Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

സ്പ്രിങ്ക്‌ളര്‍: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്‌; സിബിഐ അന്വേഷണം വേണം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളും ഉന്നയിച്ചു

Rajasthan municipal election results, രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം, Rajasthan municipal election, രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്,  Rajasthan, രാജസ്ഥാന്‍, Congress, BJP, BSP, IE Malyalam, ഐഇ മലയാളം

തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹം മുഖ്യമന്ത്രി പദവി രാജിവച്ച് സിബിഐ അന്വേഷണം നേരിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കേരളത്തില്‍ കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സ്പ്രിങ്ക്‌ളര്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ സെര്‍വറില്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. കേരളത്തിലെ 87 ലക്ഷം റേഷന്‍ കാര്‍ഡുടമകളുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്പ്രിങ്ക്‌ളര്‍ക്ക് നല്‍കിയെന്നും കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.

Read Also: കോവിഡ്-19: സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട് ഒരു ഒളിച്ചുകളിയുമില്ല, വിവാദം അനാവശ്യം- മുഖ്യമന്ത്രി

സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളും ഉന്നയിച്ചു.

സ്പ്രിങ്ക്‌ളര്‍ കമ്പനിയെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ടു വന്നത് ആരാണ്?

ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ കരാറിലെ തിയതി വ്യക്തമാക്കുക എന്നത് അത്യാവശ്യമാണ്. എന്നാല്‍ ഐടി വകുപ്പ് കമ്പനിയുമായി നടത്തിയ കരാറില്‍ തിയതി രേഖപ്പെടുത്താത്തത് എന്തുകൊണ്ട്?

സ്പ്രിങ്ക്‌ളര്‍ കമ്പനി കരാര്‍ ആരോഗ്യവകുപ്പും തദ്ദേശ് സ്വയഭരണ വകുപ്പും അറിഞ്ഞിരുന്നോ?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ ഡാറ്റ ബ്രീച്ചിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ അവരുടെ നിലപാട് എന്താണ്?

Read Also: കോവിഡ്-19 ഡാറ്റാ വിവാദം: എന്താണ് സ്‌പ്രി‌ങ്ക്‌ളർ? ആരാണ് റാഗി തോമസ്?

വ്യക്തിഗത വിവരങ്ങള്‍ ഒരു വ്യക്തിയുടെ സ്വകാര്യ മൗലിക അവകാശമാണ്. അതുകൊണ്ട് തന്നെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ വ്യക്തിയുടെ അനുമതി വാങ്ങിയിട്ടുണ്ടോ?

സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയ കരാറിന്റെ വ്യവസ്ഥകള്‍ എന്തൊക്കെ?

സ്പ്രിങ്ക്‌ളര്‍ കമ്പനി കരാറിന് മുമ്പ് ക്യാബിനിറ്റ് കൂടി അനുമതി നല്‍കിയിരുന്നോ?

നിയമ വകുപ്പും ധനകാര്യ വകുപ്പും ഈ കരാര്‍ കണ്ടിരുന്നോ. അവരുടെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നോ?

വിജിലന്‍സ് അന്വേഷണത്തിന്റെ പുകമറയില്‍ സ്പ്രിങ്ക്‌ളര്‍ അഴിമതി മറച്ചുവയക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ല, മിസ്റ്റര്‍ പിണറായി വിജയന്‍ എന്നും അദ്ദേഹം പറഞ്ഞു.

സ്പ്രിങ്ക്‌ളര്‍ വിവാദം ഉയര്‍ന്ന സമയത്ത് വിമര്‍ശനവുമായി രംഗത്തെത്തിയ മുസ്ലിലീഗ് നേതാവ് കെ എം ഷാജിക്കെതിരെ 25 ലക്ഷം രൂപയുടെ അഴിമതിക്കേസില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.

Read Also: സ്പ്രിങ്ക്‌ളര്‍ വിവാദം: പൗരന്‍മാര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ ഡിലിറ്റ് ചെയ്യുമെന്ന് കരാര്‍

അതേസമയം, നേരത്തെ കോവിഡ് ഡാറ്റ ശേഖരണത്തിന് അമേരിക്കന്‍ മലയാളിയായ റാഗി തോമസിന്റെ സ്പ്രിങ്ക്‌ളറെ തീരുമാനിച്ചത് തന്റെ വിവേചനാധികാരം ഉപയോഗിച്ചാണെന്ന് ഐ ടി സെക്രട്ടറി എം ശിവശങ്കരന്‍ പറഞ്ഞിരുന്നു. അടിയന്തര സാഹചര്യമായതിനാല്‍ നിയമോപദേശം തേടിയില്ലെന്നും മറ്റാര്‍ക്കും ഇതില്‍ ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 sprinklr congress led opposition demands cm piranayi vijayans resignation

Next Story
ഏപ്രിൽ 21 മുതല്‍ ഇടുക്കി ജില്ല സാധാരണ ജീവിതത്തിലേക്ക്; ഇളവുകൾ അറിയാം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express