Latest News

Covid 19 Highlights: കോവാക്സിന് വില കുറച്ചു; 400 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കും

നേരത്തെ സംസ്ഥാനങ്ങള്‍ക്കുള്ള വില 600 രൂപയായിരുന്നു

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, covid-19 second wave, കോവിഡ്-19 രണ്ടാം തരംഗം,coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, covid-19 vaccine for above 18 years, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

Coronavirus India Updates April 29, 2021: കോവാക്‌സിന് വില കുറച്ചതായി ഭാരത് ബയോടെക് അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്ക് നല്‍കും. നേരത്തെ സംസ്ഥാനങ്ങള്‍ക്കുള്ള വില 600 രൂപയായിരുന്നു.

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രോഗമുക്തനായി. 88 കാരനായ അദ്ദേഹത്തെ ഏപ്രില്‍ 19-ാം തിയതിയാണ് രോഗബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അഞ്ച് മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് മന്‍മോഹന്‍ സിങ് കത്തെഴുതിയിരുന്നു.

കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടി. വാരാന്ത്യ ലോക്ക്ഡൗണ്‍ ഇനി തിങ്കളാഴ്ചയും ഉണ്ടാകും. വെള്ളിയാഴ്ച രാത്രി 8 മണിമുതല്‍ തിങ്കളാഴ്ച രാവിലെ 7 മണി വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരും. അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സേഗളാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇന്നലെ 29,824 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

കേരളത്തില്‍ അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്ന് കെജിഎംഒഎ. സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലായതിനാല്‍ അടിയന്തര ഇടപെടല്‍ വേണം. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും മുന്നറിയിപ്പ്.

രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ മറ്റ് മാര്‍ഗമില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണം. പൊതുഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണം. അവര്‍ വീടുകളില്‍ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഒരു രോഗിയില്‍ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കോവിഡ് പകരാന്‍ സാധ്യതയുണ്ട്.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.79 ലക്ഷം പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന പ്രതിദിന കേസുകൾ. ഇതോടെ ആകെ രോഗികളുടെ എണ്ണം 1.8 കോടിയായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,645 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, 18 നും 45 നും ഇടയിൽ പ്രായമുള്ളവർ ഉൾപ്പെടെ എല്ലാ മുതിർന്നവരെയും ഉൾക്കൊള്ളുന്ന കൊറോണ വൈറസ് വാക്സിനേഷൻ ഡ്രൈവിന്റെ അടുത്ത ഘട്ടത്തിനായി കോ-വിൻ പ്ലാറ്റ്‌ഫോമിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 1.33 കോടി ആളുകളാണ്. പല സംസ്ഥാനങ്ങളിലും വാക്‌സിനുകളുടെ അഭാവം രൂക്ഷമാകുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Live Updates
4:39 (IST) 29 Apr 2021
സംസ്ഥാനത്തെ ആർടി പിസിആർ പരിശോധന നിരക്ക് കുറച്ചു

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ നടത്തുന്ന ആർടി പിസിആർ പരിശോധനകളുടെ നിരക്ക് കുറച്ചു. നേരത്തെ ഉണ്ടായിരുന്ന 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.

3:33 (IST) 29 Apr 2021
മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ മെയ് 15 വരെ നീട്ടി

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മെയ് 15 വരെ നീട്ടി സർക്കാർ ഉത്തരവായി. ദുരന്ത നിവാരണ വകുപ്പ് 2005 പ്രകാരം കോവിഡ് വ്യാപനത്തിന്റെ കണ്ണികൾ പൂർണമായി ഇല്ലാതാക്കാൻ നിലവിലെ നിയന്ത്രങ്ങൾ മെയ് 1 രാവിലെ 7 മുതൽ മെയ് 15 രാവിലെ 7 വരെ തുടരുമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.

2:45 (IST) 29 Apr 2021
ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി നൽകി കോഴിക്കോട് ജില്ലാപഞ്ചായത്ത്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോഴിക്കോട് ജില്ലാപഞ്ചായത്ത് നല്‍കുന്ന ഒരുകോടി രൂപയുടെ ചെക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല കലക്ടര്‍ എസ്.സാംബശിവ റാവുവിന് കൈമാറി

1:25 (IST) 29 Apr 2021
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4812 കേസുകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4607 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1128 പേരാണ്. 129 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 22403 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് അഞ്ച് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

1:04 (IST) 29 Apr 2021
ഗോവയില്‍ പ്രതിദിന കേസുകള്‍ 3,000 കടന്നു

ഗോവയില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ഇന്ന് 3,019 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36 മരണവും സംഭവിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,898 ആയി ഉയര്‍ന്നു.

