ഗ്രാമങ്ങളിൽ കോവിഡ് അതിവേഗം പടരുന്നുവെന്ന് പ്രധാനമന്ത്രി
രാജ്യത്ത് കോവിഡ് -19 രോഗബാധ ഗ്രാമപ്രദേശങ്ങളിൽ അതിവേഗം പടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രോഗം പടരുന്നതിനെതിരെ മുൻകരുതൽ എടുക്കാനും മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും പൗരന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
അണുബാധയുടെ രണ്ടാം തരംഗത്തെ നിയന്ത്രിക്കുന്നതിനായി സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും പുതിയ ആശുപത്രികളും ഓക്സിജൻ പ്ലാന്റുകളും ആരംഭിക്കുമെന്നും മരുന്നുകളുടെയും വാക്സിനുകളുടെയും വിതരണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും കരിഞ്ചന്ത തടയാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
സ്ഫുട്നിക് 5 വാക്സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി, വില 995 രൂപ
ന്യൂഡല്‍ഹി: റഷ്യയിലെ ഗമേലയ നാഷണൽ സെൻ്റർ വികസിപ്പിച്ച കൊവിഡ് വാക്സിനായ സ്പുട്നിക്കിൻ്റെ പ്രാദേശിക നിർമ്മാണം ജൂലൈയിൽ ഇന്ത്യയിൽ ആരംഭിക്കും. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയ വാക്സിൻ ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാണ് ഇന്ത്യയിൽ നിർമ്മിക്കുക. ഒരു ഡോസ് വാക്സിന് ഇന്ത്യയില്‍ 995 രൂപയാണ് വില. വാക്സിന്റെ വില 948 രൂപയാണ്. അഞ്ച് ശതമാനം ജിഎസ്ടിയും ഉള്‍പ്പടെയാണ് 995 രൂപ.
Read More: Sputnik V Vaccine: Price and Availability: സ്പുട്നിക് വാക്സിൻ വിലയും ലഭ്യതയും; അറിയേണ്ടതെല്ലാം
അമേരിക്കയില്‍ രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ ഇനി മാസ്ക് ധരിക്കേണ്ടതില്ല
അമേരിക്കയില്‍ രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ ഇനി മാസ്ക് ധരിക്കേണ്ടതില്ല. കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് സെന്റെര് ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ നിര്‍ദേശം. കോവിഡുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകളും അനുവദിച്ചിട്ടുണ്ട്. പ്രസിഡന്റ് ജോ ബൈഡനാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.
Also Read: വീട്ടിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് പരിചരണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വാക്സിന് സ്വീകരിച്ചവര്‍ക്ക് കോവിഡ് മഹാമാരിയ്ക്ക് മുന്‍പ് ചെയ്തിരുന്ന കാര്യങ്ങളിലേക്ക് മടങ്ങാമെന്ന് നിര്‍ദേശവുമുണ്ട്. പൊതുപരിപാടികളില്‍ പങ്കെടുക്കാം. ശാരീരിക അകലമോ മാസ്കോ ഇതിനായി ധരിക്കേണ്ടതില്ല. രാജ്യത്തെ 37 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യപനത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതോടെയാണ് പുതിയ തീരുമാനം.
എറണാകുളം: കൊച്ചി റിഫൈനറിക്ക് സമീപം സജ്ജമാക്കിയിരിക്കുന്ന താത്കാലിക കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഓക്സിജൻ കിടക്കകളുടെ എണ്ണം 1500 ആയി ഉയർത്താൻ സാധിക്കുമെന്ന് കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന അറിയിച്ചു. റിഫൈനറിയുടെ സഹകരണത്തോടെ സജ്ജമാക്കിയ ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം വെള്ളിയാഴ്ച ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ നൂറ് കിടക്കകളാണ് തയ്യാറായത്.
കോവിഡ് ചികിത്സാ രംഗത്തെ റിഫൈനറിയുടെ സേവനങ്ങൾ വിശദമാക്കാൻ സംഘടിപ്പിച്ച ഓൺലൈൻ പത്ര സമ്മേളനത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പ്രധാന ആശുപത്രികൾക്കായി മൂന്ന് ഓക്സിജൻ ജനറേറ്ററുകൾ നൽകുമെന്നും സഞ്ജയ് ഖന്ന അറിയിച്ചു.
