Latest News
Live

Covid 19 Live Updates: കോവിഷീൽഡ്: സംസ്ഥാനങ്ങൾക്കുള്ള വില 100 രൂപ കുറച്ചു

വില 400 രൂപയിൽ നിന്ന് 300 രൂപയാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല

covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, covid vaccination, കോവിഡ വാക്സിന്‍, covid vaccine things to know, covid vaccination website, ie malayalam, ഐഇമലയാളം

Coronavirus India Updates April 28, 2021: കോവിഡ് വാക്സിനായ കോവിഷീൽഡിന് സംസ്ഥാനങ്ങളിൽനിന്ന് ഈടാക്കുന്ന വില കുറയ്ക്കുകയാണെന്ന് നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്സിൻ ഒരു ഡോസിന്റെ വില 400 രൂപയിൽ നിന്ന് 300 രൂപയാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ആദർ പൂനവാല അറിയിച്ചു. മാനുഷിക പരിഗണനയെന്ന നിലയിലാണ് വില കുറയ്ക്കുന്നതെന്ന് അദാർ പൂനവാല ട്വീറ്റിൽ പറഞ്ഞു.

അതേസമയം, സ്വകാര്യ ആശുപത്രികള്‍ക്കുള്ള വില കുറച്ചിട്ടില്ല. നേരത്തെ വാക്‌സിന്റെ ഒരു ഡോസിനു സംസ്ഥാനങ്ങള്‍ക്കു 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്കു 600 രൂപയുമായിരുന്നു സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ച വില. കേന്ദ്രസര്‍ക്കാരിനു ഡോസിനു 150 രൂപ നിരക്കിലാണ് നല്‍കുന്നത്. ഇതേ വിലയ്ക്കു തന്നെ സംസ്ഥാനങ്ങള്‍ക്കു നൽകാതെ കൂടിയ നിരക്ക് ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ഗോവയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഗോവ സര്‍ക്കാര്‍. വ്യാഴാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് അറിയിച്ചു. ആവശ്യ സേവനങ്ങള്‍ അനുവദിക്കും. അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും നിര്‍ദേശമുണ്ട്. പൊതുഗതാഗതത്തിനും വിലക്കുണ്ട്. അതിര്‍ത്തികളും അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും തുറക്കുക.

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.6 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 3,293 പേര്‍ക്ക് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്ന പരാതികള്‍ക്കിടെ 1,00,47,157 ഡോസുകള്‍ നിലവില്‍ സംസ്ഥാനങ്ങളില്‍ സ്‌റ്റോക്കുണ്ടെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം.

ഉത്തര്‍ പ്രദേശ് (10.10 ലക്ഷം ഡോസ്), മഹാരാഷ്ട്ര (9.23 ലക്ഷം), ബിഹാര്‍ (7.50 ലക്ഷം), ഗുജറാത്ത് (6.09 ലക്ഷം), ഝാര്‍ഖണ്ഡ് (5.95 ലക്ഷം) എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ സ്‌റ്റോക്കുള്ളതെന്നു മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Also Read: ലോക്ക്ഡൗണിന് സാധ്യത; ടിപിആര്‍ 15 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്രം

അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ 86.40 ലക്ഷം ഡോസ് സംസ്ഥാനങ്ങള്‍ക്കു ലഭ്യമാക്കും. കൂടുതല്‍ ഡോസ് ലഭിക്കുന്ന 10 സംസ്ഥാനങ്ങള്‍ ഇവയാണ്: ഉത്തര്‍പ്രദേശ് (11 ലക്ഷം), ബിഹാര്‍ (7 ലക്ഷം), അസം (6.5 ലക്ഷം), ഗുജറാത്ത് (5 ലക്ഷം), മധ്യപ്രദേശ് (4.8 ലക്ഷം). ഡല്‍ഹി, പഞ്ചാബ് (3.5 ലക്ഷം വീതം), കേരളം (3.2 ലക്ഷം), മഹാരാഷ്ട്ര, തമിഴ്നാട് (മൂന്നു ലക്ഷം വീതം). കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും 45 വയസിനു മുകളിലുള്ളവര്‍ക്കും നല്‍കുന്നതിനുള്ളതാണ് ഇവ.

18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ പ്രക്രിയയ്ക്ക് ഇന്നാരംഭിക്കും. പ്രതിരോധ വാക്‌സിനായുള്ള റജിസ്‌ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും. കോവിന്‍ പോര്‍ട്ടലിലോ ആരോഗ്യസേതു ആപ്പിലോ റജിസ്റ്റര്‍ ചെയ്യാം. മേയ് ഒന്നു മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നടപടികളാണിത്.

