തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധനയ്ക്ക് വാങ്ങുന്ന നിരക്ക് കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോവിഡ്-19 പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത്. പുതുക്കിയ നിരക്ക് ഇങ്ങനെ,
ആർടിപിസിആർ (ഓപ്പൺ) – 1500
എക്സ്പേർട്ട് നാറ്റ് ടെസ്റ്റ് – 2500
ട്രൂനാറ്റ് ടെസ്റ്റ് – 1500
ആർടി-ലാബ് ടെസ്റ്റ് – 1150
റാപ്പിഡ് ആന്റിജൻ ടെസ്റ്റ് – 300
Also Read: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ചൈനയിലും; ജാഗ്രത
ചാർജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാർജുകളും ഉൾപ്പടെയുള്ളതാണ് ഈ നിരക്ക്. ഈ നിരക്കുകൾ പ്രകാരം മാത്രമേ ഐസിഎംആർ/സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും, ആശുപത്രികൾക്കും കോവിഡ് പരിശോധന നടത്താൻ കഴിയുകയുള്ളൂ. ഈ നിരക്കിൽ കൂടുതൽ ആരും ഈടാക്കരുതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
തുടക്കത്തിൽ ആർടിപിസിആർ (ഓപ്പൺ) 2750 രൂപ, ട്രൂ നാറ്റ് 3000 രൂപ, ആന്റിജൻ ടെസ്റ്റ് 625 രൂപ, എക്സ്പേർട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ആർ.ടി.പി.സി.ആർ. (ഓപ്പൺ) ടെസ്റ്റ് 2100 രൂപ, ട്രൂ നാറ്റ് ടെസ്റ്റ് 2100 രൂപ, ആന്റിജൻ ടെസ്റ്റ് 625 രൂപ, ജീൻ എക്സ്പേർട്ട് ടെസ്റ്റ് 2500 രൂപ എന്നിങ്ങനെയാണ് ഒക്ടോബർ മാസത്തിൽ നിരക്ക് കുറച്ചത്.
Also Read: കോവിഡ് വാക്സിൻ വിതരണം: കേരളത്തിൽ നാല് ജില്ലകളിൽ നാളെ ഡ്രൈറൺ, പുതുവർഷത്തിൽ പ്രതീക്ഷയോടെ
മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കാൻ തുടങ്ങിയതോടെഐ.സി.എം.ആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാണ്. ഈയൊരു സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ കിറ്റുകളുടെ നിരക്കുകൾ വീണ്ടും കുറച്ചത്.