12:37 (IST) 29 Apr 2021
കോവാക്സിന് വില കുറച്ചു

കോവാക്‌സിന് വില കുറച്ചതായി ഭാരത് ബയോടെക് അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്ക് നല്‍കും. നേരത്തെ സംസ്ഥാനങ്ങള്‍ക്കുള്ള വില 600 രൂപയായിരുന്നു.

12:35 (IST) 29 Apr 2021
മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ബോംബെ ഹൈക്കോടതി

മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷത്തിന് സമാനമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ കുറഞ്ഞത് 15 ദിവസമെങ്കിലും ലോക്ക്ഡൗണ്‍ വേണമെന്നാണ് കോടതി നിര്‍ദേശം.

12:29 (IST) 29 Apr 2021
സിനിമ ഷൂട്ടിങ് നിര്‍ത്തി വെക്കും

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സിനിമ, ടിവി ഷൂട്ടിങ്ങുകള്‍ നിര്‍ത്തി വെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കര്‍ശന നിയന്ത്രണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് ചുമതല നല്‍കി.

12:12 (IST) 29 Apr 2021
വ്യാപനം നിയന്ത്രണാതീതം; 38,607 പുതിയ കേസുകള്‍, 48 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

11:44 (IST) 29 Apr 2021
യുപിയില്‍ 298 കോവിഡ് മരണം

ഉത്തര്‍ പ്രദേശില്‍ 298 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ ആകെ മരണ നിരക്ക് 12,241 ആയി ഉയര്‍ന്നു. 35,156 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു.

11:26 (IST) 29 Apr 2021
വാക്സിനേഷന്‍ നടത്താന്‍ വാക്സിനില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി

വാക്സിന്‍ ക്ഷാമം നേരിടുന്നതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍. 18-44 വയസിനിടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ നടത്താന്‍ മതിയായ വാക്സിന്‍ പക്കലില്ല എന്ന് മന്ത്രി വ്യക്തമാക്കി. കമ്പനികളോട് വാക്സിന്റെ ആവശ്യം അറിയിച്ചതായും മന്ത്രി അറിയിച്ചിട്ടുണ്ട്

11:13 (IST) 29 Apr 2021
ഓക്സിജന്‍ എക്സ്പ്രസിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

ഓക്സിജന്‍ വഹിച്ചുകൊണ്ടുള്ള ഇന്ത്യന്‍ റെയില്‍വെയുടെ ഓക്സിജന്‍ എക്സപ്രസ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്. സേവനം ഇനി തെലങ്കാനയ്ക്കും ഹരിയാനയ്ക്കും ലഭിക്കും. അടുത്ത 24 മണിക്കൂറിനിടെ 640 മെട്രിക്ക് ടണ്‍ ഓക്സിജന്‍ വിതരണം ചെയ്യും.

10:50 (IST) 29 Apr 2021
കേന്ദ്രത്തിനെതിരെ വിമർശമവുമായി മദ്രാസ് ഹൈക്കോടതി

കോവിഡ് വ്യാപനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഡ് ഒന്നാം തരംഗം കേന്ദ്രസർക്കാർ പാഠമായി കണ്ടില്ല. 14 മാസമായി സർക്കാർ എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു.

10:46 (IST) 29 Apr 2021
തമിഴ്നാട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. സിനമാശാലകള്‍, ജിം, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനും നിര്‍ദേശം.

10:31 (IST) 29 Apr 2021
കൊച്ചി മെട്രോയുടെ സമയം പുനക്രമീകരിച്ചു

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കൊച്ചി മെട്രോയുടെ സമയം പുനക്രമീകരിച്ചു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6 മുതൽ രാത്രി 10 വരെയാണ് സർവീസ്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെയേ സർവീസ് ഉണ്ടാകുകയുള്ളു.

10:19 (IST) 29 Apr 2021
കോവിഡ് വ്യാപനം: താരങ്ങള്‍ക്ക് പുറമെ അമ്പയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നു

കോവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കളിക്കാര്‍ പുറമെ അമ്പയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുകയാണ്. ഇന്ത്യന്‍ അമ്പയറായ നിതിന്‍ മേനോനും ഓസ്ട്രേലിയക്കാരനായ പോള്‍ റെയ്ഫലുമാണ് ഏറ്റവും ഒടുവില്‍ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങിയത്. ഇരുവരും ഐസിസിയുടെ എലൈറ്റ് പാനലില്‍ ഉള്‍പ്പെട്ടവരാണ്.

