/indian-express-malayalam/media/media_files/uploads/2022/02/covid-numbers-4.jpg)
Kerala Covid Cases 19 June 2022: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,786 പുതിയ കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ മൂവായിരത്തിന് മുകളിലായിരുന്നു രോഗബാധിതര്‍. 2,072 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അഞ്ച് മരണവും മഹാമാരി മൂലം സംഭവിച്ചിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം കൂടുതല്‍. തിരുവനന്തപുരം 534, കൊല്ലം 213, പത്തനംതിട്ട 222, ആലപ്പുഴ 165, കോട്ടയം 348, ഇടുക്കി 76, എറണാകുളം 574, തൃശൂര്‍ 176, പാലക്കാട് 69, മലപ്പുറം 65, കോഴിക്കോട് 233, വയനാട് 23, കണ്ണൂര്‍ 63, കാസര്‍ഗോഡ് 25 എന്നിങ്ങനെയാണ് ജില്ലകളിലെ പുതിയ രോഗികളുടെ എണ്ണം.
22,278 സജീവ കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്നത്, 6,189. തലസ്ഥാന ജില്ലയില്‍ 4,678 പേരും കോവിഡ് ചികിത്സയില്‍ കഴിയുന്നു. കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലും ആയിരത്തിലധികം സജീവ കേസുകളുണ്ട്.
Also Read: Kerala Plus Two Result 2022: പ്ലസ് ടു പരിക്ഷാ ഫലപ്രഖ്യാപനം ചൊവ്വാഴ്ച
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.