കോവിഡ് മരണങ്ങൾ: ബിപിഎൽ കുടുംബങ്ങൾക്ക് 5000 രൂപ വച്ച് മൂന്നു വർഷത്തേക്ക് ധസഹായം

സാമൂഹ്യക്ഷേമ പെൻഷനുകളോ മറ്റു പെന്‍ഷനുകളോ ക്ഷേമനിധികളോ ധനസഹായത്തിന് അയോഗ്യതയാവില്ല

covid 19, coronavirus, covid 19 in india, coronavirus in india, covid 19 cases in india, covid 19 deaths in india, covid 19 death cases, covid 19 deaths numbers, coronavirus deaths, coronavirus death numbers in india, coronavirus cases in india, കൊറോണ, കോവിഡ്, കോവിഡ് മരണം, malayalam news, malayalam latest news, news malayalam, latest news malayalam, latest news in malayalam, news in malayalam, ie malayalam

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് പ്രതിമാസം 5000 രൂപ വച്ച് മൂന്നു വർഷത്തേക്ക് ഈ ധനസഹായം ലഭിക്കുക.

മുൻപ് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കും ഈ ധനസഹായം ലഭ്യമാവും. സാമൂഹ്യക്ഷേമ പെൻഷനുകളോ ക്ഷേമനിധികളോ മറ്റു പെന്‍ഷനുകളോ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് ധനസഹായത്തിന് അയോഗ്യതയാവില്ലെന്നും സർക്കാർ വ്യക്തമാക്കി.

വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും. ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിക്കുമ്പോള്‍ മരണപ്പെട്ട വ്യക്തിയുടെ വരുമാനം ഒഴിവാക്കിയാണ് പരിഗണിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒറ്റ പേജില്‍ ലളിതമായ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആശ്രിതര്‍ക്കു കഴിയണം. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു.

Also Read: കോവിഡ് വാക്‌സിനേഷന്‍; രണ്ടര കോടിയിലധികം പേർ ആദ്യ ഡോസ് സ്വീകരിച്ചെന്ന് ആരോഗ്യ മന്ത്രി

അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നല്‍കേണ്ടതാണ്. ആശ്രിത കുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ ഉറപ്പുവരുത്തണം. അപേക്ഷ തീര്‍പ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസില്‍ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുതെന്നും സർക്കാർ നിർദേശിച്ചു.

പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയാണ് ധനസഹായം നൽകുക. ആദ്യ ധനസഹായം ലഭിച്ച് മൂന്നു വര്‍ഷത്തേയ്ക്ക് ഇത് തുടരും. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

സ‍ർക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തിന് കര്‍ശന മാനദണ്ഡം

സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായും സുതാര്യമായും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്ഥലം മാറ്റങ്ങള്‍ നടത്തുന്നുവെന്ന് ഓരോ വകുപ്പും ഉറപ്പുവരുത്തണം. എല്ലാ വകുപ്പുകളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സ്ഥലം മാറ്റം സുതാര്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു.

കൊച്ചി – ബംഗളൂരു വ്യാവസായ ഇടനാഴിയുടെ വികസനത്തിന് പാലക്കാട്, പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ കണ്ടെത്തിയ 375 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കാനും യോഗത്തിൽ തീരുമാനിച്ചു.

കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം ലേലം കൊണ്ട തടി യഥാസമയം ലേലത്തുകയും നികുതിയും അടച്ചിട്ടും നീക്കം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തടി നീക്കം ചെയ്യാന്‍ ഉത്തരവ് ഇറങ്ങുന്ന തീയതി മുതല്‍ രണ്ടാഴ്ചത്തെ സമയം അനുവദിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

കാസര്‍കോട് മുന്നാഡ് വില്ലേജില്‍ 0.10 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് നൂല്‍നൂല്‍പ്പ് കേന്ദ്രത്തിന്‍റെ കെട്ടിടം നിര്‍മ്മിക്കുന്നതിന് പാട്ടത്തിന് നൽകാനും യോഗം തീരുമാനിച്ചു. ആര്‍ ഒന്നിന് 100 രൂപ സൗജന്യ നിരക്കില്‍ പുതിക്കി നിശ്ചയിച്ച് 30 വര്‍ഷത്തേയ്ക്കാണ് പാട്ടത്തിന് അനുവദിക്കുക.

Also Read: സോളാർ കേസ്: ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid death financial aid through direct benefit transfer kerala cabinet meeting decision

Next Story
സോളാർ കേസ്: ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണംAryaden Mohammed, Aryaden, Aryadan, Aryadan Mohammed, Saritha S Nair, ആര്യാടൻ മുഹമ്മദ്, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com