/indian-express-malayalam/media/media_files/uploads/2021/05/covid-cases-increasing-in-four-districts-says-cm-pinarayi-vijayan-500290-FI.png)
ഫയൽ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊല്ലം, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലത്ത് രോഗികളുടെ എണ്ണത്തില്‍ 23 ശതമാനമാണ് കൂടിയത്. പത്തനംതിട്ടയില്‍ രോഗവ്യാപനം സ്ഥായിയായി തുടരുകയാണ്. എന്നാല്‍ സജീവ കേസുകളുടെ ആകെ എണ്ണം കുറയുന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
4.44 ലക്ഷം വരെയെത്തിയ രോഗബാധിതരുടെ എണ്ണം 3.62 ആയി താഴ്ന്നു. ലോക്ക്ഡൗണിന് മുന്‍പ് നടപ്പാക്കിയ വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യൂവും ഫലം കണ്ടെതായി വേണം കരുതാനെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. അതേസമയം ലോക്ക്ഡൗണ്‍ എത്രത്തോളം ഫലപ്രദമായി എന്ന് വരും ദിവസങ്ങളിലേ വ്യക്തമാകു. കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന് അപ്പുറത്തേക്ക് രോഗവ്യാപനം ശക്തമാകാതിരിക്കാന്‍ ലോക്ക്ഡൗണ്‍ വിജയിക്കേണ്ടത് ആവശ്യമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ഉള്ളവരുടെ വാക്സിനേഷന്‍ മന്ദഗതിയില്‍
രോഗവ്യാപനത്തിൽ ശുഭകരമായ സൂചനകൾ കാണുന്നതായും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. "മേയ് ഒന്ന് മുതൽ എട്ട് വരെ ഒരു ദിവസം ശരാശരി 37144 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയ ആഴ്ചയിൽ അത് 35919 ആയി കുറഞ്ഞു. ഈ ഘട്ടത്തിൽ എട്ട് ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കുറവുണ്ടായത് വയനാട് ജില്ലയിലാണ്," മുഖ്യമന്ത്രി വ്യക്തമാക്കി.
ക്വാറന്റീന്‍ ലംഘനം നിരീക്ഷിക്കാന്‍ എല്ലായിടത്തും വനിതാ പൊലീസിനെ വിന്യസിക്കാനാണ് സര്‍ക്കാര് തീരുമാനം. ബോധവല്‍കരണ പ്രവര്‍ത്തനം മികച്ചരീതിയില്‍ നടപ്പാക്കിയ സാഹചര്യത്തിലാണ് നടപടി. അതേസമയം, സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നിരക്കില്‍ റെക്കോര്‍ഡ് നിരക്കാണ് രേഖപ്പെടുത്തിയത്. 99,651 പേരാണ് മഹാമാരിയില്‍ നിന്നും മുക്തി നേടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.