കോവിഡ്: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ രാത്രി കര്‍ഫ്യൂ

സംസ്ഥാനത്ത് പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ( ഡബ്യുഐപിആർ) ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും

Kerala, Lockdown, Kochi

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. നിയന്ത്രണങ്ങള്‍ എങ്ങനെ തുടരണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി ബുധനാഴ്ച വിദഗ്ധ സമതി യോഗം ചേരും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഐ.പി.എസ് ഉദ്യോഗസ്ഥരെ എല്ലാ ജില്ലകളിലും നിയമിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 10 മണി മുതല്‍ രാവിലെ ആറ് വരെയാണ് നിയന്ത്രണങ്ങള്‍. സംസ്ഥാനത്ത് പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ( ഡബ്യുഐപിആർ) ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും. നേരത്തെ ഡബ്യുഐപിആർ എട്ടിന് മുകളിലുള്ള മേഖലകളിലായിരുന്നു കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നത്.

ചരക്ക് വാഹനങ്ങള്‍, അത്യാവശ്യ സേവനങ്ങള്‍, ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവര്‍ക്ക് ഇളവുകള്‍ ഉണ്ടായിരിക്കും. ട്രെയിന്‍, വിമാനം, കപ്പല്‍ തുടങ്ങിയവയില്‍ യാത്ര ചെയ്യാനുള്ളവര്‍ ടിക്കറ്റ് കൈയില്‍ കരുതണമെന്ന് നിര്‍ദേശമുണ്ട്. മറ്റെന്തെങ്കിലും ആവശ്യമുള്ളവര്‍ അടുത്ത പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.

സംസ്ഥാനത്ത് ശനിയാഴ്ച 31,265 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിദിനം കേസുകള്‍ മുപ്പതിനായിരം കടക്കുന്നത്. തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നി ജില്ലകളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞതും ആശങ്കയാണ്.

Also Read: കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കാലക്രമേണ കുറയുന്നതായി പഠനം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid complete lockdown in kerala today

Next Story
കേരളത്തിൽ നിന്ന് വാടകയ്ക്കെടുത്ത ആഡംബര വാഹനങ്ങൾ വ്യാജ നമ്പറിൽ തമിഴ്നാട്ടിൽ; വാഹനം പിടികൂടി കേരള പൊലീസ്Luxury Vehicles, Forged Documents, Tamilnadu, വാഹനക്കടത്ത്, malayalam news, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com