Kerala Covid Cases 18 June 2022: തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത് തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പുതിയ കേസുകള്‍ മൂവായിരം കടക്കുന്നത്. കോവിഡ് മരണങ്ങളും കൂടിയിട്ടുണ്ട്. 11 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.
എറണാകുളത്താണ് ഇന്നും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 838 പേര്‍ക്കാണ് ജില്ലയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 717 , കോട്ടയം 339 എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ ഇരുപതിനായിരത്തിലധികം പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ സജീവ രോഗികൾ. കേസുകളുടെ എണ്ണം പ്രതിദിനം ഉയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
അതേസമയം, ഇന്ത്യയിൽ ഇന്ന് 13,216 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 23 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവകേസുകളുടെ എണ്ണം 68,108 ആയി ഉയർന്നു.
Also Read: അഗ്നിവീർ അംഗങ്ങൾക്ക് പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രാലയവും