Coronavirus India Highlights: 2.58 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെ പക്കൽ ലഭ്യമെന്ന് കേന്ദ്രം

Kerala Coronavirus (Covid-19) News LiveHighlights: 73 ദിവസത്തിന് ശേഷം സജീവ കേസുകള്‍ എട്ട് ലക്ഷത്തിന് താഴെയെത്തി

covid, covid vaccine, ie malayalam

Coronavirus India Highlights: കോവിഡ് -19 വാക്സിനുകളുടെ 2.58 കോടിയിലധികം ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളുടെ പക്കൽ ലഭ്യമാണെന്ന് കേന്ദ്ര സർക്കാർ. വരുന്ന 3 ദിവസത്തിനുള്ളിൽ 19 ലക്ഷത്തിലധികം ഡോസുകൾ സംസ്ഥാനങ്ങൾക്ക് നൽകാനായി മാറ്റിവച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 88,977 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത് 7.98 ലക്ഷം പേരാണ്. 73 ദിവസത്തിന് ശേഷമാണ് സജീവ കേസുകള്‍ എട്ട് ലക്ഷത്തില്‍ താഴെയെത്തുന്നത്.

1,587 മരണവും ഇന്നലെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചു. ഇതുവരെ 3.83 ലക്ഷം പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. വാക്സിനേഷന്‍ നടപടികളും മുന്നോട്ട് പോവുകയാണ്. 26.89 കോടി പേര്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞു.

കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക്ക് V വാക്സിനുമായി റഷ്യയുടെ ഗമാലെയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി. വാക്സിന്‍ ഉടന്‍ തന്നെ തയാറാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. സ്പുട്നിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ലോകത്തെ ആകെ കോവിഡ് മരണ നിരക്ക് 40 ലക്ഷം പിന്നിട്ടു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് 50 ശതമാനം കോവിഡ് മരണങ്ങളും സംഭവിച്ചിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ടാണ് 20 ലക്ഷം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അടുത്ത 20 ലക്ഷം മരണം സംഭവിച്ചത് കേവലം 166 ദിവസത്തിലാണ്.

Also Read: കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍

Live Updates
1:51 (IST) 18 Jun 2021
കേരളത്തിൽ ഇതുവരെ 73 ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തു: മുഖ്യമന്ത്രി

ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകര്‍ മൈകോസിസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 73 കേസുകളാണെന്ന് മുഖ്യമന്ത്രി. അതില്‍ 50 പേര്‍ ഇപ്പോളും ചികിത്സയിലാണ്. 8 പേര്‍ രോഗവിമുക്തരാവുകയും 15 പേര്‍ മരണപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

1:23 (IST) 18 Jun 2021
കേരളത്തിലെ കോവിഡ് കണക്ക്

കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-june-18-517021/

11:51 (IST) 18 Jun 2021
ഡൽഹിയിൽ ഇന്ന് 165 പേർക്ക് കോവിഡ്

ഡൽഹിയിൽ ഇന്ന് 165 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 0.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 14 മരണങ്ങളും സ്ഥിരീകരിച്ചു.

11:15 (IST) 18 Jun 2021
പ്രതിദിന രോഗബാധയിൽ 85ശതമാനം കുറവ്

മെയ് 7 ന് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത മേയ് ഏഴിലെ കണക്കുമായി തട്ടിച്ച് നോക്കുമ്പോൾ രാജ്യത്തെ നിലവിലെ പ്രതിദിന രോഗബാധകളിൽ 85 ശതമാനം കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

10:28 (IST) 18 Jun 2021
2.58 കോടിയിലധികം വാക്സിൻ ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളുടെ പക്കൽ ലഭ്യമാണെന്ന് കേന്ദ്രം

കോവിഡ് -19 വാക്സിനുകളുടെ 2.58 കോടിയിലധികം ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളുടെ പക്കൽ ലഭ്യമാണെന്ന് കേന്ദ്ര സർക്കാർ. വരുന്ന 3 ദിവസത്തിനുള്ളിൽ 19 ലക്ഷത്തിലധികം ഡോസുകൾ സംസ്ഥാനങ്ങൾക്ക് നൽകാനായി മാറ്റിവച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

9:56 (IST) 18 Jun 2021
ചണ്ഡീഗഡ് ഐഎംഎ ഓഫീസിൽ നടന്ന പ്രതിഷേധം

ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ചണ്ഡിഗഡിലെ ഐഎംഎ കെട്ടിടത്തിന് പുറത്ത് ആരോഗ്യ പ്രവർത്തകർ പ്രതിഷേധിക്കുന്നു.

9:05 (IST) 18 Jun 2021
ആന്ധ്രയിലും കര്‍ഫ്യു നീട്ടി

ആന്ധ്ര പ്രദേശില്‍ ജൂണ്‍ 30 വരെ കര്‍ഫ്യു നീട്ടി.

8:55 (IST) 18 Jun 2021
ത്രിപുരയില്‍ കോവിഡ് കര്‍ഫ്യു നീട്ടി

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ത്രിപുരയില്‍ കര്‍ഫ്യു നീട്ടി. ജൂണ്‍ 25 വരെ നിയന്ത്രണങ്ങള്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3-5 ശതമാനത്തില്‍ തന്നെ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.

