New Update
/indian-express-malayalam/media/media_files/uploads/2021/05/covid-death.jpg)
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് ലഭിക്കുന്ന ധനസഹായം സംബന്ധിച്ച് വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍. ആര്‍ക്കായിരിക്കും ധനസഹായം ലഭിക്കുക എന്നത് സംബന്ധിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. 50,000 രൂപയാണ് കോവിഡ് ബാധിച്ച മരിച്ച വ്യക്തിയുടെ കുടുംബത്തിന് ധനസഹായമായി ലഭിക്കുക.
Advertisment
- കുടുംബത്തില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവിന് ധനസഹായം അനുവദിക്കാവുന്നതാണ്.
- കുടുംബത്തില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത് ഭര്‍ത്താവാണെങ്കില്‍ ഭാര്യക്ക് ധനസഹായം അനുവദിക്കാവുന്നതാണ്.
- കുടുംബത്തില്‍ മാതാപിതാക്കള്‍ രണ്ടു പേരും കോവിഡ് ബാധിച്ച് മരണപ്പെട്ടാല്‍ മക്കള്‍ക്ക് തുല്യമായി ധനസഹായം വീതിച്ച് നല്‍കാവുന്നതാണ്.
- കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തി വിവാഹം കഴിച്ചിട്ടില്ലെങ്കിലോ, വിവാഹം കഴിച്ചവരാണെങ്കില്‍ ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ ജീവിച്ചിരിപ്പില്ലെങ്കിലോ മരിച്ച വ്യക്തിയുടെ മാതാപിതാക്കള്‍ക്ക് തുല്യമായി വീതിച്ചു നല്‍കാവുന്നതാണ്.
- കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മാതാപിതാക്കളും ഭാര്യയും ഭര്‍ത്താവും മക്കളും ജീവിച്ചിരിപ്പില്ലെങ്കില്‍ മരിച്ച വ്യക്തിയെ ആശ്രയിച്ച കഴിയുന്ന സഹോദരങ്ങള്‍ക്ക് ധനസഹായം തുല്യമായി വീതിച്ചു നല്‍കാവുന്നതാണ്.
- കോവിഡ് ബാധിച്ച മരിച്ച വ്യക്തിയുടെ ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കൊപ്പം ആശ്രിതരായ മാതാപിതാക്കള്‍ കൂടി ഉണ്ടെങ്കില്‍ അവര്‍ക്കും ആനുപാതികമായി ധനസഹായം അനുവദിക്കാവുന്നതാണ്.
Also Read: റെയില്‍വെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us