10:07 (IST) 29 Apr 2021
മന്‍മോഹന്‍ സിങ് കോവിഡ് മുക്തനായി

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴി‍‍ഞ്ഞിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രോഗമുക്തനായി.

9:51 (IST) 29 Apr 2021
ഉത്തര്‍ പ്രദേശില്‍ തിങ്കളാഴ്ചയും ലോക്ക്ഡൗണ്‍

കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടി. വാരാന്ത്യ ലോക്ക്ഡൗണ്‍ ഇനി തിങ്കളാഴ്ചയും ഉണ്ടാകും. വെള്ളിയാഴ്ച രാത്രി 8 മണിമുതല്‍ തിങ്കളാഴ്ച രാവിലെ 7 മണി വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരും. അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സേഗളാണ് ഇക്കാര്യം അറിയിച്ചത്.

9:44 (IST) 29 Apr 2021
പുതിയ വാക്സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍

സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ സെന്ററുകളില്‍ സെഷന്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഇതിനായി കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല.

https://malayalam.indianexpress.com/kerala-news/kerala-covid-vaccination-instructions-489258/

9:41 (IST) 29 Apr 2021
സംസ്ഥാനങ്ങള്‍ക്ക് 16 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു: കേന്ദ്ര ആരോഗ്യമന്ത്രി

സംസ്ഥാനങ്ങള്‍ക്ക് 16 കോടി വാക്സിന്‍ ഡോസ് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. വാക്സിന്‍ നല്‍കുന്നത് വാക്സിനേഷന്‍ പ്രക്രിയ നന്നായി ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

9:35 (IST) 29 Apr 2021
മധ്യപ്രദേശ് സര്‍ക്കാരിനെതിരെ കമല്‍ നാഥ്

മധ്യപ്രദേശ് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് രംഗത്ത്. സംസ്ഥാനത്തെ ഒരു ആശുപത്രിയില്‍ പോലും മതിയായ സംവിധാനങ്ങള്‍ ഇല്ല എന്ന് കമല്‍ നാഥ് പറഞ്ഞു. ആശുപത്രികളില്‍ ഓക്സിജന്‍, മരുന്ന്, ആംബുലന്‍ എന്നിവ ഇല്ല. പക്ഷെ മുഖ്യമന്ത്രി പറയുന്നത് എല്ലാം സൗകര്യങ്ങളും ഉണ്ട് എന്നാണെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

9:09 (IST) 29 Apr 2021
കോവിഡ് വാക്സിനേഷൻ: രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന

സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ സെന്ററുകളില്‍ സെഷന്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഇതിനായി കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുവാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും.

8:37 (IST) 29 Apr 2021
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സിലിണ്ടറുകൾ ജനറൽ ആശുപത്രിയിലെത്തിച്ചു. നിലവിൽ സ്ഥിതി ഗുരുതരമല്ലെന്നും താത്കാലിക പ്രശ്നങ്ങൾ പരിഹരിച്ചെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും വരും ദിവസങ്ങളിൽ സംസ്ഥാനത്തും ഗുരുതര ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമം ഉണ്ടാവുമെന്നതിന്റെ സൂചനയാണ് പത്തനംതിട്ടയിൽ ഇന്നലെ രാത്രി മുതലുണ്ടായിരിക്കുന്നത്.

7:22 (IST) 29 Apr 2021
കോവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം; നടൻ മൻസൂർ അലി ഖാന് പിഴ

കെോവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പിന് പിഴ അടയ്ക്കാനാണ് ഉത്തരവ്. കേസിൽ ഇടക്കാല ജാമ്യം അനുവദിച്ചു. നടൻ വിവേക് മരിച്ചത് വാക്സിൻ സ്വീകരിച്ചത് കാരണമെന്നും ജനങ്ങൾ വാക്സിൻ സ്വീകരിക്കരുതെന്നുമായിരുന്നു നടന്റെ പ്രസ്താവന.

6:48 (IST) 29 Apr 2021
ഇന്ത്യക്ക് വൈദ്യ സഹായവുമായി യുഎസ് വിമാനം പുറപ്പെട്ടു

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്കുള്ള നൂറ് ദശലക്ഷം ഡോളർ വൈദ്യസഹായവുമായി അമേരിക്കൻ വിമാനം പുറപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു. ആയിരം ഓക്സിജൻ സിലിണ്ടറുകൾ, 15 ദശലക്ഷം എൻ 95 മാസ്കുകൾ, പത്ത് ലക്ഷം ദ്രുത പരിശോധന കിറ്റുകൾ എന്നിവ വ്യാഴാഴ്ച എത്തും. അടുത്തയാഴ്ച ബാക്കിയുള്ളവ എത്തും. ഇന്ത്യയിലേക്ക് 20 ദശലക്ഷം ഡോളർ അസ്ട്രസെനക വാക്സിനും യുഎസ് ഓർഡർ ചെയ്തിട്ടുണ്ട്.

