Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ ഏറ്റെടുക്കുന്നതു പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ചികിത്സാ സൗകര്യങ്ങള്‍ ഏകോപ്പിക്കുന്നതിന് ഒറ്റ ഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യങ്ങളില്‍ തിങ്കളാഴ്ച തീരുമാനം അറിയിക്കണം

Lakshadweep Issue, ലക്ഷദ്വീപ്, Kerala High Court, കേരള ഹൈക്കോടതി, Central Government, കേന്ദ്ര സര്‍ക്കാര്‍, Prabhul Patel, BJP, Save Lakshadweep, IE Malayalam, ഐഇ മലയാളം

കൊച്ചി: കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ നിര്‍ദേശം. പൂട്ടിക്കിടക്കുന്ന ആശുപത്രികള്‍ ഏറ്റെടുക്കുന്നത് പരിഗണിക്കണം.

ചികിത്സാ സൗകര്യങ്ങള്‍ ഏകോപ്പിക്കുന്നതിന് ഒറ്റ ഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യങ്ങളില്‍ തിങ്കളാഴ്ച തീരുമാനം അറിയിക്കാന്‍ സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. കോവിഡ് ചികിത്സാനിരക്ക് കുറയ്ക്കണമെന്ന ഹര്‍ജിയില്‍ പ്രത്യേക സിറ്റിങ്ങിലാണ് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്റെയും കൗസര്‍ എടപ്പകത്തിന്റേയും നിര്‍ദേശങ്ങള്‍.

സ്വകാര്യ ആശുപത്രികളുമായി ഇന്നലെ ചര്‍ച്ച നടത്തിയെന്നും ചികിത്സാ നിരക്ക് നിശ്ചയിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഓരോ ആശുപത്രികളുടെയും നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കും. പരാതികള്‍ പരിഹരിക്കാന്‍ അപ്പലറ്റ് അതോറ്റി രൂപീകരിക്കും. സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് മഹാമാരിയെ പ്രതിരോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ചികിത്സാനിരക്ക് കുറയ്ക്കാന്‍ സ്വീകരിച്ച സര്‍ക്കാര്‍ നടപടികളെ കോടതി അഭിനന്ദിച്ചു. കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Also Read: സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സക്ക് ഭീമമായ തുക ഈടാക്കുന്നതിനെതിരെ നൽകിയ ഹർജിയാണ് ഹൈക്കോടതി പ്രത്യേക സിറ്റിങ്ങിലൂടെ ഇന്ന് പരിഗണിച്ചത്.

സ്വകാര്യ ആശുപത്രികൾക്കായി സർക്കാർ ഫീസ് നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഇത് ആശുപത്രികൾ പാലിക്കാത്ത സാഹചര്യത്തിൽ പുതിയ നയരൂപീകരണം വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികളുടെ കൊള്ള ലാഭം അനുവദിക്കാൻ കഴിയില്ലെന്നു പറഞ്ഞ കോടതി സ്വകാര്യ ആശുപത്രികളെയും ഐഎംഎയും കേസിൽ കക്ഷി ചേർത്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 treatment in private hospitals kerala hc will be considering petition today

Next Story
പൊലീസ് സേവനം കിടപ്പുരോഗികൾക്ക് ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാൻ മാത്രംcoronavirus, coronavirus india, coronavirus testing, covid-19 testing, coronavirus outbreak, coronavirus deaths, india news, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express