Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ, പൊതുഗതാഗത നിയന്ത്രണമില്ല

രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതടക്കമുള്ള നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്

Covid 19, Night Curfew in Kerala: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ തീരുമാനം. എന്നാൽ പൊതുഗതാഗതത്തിനും ചരക്ക് ഗതാഗതത്തിനും നിയന്ത്രണമുണ്ടാവില്ല. ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത കോവിഡ് കോർ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

രാത്രി ഒൻപതു മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും തീരുമാനമായി.

സ്വകാര്യ ട്യൂഷൻ സെന്ററുകള്‍ പ്രവര്‍ത്തിക്കരുത്, പകരം ഓൺലൈൻ ക്ലാസ് മാത്രം.
സിനിമ തിയറ്റർ, മാളുകള്‍ എന്നിവ രാത്രി ഏഴു വരെ പ്രവര്‍ത്തിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടപ്പിക്കും.

അതേസമയം, തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനും യോഗത്തിൽ തീരുമാനിച്ചു. പൂരപ്പറമ്പില്‍ പൊതുജനങ്ങൾക്കു പ്രവേശനം നൽകില്ല. സംഘാടകർക്ക് മാത്രമാണ് പൂരപ്പറമ്പിൽ അനുമതി.

Read Here: തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്തും; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 second wave more resrictions in kerala

Next Story
രാജ്യസഭാ തിരഞ്ഞെടുപ്പ്: ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും പത്രിക സമർപ്പിച്ചുJohn Britas, ജോൺ ബ്രിട്ടാസ്, Dr V Sivadasan,ഡോ വി ശിവദാസൻ, വി ശിവദാസൻ, CPIM, സിപിഐഎം, Rajyasabha Election, രാജ്യസഭാ തിരഞ്ഞെടുപ്പ്, Election news, ഇലക്ഷന്‍ വാര്‍ത്തകള്‍, election updates, kerala election uupdates, Pinarayi Vijayan, പിണറായി വിജയന്‍, Pinarayi Vijayan news, Latest Malayalam news, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com