കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭാപരിധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ നവജ്യോത് സിംഗ് ഘോസ പുറത്തിറക്കി. ഇന്ന് (ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി മുതലാണ് ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് എന്ന് ഉത്തരവില്‍ പറയുന്നു.
കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ ഒഴികെയുള്ള ഇടങ്ങളിലാണ് ലോക്ക്ഡൗണ്‍ പിൻവലിച്ചത്. കടകൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെ തുറക്കാം. മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, സലൂണുകൾ, ബ്യൂട്ടി പര്‍ലറുകൾ എന്നിവയും തുറക്കാം. ഹോട്ടലുകൾക്ക് രാത്രി ഒൻപത് വരെ പ്രവർത്തിക്കാം. രാത്രി ഒൻപതു വരെ ഹോട്ടലുകളിൽ ഹോം ഡെലിവറിക്കും അനുമതി.
എന്തിനൊക്കെ അനുമതി?
- കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക്-പ്രൈവറ്റ് സെക്ടര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ അമ്പതു ശതമാനം സ്റ്റാഫുകളോടെ പ്രവര്‍ത്തിക്കാം
- എല്ലാ കടകളും രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ തുറക്കാം
- റസ്റ്റോറന്‍റുകള്‍, കഫെകള്‍ എന്നിവ രാത്രി ഒന്‍പതു മണി വരെ പ്രവര്‍ത്തിക്കാം. ടേക്ക് അവേ, പാര്‍സല്‍ എന്നിവ മാത്രം. രാത്രി ഒന്‍പതു മണി വരെ ഹോം ഡെലിവറിയും നടത്താം.
- എല്ലാ ഹോട്ടലുകളും തുറക്കാം. കോണ്‍ഫറന്‍സ് ഹാള്‍, ബാന്‍ക്വെറ്റ് ഹാള്‍ എന്നിവ തുറക്കാന്‍ പാടില്ല.
- മാള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, സലോണ്‍, ബ്യൂട്ടി പാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവ തുറക്കാം. ഇതിനുള്ള മനണ്ഡങ്ങള്‍ ജില്ലാ കലക്റ്റര്‍ പ്രത്യേക ഉത്തരവിലൂടെ അറിയിക്കും.
- കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് എല്ലാ കായിക-വിനോദ ആക്ടിവിറ്റികളും നടത്താന്‍ അനുവാദം.
- ബാര്‍, ബിയര്‍ പാര്‍ലര്‍ എന്നിവ ടേക്ക് അവേ സര്‍വ്വീസുകള്‍ക്കായി തുറക്കാം
- ജിമ്മുകള്‍ക്ക് പ്രവര്‍ത്തിക്കാം. അതിനുള്ള പ്രത്യേക എസ് ഓ പി പിന്നീട് ഇറക്കും
- തിരക്കുള്ള മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കാന്‍ അനുവാദം. കര്‍ശനമായ എന്ട്രി-എക്സിറ്റ് പ്രോട്ടോക്കോള്‍ പാലിക്കണം. മാര്‍ക്കറ്റിനുള്ളില്‍ ഒരു സമയത്ത് എത്ര ആളുകള്‍ ആവാം എന്നത്, പാര്‍ക്കിംഗ്, എന്ട്രി-എക്സിറ്റ് എന്നിവ പോലീസ് നിയന്ത്രിക്കും
- വിവാഹങ്ങള്‍ക്ക് അമ്പതു പേര്‍, മരണത്തിനു ഇരുപത് എന്നിങ്ങനെയാണ് അനുവദനീയമായ എണ്ണം. കണ്‍റൈന്‍മെന്റ് സോണുകളില്‍ വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും ഇരുപതു പേരില്‍ കൂടാന്‍ പാടില്ല
അനുവദനീയമല്ലാത്ത കാര്യങ്ങള്‍ ഇവയൊക്കെ
- ട്യൂഷന്‍/കോച്ചിംഗ് സെന്റര്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
- ഓഡിറ്റോറിയം, അസ്സെബ്ലി ഹാള്‍, സിനിമ തിയേറ്റര്‍, എന്റര്‍റ്റൈന്‍മെന്റ് പാര്‍ക്ക്, അക്കാദമിക-കായിക ഇവെന്റ്റ്, വലിയ കൂട്ടം ചേരലുകള്‍ എന്നിവ
- വലിയ തോതില്‍ ആള് കൂടുന്ന സാമൂഹ്യ-സാമുദായിക-രാഷ്ട്രീയ-കായിക-അക്കാദമിക-സാംസ്കാരിക ഒത്തുചേരലുകള്‍
- പത്തു വയസ്സിനു താഴെയും അറുപതു വയസ്സിനു മുകളില്‍ ഉള്ളവരും മറ്റു അസുഖങ്ങള്‍ ഉള്ളവരും കഴിയുന്നതും വീട്ടില്‍ തന്നെ കഴിയണം