6:11 (IST) 29 Apr 2021
സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം: കെജിഎംഒഎ

സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണമെന്ന് കെജിഎംഒഎ. സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലായതിനാല്‍ അടിയന്തര ഇടപെടല്‍ വേണം. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും മുന്നറിയിപ്പ്.

രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ മറ്റ് മാര്‍ഗമില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണം. പൊതുഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണം. അവര്‍ വീടുകളില്‍ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഒരു രോഗിയില്‍ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കൊവിഡ് പകരാന്‍ സാധ്യതയുണ്ട്.

5:16 (IST) 29 Apr 2021
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം ഗെഹ്‌ലോട്ട് തന്നെയാണ് അറിയിച്ചത്. രോഗലക്ഷണങ്ങളോ മറ്റ് കുഴപ്പങ്ങളോ ഇല്ലെന്ന് ഗെഹ്‌ലോട്ട് അറിയിച്ചു. സുഖമായിതന്നെ ഇരിക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്വാറന്റൈനിൽ തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഗെഹ്‌ലോട്ടിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് നിരീക്ഷണത്തിലായിരുന്നു ഗെഹ്‌ലോട്ട്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയത്.

5:15 (IST) 29 Apr 2021
കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തെ 17 രാജ്യങ്ങളില്‍ കണ്ടെത്തിയതായി WHO

കോവിഡ്-19 കാരണമാകുന്ന ഇരട്ടവ്യതിയാനം സംഭവിച്ച ഇന്ത്യന്‍ വകഭേദത്തിന്റെ സാന്നിധ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യസംഘടന. പതിനേഴോളം രാജ്യങ്ങളിലാണ് B.1.617 എന്നറിയപ്പെടുന്ന വൈറസിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ജനിതകവ്യതിയാനം സംഭവിച്ച വിവിധ വൈറസ് വകഭേദങ്ങളാണ് കോവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നിലെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലത്ത് 5.7 ദശലക്ഷം പേര്‍ക്കാണ് ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്.

4:41 (IST) 29 Apr 2021
എറണാകുളത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു

കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസും ആരോഗ്യവകുപ്പും. കണ്ടെയ്ൻമെന്റ് സോണുകളിലെ ഇട റോഡുകളും സ്ഥാപനങ്ങളും അടപ്പിച്ചു. ജില്ലയില്‍ 30 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണായിട്ടുണ്ട്.

4:36 (IST) 29 Apr 2021
എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പൊലീസ്

കോവിഡ് വ്യാപനം രൂക്ഷമായ ഏറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസും ആരോഗ്യവകുപ്പും. കണ്ടെയ്ൻമെന്റ് സോണുകളിലെ ഇട റോഡുകളും സ്ഥാപനങ്ങളും അടപ്പിച്ചു. ജില്ലയില്‍ 30 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണായിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മാസ്‌ക് വയ്ക്കാത്തതിനും അകലം പാലിക്കാത്തതിനും 46400 പേര്‍ക്ക് പിഴ ചുമത്തി. 882 പേര്‍ക്കെതിരെ കേസെടുക്കുകയും 36 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 238 പേരെ അറസ്റ്റ് ചെയ്തു. 

4:35 (IST) 29 Apr 2021
രാജ്യത്ത് 3.79 ലക്ഷം കേസുകൾ, 3,645 മരണം

രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ 3.79 ലക്ഷം പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന പ്രതിദിന കേസുകൾ. ഇതോടെ ആകെ രോഗികളുടെ എണ്ണം 1.8 കോടിയായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,645 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Web Title: Covid 19 second wave india live updates

Next Story
Kerala Lottery Karunya Plus KN-366 Result: കാരുണ്യ പ്ലസ് KN-366 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുkerala lottery result, karunya plus lottery, കാരുണ്യ പ്ലസ്, kerala lottery result today, കേരള ലോട്ടറി, kerala lottery results, കാരുണ്യ ലോട്ടറി, karunya plus lottery result, KN-364, KN-364 lottery result, karunya plus lottery KN-364 result, kerala lottery result KN-364, kerala lottery result KN-364 today, kerala lottery result today, kerala lottery result today karunyaplus, kerala lottery result karunya plus, kerala lottery result karunya plus KN-364, karunya plus lottery KN-364 result today, karunya pluslottery KN-364 result today live, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com