സംസ്ഥാനത്ത് കോവിഡ് വ്യാപനം ശമിക്കാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,419 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പുതിയ കേസുകള്‍ മൂവായിരം കടക്കുന്നത്. 2,156 പേര് രോഗമുക്തി നേടുകയും ചെയ്തു. എട്ട് മരണമാണ് മഹാമാരി മൂലം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
എറണാകുളത്താണ് പുതിയ കേസുകളുടെ എണ്ണം കുതിച്ചുയരുന്നത്. 1,072 പേര്‍ക്കാണ് ജില്ലയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 604, കൊല്ലം 199, പത്തനംതിട്ട 215, ആലപ്പുഴ 173, കോട്ടയം 381, ഇടുക്കി 67, തൃശൂര്‍ 166, പാലക്കാട് 68, മലപ്പുറം 75, കോഴിക്കോട് 296, വയനാട് 36, കണ്ണൂര്‍ 43, കാസര്‍ഗോഡ് 24 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.
18,345 സജീവ കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. എറണാകുളത്ത് 5,641 പേരാണ് ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരം (3,664), കോട്ടയം (2,035), കോഴിക്കോട് (1,572), തൃശൂര്‍ (1,318) എന്നിവടങ്ങളാണ് പിന്നിലായുള്ളത്. കേസുകളുടെ എണ്ണം പ്രതിദിനം ഉയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
Also Read: വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്നപ്പോഴും വിജയ് ബാബു ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