Live Updates
1:32 (IST) 28 Apr 2021
കോവിഷീൽഡ്: സംസ്ഥാനങ്ങളിൽനിന്ന് ഈടാക്കുന്ന വില കുറയ്ക്കും

കോവിഡ് വാക്സിനായ കോവിഷീൽഡിന് സംസ്ഥാനങ്ങളിൽനിന്ന് ഈടാക്കുന്ന വില കുറക്കുകയാണെന്ന് വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്സിൻ ഒരു ഡോസിന്റെ വില 400 രൂപയിൽ നിന്ന് 300 രൂപയാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ആദർ പൂനവാല അറിയിച്ചു.

1:25 (IST) 28 Apr 2021
ഇപ്പോൾ ലോക്ക്ഡൗണില്ല; കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരും എന്ന് തന്നെയാണ് സർക്കാർ കാണുന്നതെന്നും അവസാന കൈയെന്ന നിലയിൽ മാത്രമാവും ലോക്ക്ഡൗൺ പരിഗണിക്കുക എന്നും അദ്ദേഹം പറഞ്ഞു.

Read More: ഇപ്പോൾ ലോക്ക്ഡൗണില്ല; കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരും: മുഖ്യമന്ത്രി

1:24 (IST) 28 Apr 2021
ഇന്ന് 35,013 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 35,013 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാമത്ത് ആദ്യമായാണ് കോവിഡ് പ്രതിദിന രോഗബാധ 35,000 കടന്നത്. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More: 35,013 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്

12:17 (IST) 28 Apr 2021
കാസര്‍ഗോട്ട് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നു

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കാസര്‍ഗോഡ് ജില്ലയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലാണു പ്ലാന്റ് ഉയരുക. ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ത്രിതല പഞ്ചായത്തുകളും നഗരസഭകളും സംയുക്തമായാണു പ്ലാന്റ് സ്ഥാപിക്കുക.

12:04 (IST) 28 Apr 2021
അതിഥി തൊഴിലാളികള്‍ക്കായി കോള്‍ സെന്റര്‍

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി വയനാട് ജില്ലാ ജില്ലാ ലേബര്‍ ഓഫീസില്‍ 'അതിഥി കണ്‍ട്രോള്‍റൂം' പ്രവര്‍ത്തനമാരംഭിച്ചു. തൊഴിലാളികളുടെ ആശങ്കകള്‍ ദൂരീകരിക്കാനും കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ തുടങ്ങിയവ സംബന്ധിച്ച സംശയനിവാരണത്തിനും പരിഹാരനിര്‍ദേശങ്ങള്‍ക്കും ബന്ധപ്പെടാം. തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ പരിഹാര നിര്‍ദേശങ്ങള്‍ ലഭ്യമാകും. ഫോണ്‍ നമ്പര്‍: 04936 203905, 8547655276.

11:28 (IST) 28 Apr 2021
വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണലുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ.

കോവിഡ് പരിശോധനയിൽ ലഭിച്ച നെഗറ്റീവ് സർട്ടിഫികറ്റോ രണ്ട് ഡോസ് കോവിഡ് വാക്സിനുകളും സ്വീകരിച്ചതിനുള്ള തെളിവുകളോ ഹാജരാക്കുന്നവർക്ക് മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കുകയെന്ന് കമ്മിഷൻ വ്യക്തമാക്കി.

Read More: വോട്ടെണ്ണൽ ദിനത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

10:30 (IST) 28 Apr 2021
മഹാരാഷ്ട്രയില്‍ 45 വയസിനു താഴെയുള്ളവര്‍ക്കും വാക്‌സിന്‍ സൗജന്യം

18 മുതല്‍ 44 വരെ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ മഹാരാഷട്ര സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചു.

9:23 (IST) 28 Apr 2021
മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്സിജന്‍ ചോര്‍ച്ച

മഹാരാഷ്ട്ര ഓറങ്കബാദിലെ ആശുപത്രിയില്‍ ഓക്സിജന്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ച. ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ 14 രോഗികളെ രക്ഷപെടുത്തി. ചോര്‍ച്ചയുണ്ടായി എന്ന് മനസിലായ ഉടന്‍ തന്നെ രോഗികളെ ജംബോ ഓക്സിജന്‍ സിലിണ്ടറുകളിലേക്ക് മാറ്റുകയായിരുന്നു എന്ന് കലക്ടര്‍ പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം

9:17 (IST) 28 Apr 2021
1.5 കോടി കോവിഡ് വാക്സിന്‍ ആവശ്യപ്പെട്ട് തമിഴ്നാട്

18 വയസിന് മുകളില്‍ പ്രയമുള്ളവര്‍ക്ക് വാക്സിനേഷന്‍ നടത്താന്‍ 1.5 കോടി വാക്സിന്‍ ഡോസ് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. ഏപ്രില്‍ 27 വരെ 55 ലക്ഷത്തോളം പേര്‍ സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.

