Latest News

രോഗവ്യാപനം കുറയുന്നില്ല; രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയോളം കേരളത്തില്‍

നിലവില്‍ സംസ്ഥാനത്ത് 1.26 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാള

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ശമിച്ചു കഴിഞ്ഞു. എങ്കിലും കേരളത്തില്‍ രോഗവ്യാപന തോത് കുറയാതെ തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) പത്ത് ശതമാനത്തില്‍ താഴെ എത്തിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കും ട്രിപ്പിള്‍ ലോക്ക്ഡൗണിനും സാധിച്ചിട്ടില്ല.

വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ശതമാനമാണ് നിലവില്‍. മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് പ്രതിദിന കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലപ്പുറത്ത് ടിപിആര്‍ 17 ശതമാനത്തിന് മുകളിലാണെന്നത് ആശങ്കയാണ്. തൃശൂര്‍ (15.34) , കാസര്‍ഗോഡ് (14. 3), പാലക്കാട് (14. 2), കോഴിക്കോട് (13.72) എന്നിവയാണ് ടിപിആര്‍ കൂടുതലുള്ള മറ്റ് ജില്ലകള്‍. രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ പകുതിയോളം കേരളത്തിലാണ്.

ടിപിആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഊര്‍ജിതമായി ഇടപെടണം. വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. മൈക്രോ കണ്ടെയ്ൻമെന്റ് ഫലപ്രദമാക്കി രോഗവ്യാപനം തടയാനാണ് സര്‍ക്കാരിന്റെ തീരുമാനം.

നിലവില്‍ സംസ്ഥാനത്ത് 1.26 ലക്ഷം പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 15,512 പേര്‍ക്ക് ഇതിനോടകം മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായി.

Also Read: ഇന്ത്യയിലെ 70 ശതമാനം പേര്‍ക്കും കോവിഡ് പ്രതിരോധശേഷി ഉണ്ട്: ഐ.സി.എം.ആര്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid cases and tpr raising trend continues in kerala

Next Story
നാളെ മുതല്‍ മഴ അതിതീവ്രമാകും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Rain, Monsoon
The moderation of comments is automated and not cleared manually by malayalam.indianexpress.com