തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ട് കോവിഡ്-19 കേസുകളില്‍ ഒന്ന് വയനാട്ടില്‍ ആയതിനെ തുടര്‍ന്ന് ജില്ലയെ ഓറഞ്ച് സോണായി പ്രഖ്യാപിച്ചു. തുടര്‍ച്ചയായ 21 ദിവസത്തോളം ജില്ലയില്‍ നിന്നും രോഗം റിപ്പോര്‍ട്ട് ചെയ്തില്ലാതിരുന്നതിനാല്‍ വയനാട് ഗ്രീന്‍ സോണിലായിരുന്നു. ഒരു മാസത്തിനുശേഷമാണ് ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചത്. രണ്ടാമത്തെ കേസ് കണ്ണൂരിലാണ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ കണ്ണൂരിലാണ് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഇപ്പോള്‍ ഗ്രീന്‍ സോണില്‍ എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളാണുള്ളത്. ഓറഞ്ച് സോണില്‍ കാസര്‍ഗോഡ്, ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം, വയനാട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്. കണ്ണൂരും കോട്ടയവുമാണ് റെഡ് സോണിലുള്ളത്.

Read Also: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ്; എട്ട് പേർക്ക് നെഗറ്റീവ്

കേരളത്തില്‍ 80 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. അവയില്‍ 23 എണ്ണം കണ്ണൂരും ഇടുക്കിയിലും കോട്ടയത്തും 11 വീതവുമാണുള്ളത്. ഇന്ന് പുതുതായി ഒരു സ്ഥലവും ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.