9:10 (IST) 28 Apr 2021
ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു

എസ്എസ്എൽസി പരീക്ഷയുടെ ഭാഗമായി മെയ് 5 ന് നടത്താനിരുന്ന ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. തുടർ നിർദേശങ്ങൾ പിന്നീട് നൽകുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

https://malayalam.indianexpress.com/education/sslc-it-practical-exam-postponed-488667/

8:50 (IST) 28 Apr 2021
പത്തനംതിട്ടയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കോവിഡ് കേസുകള്‍ 1000 കടന്നതോടെ പത്തനംതിട്ടയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പൊലീസിന്റെ നേത്യത്വത്തില്‍ കര്‍ശന പരിശോധന നടന്നു. ജില്ലാ അതിര്‍ത്തികളില്‍ ബാരിക്കേഡ് വച്ചായിരുന്നു പരിശോധന. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് നടപടികള്‍

8:42 (IST) 28 Apr 2021
കേരളത്തില്‍ 510 മെട്രിക്ക് ടണ്‍ ഓക്സിജന്‍റെ കരുതല്‍

രാജ്യത്തെ വിവിധ സംസ്ഥാന ഓക്സിജന്‍ ക്ഷാമം നേരിടുമ്പോള്‍ കേരളത്തിന് കരുതലായി 510 മെട്രിക്ക് ടണ്‍ ഓക്സിജന്‍. 1000 മെട്രിക്ക് ടണ്ണിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഓക്സിജന്റെ ലഭ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഇന്നലെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു.

8:19 (IST) 28 Apr 2021
പഞ്ചാബില്‍ 100 കോവിഡ് മരണം

പഞ്ചാബില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 100 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം സംസ്ഥാനത്ത് ആദ്യമായാണ് മരണ സംഖ്യ മൂന്നക്കത്തില്‍ എത്തിയത്. കഴിഞ്ഞ സെപ്തംബര്‍ 2ന് 106 പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായിരുന്നു. 5,932 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്.

8:01 (IST) 28 Apr 2021
ഗോവയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഗോവ സര്‍ക്കാര്‍. വ്യാഴാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് അറിയിച്ചു. ആവശ്യ സേവനങ്ങള്‍ അനുവദിക്കും. അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും നിര്‍ദേശമുണ്ട്.

7:48 (IST) 28 Apr 2021
വാക്സിന്‍ റജിസ്ട്രേഷന്‍ എങ്ങനെ ചെയ്യാം, അറിയേണ്ടതെല്ലാം

പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന്‍ നടപടികള്‍ ഇന്ന് ആരംഭിക്കുകയാണ്

https://malayalam.indianexpress.com/explained/covid-vaccine-registration-for-those-above-18-from-saturday-all-you-need-to-know-485033/

7:28 (IST) 28 Apr 2021
തിരുവനന്തപുരത്ത് വാക്സിന്‍ വിതരണ കേന്ദ്രത്തില്‍ തിരക്ക്

വാക്സിന്‍ വിതരണം നടത്തി രോഗവ്യാപനത്തെ തടയാനുള്ള മാര്‍ഗം സ്വീകരിച്ചതോടെ വാക്സിന്‍ കേന്ദ്രങ്ങളില്‍ ജനത്തിരക്ക് വര്‍ദ്ധിക്കുകയാണ്. വാക്സിന്റെ ക്ഷാമവും റജിസ്ട്രേഷന്‍ നടപടികളിലെ പോരായ്മകളുമാണ് തിരക്കിന് പിന്നിലെ കാരണം. മണിക്കൂറുകളോളം കാത്തു നിന്നിട്ടും വാക്സിന്‍ സ്വീകരിക്കാനാകാതെ മടങ്ങുകയാണ് ജനങ്ങള്‍.

7:10 (IST) 28 Apr 2021
കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇല്ല

കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നെണ്ടെങ്കിലും ഉടനെ ലോക്ക്ഡൗണ്‍ വേണ്ട എന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വാരാന്ത്യ ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും നിലനില്‍ക്കും. ഇതിന്റെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷമായിരിക്കും ലോക്ക്ഡൗണിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

https://malayalam.indianexpress.com/kerala-news/kerala-govt-decided-to-buy-one-crore-covid-vaccine-488687/

7:02 (IST) 28 Apr 2021
കേരളം ഒരു കോടി വാക്സിന്‍ വാങ്ങും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി

സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഒരു കോടി വാക്സിന്‍ വാങ്ങാനാണ് തീരുമാനമായത്. 70 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 30 ലക്ഷം കോവാക്സിനുമാണ് വങ്ങുന്നത്.

