Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

‘രോഗികൾ കുറയുന്നില്ല, കോവിഡ് രണ്ടാം തരംഗം’; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത തരംഗം ആരംഭിക്കുന്നതിനു മുൻപ് പരമാവധി പേർക്ക് വാക്‌സിൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

Covid 19, Kerala Numbers, കോവിഡ് 19, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. രോഗികളുടെ എണ്ണം കുറച്ചു ദിവസമായി കുറയുന്നില്ല. രോഗവ്യാപനമുണ്ടാകാൻ സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“മറ്റു സംസ്ഥാനങ്ങളിൽ കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങി. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല. ജനം കൂടുതൽ ശ്രദ്ധ കാട്ടേണ്ടതുണ്ട്. നാട്ടിൽ രോഗബാധിതരല്ലാത്ത ആളുകളാണ് കൂടുതൽ. അതിനാൽ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്,” പിണറായി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് അടുത്ത തരംഗം ആരംഭിക്കുന്നതിനു മുൻപ് പരമാവധി പേർക്ക് വാക്‌സിൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വാക്‌സിൻ വിതരണം നടക്കുന്നത് കേരളത്തിലാണ്. രോഗവ്യാപനം ഇനിയും കൂടുന്നതിനു മുൻപ് പരമാവധി ആളുകൾ വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Read Also: ഇന്ത്യ ലോകകപ്പ് ജയിക്കാൻ കാരണം ‘ഒരു സിക്‌സ്’ അല്ല: ഗൗതം ഗംഭീർ

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായേക്കാമെന്ന് ചീഫ് സെക്രട്ടറി വ്യാഴാഴ്‌ച മുന്നറിയിപ്പ് നൽകിയിരുന്നു. രോഗബാധ കൂടുന്ന ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരും. 45 വയസ്സിനു മുകളിലുള്ളവർ വാക്‌സിൻ സ്വീകരിച്ചാൽ മരണനിരക്ക് ഉയരാതെ നിയന്ത്രിക്കാനാകുമെന്നും ചീഫ് സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു.

കോവിഡ് വ്യാപനത്തിനു സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. “കേരളത്തില്‍ കോവിഡിന്റെ ഭയാനകമായ ഒരു അന്തരീക്ഷമില്ല, എന്നാലും ശ്രദ്ധ ചെലുത്തണം. ആള്‍ക്കൂട്ടം ഉണ്ടാകുന്നുവെന്നത് വസ്‌തുതയാണ്. എല്ലാവരോടും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളമാണ് ഏറ്റവും മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിച്ചത്. പൂര്‍ണമായും കോവിഡ് ഇല്ലാതാകണമെങ്കില്‍ വാക്‌സിന്റെ ഗുണഫലം കണ്ടു തുടങ്ങണം, അതിന് ഏകദേശ രണ്ട് മാസമെടുക്കും,” ആരോഗ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid crisis kerala second wave alert

Next Story
പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; ലോറി കത്തിനശിച്ചുGas tanker,Mannarkkad,accident at,and goods lorry,kills one,കൂട്ടിയിടിച്ച് ഒരാൾ മരിച്ചു,ഗ്യാസ് ടാങ്കറും,ചരക്ക് ലോറിയും,മണ്ണാർക്കാട്,ലോറി കത്തിനശിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com