8:08 (IST) 18 Jun 2021
പനിക്ക് കാരണമാകുന്ന റൈനൊവൈറസ് കോവിഡിനെ ചെറുക്കുന്നു; പുതിയ പഠനം

ന്യൂഡല്‍ഹി: സാധാരണയായി ഉണ്ടാകുന്ന പനിക്ക് കാരണമായ റൈനോവൈറസ് കോവിഡിനെ ചെറുക്കുമെന്ന് പുതിയ ഗവേഷണം. ഈ വൈറസുകള്‍ പല തരത്തിലുള്ള രോഗാണുക്കള്‍ പ്രതിരോധിക്കുന്നതിനുള്ള പ്രോട്ടീന്‍ ഉത്തേജിപ്പിക്കുന്നു. റൈനോവൈറസ് പിടിപെട്ട എയര്‍വെ ടിഷ്യുവില്‍ (ശ്വസന നാളത്തില്‍ ഉള്ളവ) കോവിഡ് വൈറസ് വര്‍ധിക്കുന്നത് വ്യാപിക്കുകയില്ല. യേല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

https://malayalam.indianexpress.com/explained/exposure-to-common-cold-virus-can-help-fight-covid-516912/

7:28 (IST) 18 Jun 2021
മിസോറാമില്‍ 302 കേസുകള്‍

മിസോറാമില്‍ 302 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. ആയ്സ്വാള്‍ ജില്ലയിലാണ് രോഗവ്യാപനം കൂടുതല്‍. 224 കേസുകളാണ് ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 16,437 പേര്‍ക്ക് സംസ്ഥാനത്ത് രോഗം ബാധിച്ചു.

7:00 (IST) 18 Jun 2021
അരുണാചലില്‍ 295 പേര്‍ക്ക് കോവിഡ്

അരുണാചല്‍ പ്രദേശില്‍ 295 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതര്‍ 32,483 ആയി ഉയര്‍ന്നു. മൂന്ന് മരണമാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംഭവിച്ചത്. ഇതുവരെ കോവിഡ് മൂലം മരിച്ചവര്‍ 158 ആണ്.

6:25 (IST) 18 Jun 2021
ലഡാക്കില്‍ കോവിഡ് മരണം 200 ആയി

ഒരാള്‍ക്ക് കൂടി കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായതോടെ ലഡാക്കിലെ ആകെ കോവിഡ് മരണം 200 ആയി ഉയര്‍ന്നു. 22 പേര്‍ക്ക് പുതുതായി രോഗവും ബാധിച്ചു. ഇതുവരെ ഡാക്കില്‍ 19,704 പേര്‍ക്കാണ് കോവിഡ് പിടിപെട്ടത്.

6:08 (IST) 18 Jun 2021
കോവിഡ് മുന്നണി പോരാളികള്‍ക്ക് ക്രാഷ് കോഴ്സ്

കോവിഡ് മുന്നണി പോരാളികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് കോഴ്സുകള്‍ പ്രഖ്യാപിച്ചു. സ്കില്‍ ഇന്ത്യ ഇനിഷ്യേറ്റീവിന്റെ കീഴിലാണ് ക്രാഷ് കോഴ്സുകള്‍ ഒരുക്കുന്നത്.

5:20 (IST) 18 Jun 2021
ആഗോള മരണനിരക്ക് 40 ലക്ഷം കടന്നു

അതേസമയം ലോകത്തെ ആകെ കോവിഡ് മരണ നിരക്ക് 40 ലക്ഷം പിന്നിട്ടു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് 50 ശതമാനം കോവിഡ് മരണങ്ങളും സംഭവിച്ചിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ടാണ് 20 ലക്ഷം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അടുത്ത 20 ലക്ഷം മരണം സംഭവിച്ചത് കേവലം 166 ദിവസത്തിലാണ്.

4:57 (IST) 18 Jun 2021
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍

ന്യൂഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക്ക് V വാക്സിനുമായി റഷ്യയുടെ ഗമാലെയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി. വാക്സിന്‍ ഉടന്‍ തന്നെ തയാറാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. സ്പുട്നിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

https://malayalam.indianexpress.com/news/sputnik-version-to-combat-delta-variant-to-be-launched-soon-516773/

4:42 (IST) 18 Jun 2021
1,587 മരണം

1,587 മരണവും ഇന്നലെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചു. ഇതുവരെ 3.83 ലക്ഷം പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. വാക്സിനേഷന്‍ നടപടികളും മുന്നോട്ട് പോവുകയാണ്. 26.89 കോടി പേര്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞു.

4:25 (IST) 18 Jun 2021
രാജ്യത്ത് 62,480 പുതിയ കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 88,977 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത് 7.98 ലക്ഷം പേരാണ്. 73 ദിവസത്തിന് ശേഷമാണ് സജീവ കേസുകള്‍ എട്ട് ലക്ഷത്തില്‍ താഴെയെത്തുന്നത്.

Web Title: Covid india coronavirus kerala live updates june 18

Next Story
സ്വകാര്യ ബസുകള്‍ ഇന്നു മുതല്‍ നിരത്തില്‍; ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസില്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com