ആലുവാ മണപ്പുറത്തും വര്‍ക്കലയിലും ഈ വര്‍ഷം കര്‍ക്കിടകവാവിന്‌ ബലിതര്‍പ്പണമില്ല

ഈ വര്‍ഷം ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം നടത്തേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു

karkadaka vavu, കർക്കടക വാവ്, what is karkidaka vavu, what is karkadaka vavu, ബലിതർപ്പണം, കർക്കിടക വാവ്, പിതൃസ്മരണ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇത്തവണ കര്‍ക്കിടക വാവ് പ്രമാണിച്ചുള്ള ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചു. ജൂലൈ 20 ന് ആണ് കര്‍ക്കിടകവാവ്.

കര്‍ക്കിടകവാവിനോടനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ബലിതര്‍പ്പണത്തിനുള്ള സൗകര്യം എല്ലാവര്‍ഷവും ഉണ്ടാകാറുണ്ട്. സംസ്ഥാനത്ത് ബലിതര്‍പ്പണത്തിനുള്ള പ്രധാന കേന്ദ്രങ്ങളായ ആലുവ മണപ്പുറം, വര്‍ക്കല പാപനാശം, തിരുവല്ലം, രാമേശ്വരം, ശംഖുമുഖം, പമ്പ, തിരുമുല്ലാവാരം തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങള്‍ ബോര്‍ഡിന് കീഴിലാണ് വരുന്നത്. ഇവിടങ്ങളിലൊന്നും ബലിതര്‍പ്പണം ഉണ്ടാകില്ല.

Read Also: ശബരിമല വിമാനത്താവളം; സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടരാമെന്ന് സർക്കാരിനോട് ഹൈക്കോടതി

ബലിതര്‍പ്പണത്തിനായി പല ക്ഷേത്രങ്ങളിലും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുക. സംസ്ഥാനത്തും രാജ്യത്തിന്റെ ഇതരഭാഗത്തും കോവിഡ് 19 ന്റെ വ്യാപനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാരംഗത്തും സാമൂഹിക അകലം പാലിക്കേണ്ടതായിട്ടുണ്ട്.

ബലിതര്‍പ്പണ ചടങ്ങില്‍ സാമൂഹികഅകലം പാലിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. മാത്രമല്ല ബലിതര്‍പ്പണ ചടങ്ങിന്റെ ഭാഗമായി ഭക്തജനങ്ങള്‍ തര്‍പ്പണത്തിന് മുന്‍പും ശേഷവും കൂട്ടായി വെള്ളത്തില്‍ ഇറങ്ങുന്ന പതിവും ഉണ്ട്.

ഇത്തരം കാര്യങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ഒഴിവാക്കേണ്ടതാണെന്ന് ദേവസ്വം ബോര്‍ഡ് കരുതുന്നു. ഇക്കാരണങ്ങളാല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളോടനുബന്ധിച്ച് തന്‍വര്‍ഷത്തെ കര്‍ക്കിടകവാവ് പ്രമാണിച്ച് ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് യോഗം തീരുമാനിച്ചു.

മറ്റു ദേവസ്വം ബോര്‍ഡുകളും സ്വകാര്യ ക്ഷേത്രങ്ങളും സമാനമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 travancore devaswom balitharpanam 2020

Next Story
ശബരിമല വിമാനത്താവളം; സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടരാമെന്ന് സർക്കാരിനോട് ഹൈക്കോടതിSabarimala Makaravilakku 2020, മകരവിളക്ക്, Sabarimala Makara Jyothi 2020, Makaravilakku 2020, Makara Jyothi 2020, makara jyothi images 2020, Makaravilakku images 2020, മകരവിളക്ക് 2020, ശബരിമല മകരവിളക്ക് 2020, മകരവിളക്ക് live, ശബരിമല മകരവിളക്ക് ഉത്സവം, ശബരിമല മകരജ്യോതി 2020, ശബരിമല മകരജ്യോതി live, പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു, മകരവിളക്ക്, മകരജ്യോതി, പമ്പ , നിലക്കൽ , പൊന്നമ്പലമേട്
The moderation of comments is automated and not cleared manually by malayalam.indianexpress.com