തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. രോഗവ്യാപനം രൂക്ഷമായതോടെ നിരത്തുകളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയുണ്ടാകും. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഇന്ന് ആവശ്യ മേഖലകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.
രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. വിവാഹം, ഗൃഹപ്രവേശനം, സംസ്കാര ചടങ്ങുകള്‍ എന്നിവക്കായി യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്. പൊതുജനങ്ങള്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടായിരിക്കില്ല. ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി മാത്രമായിരിക്കും സര്‍വീസ് നടത്തുക.
അതേസമയം, സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്നലെ 29,682 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് കേസുകള്‍ കൂടുതലുള്ളത്.
Also Read: കോഴിക്കോട്ട് ചികിത്സയില്‍ കഴിഞ്ഞ പന്ത്രണ്ടുകാരന് മരിച്ചു; നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി