Latest News

കോവിഡ് ആര്‍-വാല്യു ഉയരുന്നു; ഏറ്റവും മുന്നില്‍ കേരളവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും

രാജ്യത്ത് ഏറ്റവും കൂടുതല്‍ സജീവ കേസുകളുള്ള കേരളത്തില്‍ ആര്‍-വാല്യു 1.11ന് അടുത്തായി തുടരുകയാണ്

Omicron, Covid19, Covid19 restrictions, Thiruvananthapuram Covid19 restrictions, public meetings banned in Thiruvananthapuram Covid19, gatherings banned in Thiruvananthapuram Covid19 Omicron Thiruananthapuram, Omicron cases Kerala, more Omicron cases reported in Kerala, Omicron symptoms, Covid19 restrictions Kerala, Omicron cases India, coronavirus india, Covid19 India, Covid19 Omicron variant, coronavirus omicron india, omicron variant cases in india, new covid variant omicron symptoms, coronavirus omicron india latest update, coronavirus vaccine, coronavirus active cases in india today, coronavirus variants, coronavirus treatment, coronavirus prevention tips, coronavirus india update, covid-19 latest update india, coronavirus live news, Omicron world health organization, Omicron WHO, omicron symptoms, omicron severity,Covid19 delta variant, coronavirus latest news, coronavirus updates, covid -19 recent news, covid vaccinations, covid news, covid cases, corona live tracker, covid live news, coronavirus information, covid-19 latest information, coronavirus prevention, covid vaccines, Omicron variant, B.1.1.529, Covid guidelines, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ വേഗതയെ സൂചിപ്പിക്കുന്ന ആര്‍-വാല്യു (റീ പ്രൊഡക്ഷന്‍ നമ്പര്‍) രാജ്യത്ത് ക്രമാനുഗതമായി ഉയരുന്നു. ഇക്കാര്യത്തില്‍ കേരളവും വടക്കുകിഴക്കന്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് തുടരുന്നത് പുതിയ ആശങ്കയ്ക്കു കാരണമാകുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സജീവ കേസുകളുള്ള കേരളത്തില്‍ ആര്‍-വാല്യു 1.11ന് അടുത്തായി തുടരുകയാണെന്നു ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിലെ ഗവേഷകരുടെ വിശകലനം പറയുന്നു.

”അടുത്ത രണ്ടാഴ്ചത്തേക്ക് ഇത് ഒന്നാം സ്ഥാനത്ത് തുടരുമെന്ന് തോന്നുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വളരെ മോശം അവസ്ഥ തുടരുകയാണ്. മിക്ക സംസ്ഥാനങ്ങളിലും ആര്‍-വാല്യു ഒന്നില്‍ കൂടുതലാണ്,” ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിലെ സീതബ്ര സിന്‍ഹ പറഞ്ഞു.

കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനും സംസ്ഥാനവുമായി ചേര്‍ന്ന് കൈകാര്യം ചെയ്യുന്നതിനുമായി ആറംഗ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയ്ക്കുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിദിന കേസുകളില്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഈ തീരുമാനം.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ എസ്. കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ കേരളത്തിലെത്തും. തുടര്‍ന്ന്, ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ചില ജില്ലകള്‍ സന്ദര്‍ശിക്കും. രാജ്യത്ത് മൊത്തത്തില്‍ കേസുകള്‍ കുറയുന്നയുമ്പോള്‍ സംസ്ഥാനത്ത് ഉയര്‍ന്ന കേസ് പോസിറ്റിവിറ്റി തുടരുന്നത് ആശങ്കയുളവാക്കുന്നതാണ്. സംസ്ഥാനത്ത് ഇന്ന് 22,064 പുതിയ കേസുകളും 128 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. മൊത്തം കേസുകള്‍ 33,49,365 ഉം മരണസംഖ്യ 16,585 ഉം ആയി ഉയര്‍ന്നു.