സംസ്ഥാനത്ത് 18-45 വയസ്സുകാരില്‍ വാക്സിന് നല്കാന് മുന്‍ഗണനാടിസ്ഥാനത്തില്‍ നാളെ മുതല്‍ രജിസ്ട്രേഷന് തുടങ്ങും. തിങ്കള്‍ മുതല്‍ വാക്സിന് നല്‍കും.
സംസ്ഥാനത്ത് കോവിഡ് പരിശോധനാ ചട്ടങ്ങളിൽ മാറ്റം വരുത്തി. ഇനിമുതൽ ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഉറപ്പിക്കാതെ തന്നെ പോസിറ്റീവായി പരിഗണിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ടെസ്റ്റ് ചെയ്യുന്ന രീതിയും ഒഴിവാക്കിയതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. മേയ് 23 വരെയാണ് നീട്ടിയത്. നിലവിൽ മേയ് 16 വരെയായിരുന്നു ലോക്ക്ഡൗൺ. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനമായത്.
Read More: സംസ്ഥാനത്ത് ലോക്ക്ഡൗൺ മേയ് 23 വരെ നീട്ടി, നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
ഹിമാചൽ പ്രദേശിൽ 38 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണ സംഖ്യ 2,156 ആയി ഉയർന്നു.
924 പുതിയ കോവിഡ് കേസുകൾ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. അകെ രോഗബാധ 1,51,597 ആയി ഉയർന്നു. ഉച്ചകഴിഞ്ഞ് 2മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് സജീവമായ കോവിഡ് കേസുകളുടെ എണ്ണം 37,789 ആണ്.
രാജ്യത്ത് കോവിഡ് -19 രോഗബാധ ഗ്രാമപ്രദേശങ്ങളിൽ അതിവേഗം പടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രോഗം പടരുന്നതിനെതിരെ മുൻകരുതൽ എടുക്കാനും മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും പൗരന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
അണുബാധയുടെ രണ്ടാം തരംഗത്തെ നിയന്ത്രിക്കുന്നതിനായി സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും പുതിയ ആശുപത്രികളും ഓക്സിജൻ പ്ലാന്റുകളും ആരംഭിക്കുമെന്നും മരുന്നുകളുടെയും വാക്സിനുകളുടെയും വിതരണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും കരിഞ്ചന്ത തടയാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ജില്ലയിൽ കോവിഡ്-19 വാക്സിനേഷന് രണ്ടാമത്തെ ഡോസ് നൽകുന്നത് വൈകുമെന്ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അനിശ്ചിത കാലത്തേക്കാണ് നീട്ടിവച്ചത്.
“മെയ് 17-ാം തിയതിമുതല്‍ 22-ാം തിയതി വരെയുളള ദിവസങ്ങളില്‍ നല്‍കുമെന്ന് പത്രത്തിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചത് പ്രകാരം 6 ആഴ്ച മുതല്‍ 8 ആഴ്ച വരെ എന്നതിനു പകരം 12 ആഴ്ച മുതല്‍ 16 ആഴ്ച വരെയുളള ദിവസങ്ങളിലാണ് രണ്ടാമത്തെ ഡോസ്എടുക്കേണ്ടത്. ആയതിനാല്‍ മെയ് 17-ാം തിയതി മുതല്‍ 22-ാം തിയതി വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാമത്തെ ഡോസ് വാക്സിനേഷന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയതായി അറിയിക്കുന്നു,” ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസവും ചിലവും ഏറ്റെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. “വളരെ വേദനാജനകമായ ദിവസങ്ങളിലൂടെയാണ് നാം കടന്ന് പോയത്. പല കുടുംബങ്ങളിലും ഒന്നില്‍കൂടുതല്‍ മരണങ്ങള് സംഭവിച്ചു. കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. അവരുടെ വേദന ഞാന്‍ മനസിലാക്കുന്നു. രക്ഷകര്‍ത്താക്കള്‍ മരിച്ച കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കും,” കേജ്രിവാള് പറഞ്ഞു
റഷ്യയിലെ ഗമേലയ നാഷണൽ സെൻ്റർ വികസിപ്പിച്ച കൊവിഡ് വാക്സിനായ സ്പുട്നിക്കിൻ്റെ പ്രാദേശിക നിർമ്മാണം ജൂലൈയിൽ ഇന്ത്യയിൽ ആരംഭിക്കും. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയ വാക്സിൻ ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാണ് ഇന്ത്യയിൽ നിർമ്മിക്കുക.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ യാത്രക്കാരില്ലാത്തതിനാല്‍ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി സതേണ്‍ റെയില്‍വെ അറിയിച്ചു. ചെന്നൈ- ആലപ്പുഴ എക്സ്പ്രസ്, എറണാകുളം -കാരയ്ക്കൽ എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, പുനലൂർ – മധുരൈ പാസഞ്ചർ എന്നിവ റദ്ദാക്കി
രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,500 പേര്‍ക്ക് കോവിഡ് ബാധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമാണ്.
വ്യാജ കോവിഡ് വാക്സിന് റജിസ്ട്രേഷന് ആപ്ലിക്കേഷനുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി). വാക്സിനേഷന് അവസരം ലഭിക്കുന്നതിനായി നിരവധി ആളുകള്‍ ബുദ്ധിമുട്ട് നേരിടുകയാണ് രാജ്യത്ത്. ഈ സാഹചര്യം ഹാക്കര്‍മാര്‍ മുതലെടുക്കുകയും വ്യാജ പതിപ്പുകള്‍ പുറത്തിറക്കുകയും ചെയ്യുന്നു. കോവിഡ് വാക്സിന് റജിസ്റ്റര്‍ ചെയ്യാനായി ആപ്ലിക്കേഷന്‍ വാക്ദാനം ചെയ്തുകൊണ്ട് നിരവധി സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.
കേരളത്തിന് ലഭിച്ച വാക്സിന്റെ അളവ് കുറവാണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് എത്ര ഡോസ് വാക്സിന് എത്ര ദിവസത്തിനകം നല്കാന് സാധിക്കുമെന്നും, എത്ര നല്‍കിയെന്നും ബുധനാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ കേന്ദ്രത്തിനോട് കോടതി ആവശ്യപ്പെട്ടു.
പഞ്ചാബില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,494 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 184 മരണവും സംഭവിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണനിരക്ക് 11,297 ആയി ഉയര്‍ന്നു.
രാജ്യത്ത് കോവിഡ് വ്യാപനം തീവ്രത പിന്നിട്ടതായി സൂചന. ഓരോ ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. ഇന്ന് 18.3 ശതമാനമാണ് ടിപിആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 19.45 ആയിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം തീവ്രത പിന്നിട്ടതായി സൂചന. ഓരോ ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. ഇന്ന് 18.3 ശതമാനമാണ് ടിപിആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 19.45 ആയിരുന്നു.
സ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി നൽകിയ ഹർജിയാണ് പരിഗണനയിലുള്ളത്.വാക്സീൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് നേരെത്തെ കോടതി വ്യക്തമാക്കിയിരുന്നു.
കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള കാലവധി കേന്ദ്ര സര്‍ക്കാര്‍ 12-16 ആഴ്ചയായി നീട്ടിയതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കയില്‍ പകര്‍ച്ചവ്യാദി വിദഗ്ധന്‍ ആന്തണി ഫൗസി. കാലവധി ഫലപ്രാപ്തിയെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ 42,000 പിന്നിട്ടു. 42,582 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. 882 മരണവും റിപ്പോര്‍ട്ട് ചെയ്തു.
പനാജി: രോഗികള്‍ക്ക് നല്കുന്ന ഓക്സിജന്റെ സമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് ഗോവയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ 15 മരണം. പുലര്‍ച്ച രണ്ട് മണിയ്ക്കും ആറിനും ഇടയിലാണ് സംഭവം. സംസ്ഥാനത്ത് ഓക്സിജനുമായി ബന്ധപ്പെട്ട് മരണങ്ങള് സംഭവിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്ത് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് സംഭവം. സംസ്ഥാനത്തെ ഏറ്റവും മികച്ച ചികിത്സാ സൗകര്യമുള്ള ആശുപത്രിയാണിത്.
രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ ശമനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.42 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തി. 4,000 പേര്‍ക്കാണ് ഇന്നലെ മഹാമാരി ബാധിച്ച് ജീവന് നഷ്ടമായത്. ഇതോടെ ആകെ മരണ നിരക്ക് 2.62 ലക്ഷമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 37 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.