Latest News

കോവിഡ് മരണം: ധനസഹായത്തിന് അപേക്ഷിക്കാം, വെബ്സൈറ്റ് സജ്ജമായി

മരണപ്പെട്ടവരുടെ അടുത്ത ബന്ധുവാണ് അപേക്ഷ സമർപ്പിക്കേണ്ടത്

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നൽകാൻ വെബ്സൈറ്റ് സജ്ജമായി. റവന്യു മന്ത്രി കെ.രാജനാണ് ഇക്കാര്യം അറിയിച്ചത്.

www. relief.kerala. gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താഴെ പറയുന്ന രേഖകൾ കൂടി അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.

  • കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് (ICMR നൽകിയ മരണ സർട്ടിഫിക്കറ്റ്, Death Declaration Document).
  • അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ.
  • അനന്തിരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ്.

മരിച്ചവരുടെ അടുത്ത ബന്ധുവാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർ അപേക്ഷകർ സമർപ്പിച്ച രേഖകളും വസ്തുതയും പരിശോധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അപേക്ഷ പരിശോധിച്ച് അന്തിമ അംഗീകാരം നൽകും.

പരിശോധനയ്ക്കു ശേഷം മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപയും കോവിഡ് ബാധിച്ച് മരിച്ചയാളെ ആശ്രയിച്ചുകഴിയുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 36 മാസത്തേക്കു പ്രതിമാസം 5000 രൂപയും ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് കൈമാറും. സമർപ്പിച്ച അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കാനുള്ള സംവിധാനവും ലഭ്യമാണ്.

Also Read: കോവിഡ്: സംസ്ഥാനത്ത് പുതിയ കേസുകളില്‍ കൂടുതലും വാക്സിന്‍ സ്വീകരിച്ചവര്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid death financial aid how to apply

Next Story
എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍class, school reopening
The moderation of comments is automated and not cleared manually by malayalam.indianexpress.com