Also Read: കോവിഡ്: അടുത്ത മൂന്നാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

വടക്കുകിഴക്കന്‍ മേഖലയില്‍ ത്രിപുരയില്‍ മാത്രമാണ് ആര്‍-വാല്യു വ്യക്തമായി ഒന്നിനു താഴെ എത്തിയത്. മണിപ്പൂര്‍ നേരിയ വ്യത്യാസത്തില്‍ മാത്രം ഒന്നിനു താഴെയാണ്. മറ്റു മേഖലകളിലെ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഉത്തരാഖണ്ഡില്‍ ആര്‍-വാല്യു ഒന്നിനു വളരെയടുത്താണ്.

കോവിഡ് രണ്ടാം തരംഗം ഉച്ചസ്ഥായിയിലെത്തിയപ്പോള്‍, രാജ്യത്തെ മൊത്തം ആര്‍-വാല്യു മാര്‍ച്ച് ഒന്‍പതു മുതല്‍ ഏപ്രില്‍ 21 വരെ 1.37 ആയാണ് കണക്കാക്കപ്പെട്ടത്. ഏപ്രില്‍ 24 നും മേയ് ഒന്നിനുമിടയില്‍ ആര്‍-വാല്യു 1.18 ആയും ഏപ്രില്‍ 29 നും മേയ് ഏഴിനുമിടയില്‍ 1.1 ആയും കുറഞ്ഞതായി വിശകലനം വ്യക്തമാക്കുന്നു.

മേയ് ഒന്‍പതിനും 11 നുമിടയില്‍, ആര്‍-വാല്യു ഏകദേശം 0.98 ആയി കണക്കാക്കപ്പെടുന്നു. മേയ് 14 നും 30 നുമിടയില്‍ 0.82 ആയും മേയ് 15 മുതല്‍ ജൂണ്‍ 26 വരെ 0.78 ആയും കുറഞ്ഞു. എന്നാല്‍ ജൂണ്‍ 20 മുതല്‍ ജൂലൈ ഏഴു വരെയുള്ള കാലയളവില്‍ 0.88 ആയും ജൂലൈ മൂന്നു മുതല്‍ 22 വരെ 0.95 ആയും ആര്‍-വാല്യു ഉയര്‍ന്നു.

”രാജ്യത്തെ മൊത്തം സജീവ കേസുകള്‍ വിശ്വസനീയമായ കണക്ക് ലഭിക്കുന്ന കാര്യത്തില്‍ വളരെയധികം ചാഞ്ചാട്ടത്തിലാണ്. പക്ഷേ ഡേറ്റ ഒന്നിനടുത്തുള്ള മൂല്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. വരുന്ന ഏതാനും ദിവസങ്ങളില്‍ ഇത് രണ്ടിലൊരു വഴിയിലൂടെ കടന്നുപോകാം,” സിന്‍ഹ പറഞ്ഞു.

0.95 എന്ന ആര്‍-വാല്യു അര്‍ത്ഥമാക്കുന്നത്, രോഗം ബാധിച്ച ഓരോ 100 പേരില്‍നിന്നും ശരാശരി മറ്റു 95 പേര്‍ക്ക് അണുബാധയുണ്ടാകുന്നുവെന്നാണ്. ആര്‍-വാല്യു ഒന്നില്‍ കുറവാണെങ്കില്‍ അതിനര്‍ത്ഥം പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം മുന്‍ കാലഘട്ടത്തിലെ രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കുറവാണെന്നാണ്. അതായത് രോഗം കുറയുന്നുവെന്ന് അര്‍ഥം.

ആറിന്റെ ചെറിയ വാല്യു രോഗവ്യാപനം വേഗത്തില്‍ കുറയുന്നത് വ്യക്തമാക്കുന്നു. എന്നാല്‍ ആര്‍-വാല്യു ഒന്നില്‍ കൂടുതലാണെങ്കില്‍ ഓരോ ഘട്ടത്തിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇതിനെ സാങ്കേതികമായി സാക്രമിക രോഗ ഘട്ടം എന്ന് വിളിക്കുന്നു.

മെട്രോ നഗരങ്ങളുടെ കൂട്ടത്തില്‍ പൂണെയുടെ ആര്‍-വാല്യു ഒന്നിനു മുകളിലാണ്. ഡല്‍ഹിയുടെ വാല്യു ഒന്നിനടുത്താണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid cases r value kerala northeastern states

The moderation of comments is automated and not cleared manually by malayalam.indianexpress.com