കൊല്ലം: കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ച ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കുണ്ടറ കിഴക്കേകല്ലട ചിറ്റുമല തൊട്ടിക്കരയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല.

Also Read: മൂന്നാം ദിവസവും നാന്നൂറിന് മുകളിൽ; ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 435 പേർക്ക്, സമ്പർക്കത്തിലൂടെ 206 പേർക്ക്

കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ, സഹായി, ഇൻക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ, മൃതദേഹം തിരിച്ചറിയാനെത്തിയ മകൻ എന്നിവരെ നിരീക്ഷണത്തിലാക്കി.

Also Read: തീരദേശ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; കുടുംബങ്ങൾക്ക് 5 കിലോ അരി വീതം സൗജന്യമായി നൽകും

കോവിഡ്-19 സ്ഥിരീകരിച്ച ഇടുക്കി സ്വദേശിനിയും ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കയാണ് മരണം സംഭവിച്ചത്. ഹൃദയ ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ശനിയാഴ്ച ഇവരെ ശസ്ത്രക്രിയക്ക് വിധേയയാക്കി. ശേഷം വെന്റിലേറ്ററില്‍ ആയിരുന്നു.

Also Read: തലസ്ഥാനത്തിന് പുറത്തും ഗുരുതരം, ഒരാഴ്ചക്കിടെ 2400 രോഗികൾ; അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

അതേസമയം സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 400 കടന്നു. ഒപ്പം കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2444 ആയി വർധിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ ആകെ 7873 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3377 പേർക്കും കോവിഡ് സ്ഥിരീകരിച്ചത് ജൂലൈ മാസത്തിലാണ്. 193, 272, 301, 339, 435, 416, 488 എന്നിങ്ങനെയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ ഓരോ ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.