Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

കോവിഡ് പരിശോധന: പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി

മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ചു പൊലീസ് പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ഡോക്ടർ കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നടപടി

covid19, coronavirus, covid19 restrictions kozhikode, covid19 police restrictions kozhikode, covid19 cases kozhikode, covid19 deaths kozhikode, covid vaccine kozhikode, ie malayalam

കൊച്ചി: കോവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയോടെ പെരുമാറരുതെന്നു ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമനടപടികൾ ആവാം, എന്നാൽ അപമര്യാദയോ ഉപദ്രവമോ പാടില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ചു പൊലീസ് പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ഡോക്ടർ കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നടപടി. പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് സംസ്ഥാന പൊലീസ് മേധാവി അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടൂ.

Read More: ഓഫീസുകളിൽ പ്രവേശനം 25 ശതമാനം ജീവനക്കാർക്ക് മാത്രം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇന്ന് മുതല്‍

മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ കാർ ഡൈവർ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്. ഏപ്രിൽ പതിനാറിന് രണ്ട് പൊലീസുകാർ മുനമ്പം സ്റ്റേഷനിൽ വച്ച് മർദിച്ചെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കോടതി ഡിജിപിക്ക് നിർദേശം നൽകി.

അതിനിടെ, കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സർക്കാർ നിയന്ത്രണം കടുപ്പിച്ചു. ഇന്നു മുതൽ ഞായറാഴ്ച വരെയാണ് നിയന്ത്രണം. സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നുണ്ട്. പ്രാദേശിക മേഖലകളിലും നഗരപ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid checking high court instruction to police

Next Story
മണിയാശാൻ വിലക്കിയിട്ടും കേട്ടില്ല, തല മൊട്ടയടിച്ച് ഇ.എം.ആഗസ്തിem augusthy, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com