Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ആദ്യ കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്ത തൃശൂരില്‍ എല്ലാവരും രോഗമുക്തര്‍

ജില്ലയില്‍ പതിമൂന്ന് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

തൃശൂര്‍: രാജ്യത്ത് ആദ്യം കോവിഡ്-19 സ്ഥിരീകരിച്ച തൃശൂര്‍ ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ച എല്ലാവരും സൗഖ്യം പ്രാപിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചു. ജില്ലയില്‍ പതിമൂന്ന് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ വീടുകളില്‍ 4552 പേരും ആശുപത്രികളില്‍ 10 പേരും ഉള്‍പ്പെടെ ആകെ 4562 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാളെ വിട്ടയച്ചുവെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ശനിയാഴ്ച അഞ്ച് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 936 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 927 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 9 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കോവിഡ് 19 രോഗബാധിതരായി തൃശൂര്‍ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 13 പേരും രോഗമുക്തരായത് ഉള്‍പ്പെടെ രോഗപ്രതിരോധത്തില്‍ കൈവരിച്ച നേട്ടം സര്‍ക്കാരിന്റെയും ജില്ലാഭരണകൂടത്തിന്റെയും ജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

Read Also: ഗള്‍ഫിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി കോവിഡ്-19 മുക്തനായി

കോവിഡ് 19 പ്രതിരോധത്തില്‍ പുതിയൊരു മാതൃക സൃഷ്ടിച്ച ജില്ലയാണ് തൃശൂര്‍. രാജ്യത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത് തൃശൂര്‍ ജില്ലയിലാണ്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 9 ന് ഈ രോഗി രോഗവിമുക്തയായി.

രണ്ടാംഘട്ടത്തില്‍ കോവിഡ് വ്യാപിക്കുകയും രോഗത്തെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തശേഷം രോഗവ്യാപനം അതിവേഗം ചെറുത്ത് സാധാരണ നില കൈവരിച്ച ജില്ലയായി തൃശൂര്‍ മാറി. പഴുതടച്ച് നടപ്പാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയാണ് അതിവേഗം രോഗവിമുക്തി നേടുന്ന ജില്ല എന്ന നിലയിലേക്ക് തൃശൂരിന് മാറാന്‍ കഴിഞ്ഞതെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

രാജ്യത്തെ ആദ്യ കോവിഡ് പോസറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേര്‍ന്ന് സുശക്തമായ രോഗപ്രതിരോധ സംവിധാനം ജില്ലയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. രോഗം സ്ഥിരീകരിച്ചവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ജില്ലയില്‍ രോഗം ബാധിച്ചവരില്‍ വിദേശത്ത് നിന്ന് എത്തിയ 7 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 2 പേരും ഉള്‍പ്പെടുന്നു. സമ്പര്‍ക്കത്തിലൂടെ ഇവിടെ രോഗം പകര്‍ന്നത് 4 പേര്‍ക്ക് മാത്രമാണ്. രോഗവ്യാപനം പ്രതിരോധിക്കുന്നതിനായി ഏറ്റവുമധികം പേരെ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലാക്കിയതും തൃശൂര്‍ ജില്ലയിലാണ്. 22000 ഓളം പേര്‍ വരെ ഒരു ഘട്ടത്തില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു.

രോഗവ്യാപനം നേരിടുന്നതിനായി എ, ബി, സി പ്ലാന്‍ തയ്യാറാക്കിയാണ് ജില്ലാ ഭരണകൂടം മുന്നോട്ട് പോയത്. പ്ലാന്‍ എ അനുസരിച്ച് ജില്ലയിലാകെ 200 ഐസലേഷന്‍ മുറികള്‍ സജ്ജമാക്കി. എല്ലാ ആധുനിക ചികിത്സാ സൗകര്യങ്ങളുമുളള ഐസലേഷന്‍ മുറികളാണ് ഇപ്രകാരം ഒരുക്കിയത്. ബി പ്ലാന്‍ അനുസരിച്ച് 250 ഐസലേഷന്‍ ബെഡുകളും സി പ്ലാന്‍ അനുസരിച്ച് 4000 ബെഡുകളും തയ്യാറാക്കി. ഇതിനുപുറമേ കോവിഡ് കെയര്‍ സെന്ററുകളും ഒരുക്കി.

Read Also: കോവിഡ്-19: വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാം, പക്ഷേ നിയന്ത്രണങ്ങൾ പാലിക്കണം

ഓഡിറ്റോറിയങ്ങള്‍, കോളേജുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആണ് കെയര്‍ സെന്ററുകളാക്കി മാറ്റിയത്. ലോക്ക് ഡൗണിനുശേഷം പ്രവാസികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ അവരെ നിരീക്ഷണത്തില്‍ താമസിപ്പിക്കുന്നതിന് കെയര്‍ സെന്ററുകള്‍ സജ്ജമാണ്. കോവിഡ് രോഗികളെ ചികിത്സിച്ച ഐസലേഷന്‍ വാര്‍ഡുകളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. 24 മണിക്കൂറും ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ സേവനം ഉറപ്പു വരുത്തിയതിന് പുറമേ ഭക്ഷണം, ടോയ്ലറ്റ് കിറ്റുകള്‍, അഡ്മിറ്റ് / ഡിസ്ചാര്‍ജ്ജ് സന്ദര്‍ഭങ്ങളില്‍ ആംബുലന്‍സ് എന്നിവയും ഏര്‍പ്പെടുത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 thrissur all patients recovered

Next Story
കോവിഡ്-19: വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാം, പക്ഷേ നിയന്ത്രണങ്ങൾ പാലിക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express