6:44 (IST) 28 Apr 2021
നോയിഡയില്‍ ബെഡുകള്‍ക്ക് ക്ഷാമം; കോവിഡ് രോഗികള്‍ ദുരിതത്തില്‍

നോയിഡയില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ബെഡുകളില്ല. ഓക്സിജന്‍ ലെവല്‍ കുറവുള്ള രോഗികളും ഇക്കൂട്ടത്തില്‍ പെടുന്നു. ഓക്സിജനും ചികിത്സാ സൗകര്യങ്ങളും ലഭിക്കാതെ പലരും മരണപ്പെടുകയാണ്. ചികിത്സ ലഭിക്കാത്തതിനാല്‍ രോഗികളുടെ ബന്ധുക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടുന്ന അവസ്ഥയും നിലനില്‍ക്കുന്നു.

6:28 (IST) 28 Apr 2021
കോവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യത തേടി കേരളം

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യതകള്‍ തേടി കേരളം. ആലപ്പുഴ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ (കെഎസ്ഡിപി) വാക്‌സിന്‍ ഉത്പാദിക്കാനാണു ശ്രമം നടത്തുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാനം ഉടന്‍ കേന്ദ്രസര്‍ക്കാരിനു പദ്ധതി സമര്‍പ്പിക്കും.

https://malayalam.indianexpress.com/kerala-news/kerala-explores-covid-vaccine-production-ksdp-industries-minister-ep-jayarajan-488597/

6:16 (IST) 28 Apr 2021
സംസ്ഥാനങ്ങളില്‍ ഒരു കോടി വാക്സിന്‍ സ്റ്റോക്കുണ്ട്: കേന്ദ്രം

വിവിധ സംസ്ഥാനങ്ങളില്‍ വാക്സിന്‍ ക്ഷാമം ഉണ്ടെന്ന പരാതി നിലനില്‍ക്കെ 1,00,47,157 ഡോസുകള്‍ സംസ്ഥനങ്ങളില്‍ സ്റ്റോക്കുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 86 ലക്ഷം വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കും.

6:02 (IST) 28 Apr 2021
അല്ലു അര്‍ജുന് കോവിഡ്

നടന്‍ അല്ലു അര്‍ജുന് കോവി‍ഡ് സ്ഥിരീകരിച്ചു. താരം വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഫേസ്ബുക്കിലൂടെ അല്ലു തന്നെയാണ് ഈ വിവരം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധിക്കണമെന്നും അല്ലു നിര്‍ദേശിച്ചു.

5:50 (IST) 28 Apr 2021
മുന്‍ കോണ്‍ഗ്രസ് എംപി കോവിഡ് ബാധിച്ച് മരിച്ചു

മുന്‍ കോണ്‍ഗ്രസ് എംപി എക്നാഥ് ഗെയ്ക്‌വാദ് കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിലെ കോണ്‍ഗ്രസിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

5:29 (IST) 28 Apr 2021
കോവിഡ് മരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരീക്ഷിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് ഹൈക്കോടതി

കോവിഡ് മരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരീക്ഷിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. സമയക്രമം അനുസരിച്ച് വേണം തയാറാക്കാന്‍. മരുന്നുകള്‍ എത്ര ബാക്കിയുണ്ട് എന്നതില്‍ ജനങ്ങള്‍ക്ക് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

5:12 (IST) 28 Apr 2021
ഓക്സിജന്‍ ക്ഷാമമില്ലെന്ന് യുപി സര്‍ക്കാര്‍; മണിക്കൂറുകള്‍ കാത്ത് നിന്ന് ജനം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം ഇല്ലെന്ന് യുപി മുഖ്യമന്ത്രി വാദിക്കുമ്പോളും ജനം വലയുകയാണ്. പല ആശുപത്രികളിലും ക്ഷാമം നേരിടുന്നുണ്ട്. ഓരേ സമയം 10-12 സിലിണ്ടര്‍ ഓക്സിജന്‍ വേണ്ടി വരുന്ന സന്ദര്‍ഭങ്ങളുണ്ട്. 15 മിനുറ്റ് താമസിച്ചാല്‍ പോലും വലിയ പ്രശ്നങ്ങളുണ്ടാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

5:05 (IST) 28 Apr 2021
15 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍

15 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയും ശുപാര്‍ശ ചെയ്തു. രോഗവ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് ശുപാര്‍ശ. അഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തതതിന് ശേഷം തീരുമാനമെടുക്കും.

4:58 (IST) 28 Apr 2021
പ്രതിദിന രോഗികള്‍ 3.6 ലക്ഷം കടന്നു, 3,293 മരണം

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.6 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 3,293 പേര്‍ക്ക് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ മരണ സംഖ്യ രണ്ട് ലക്ഷവും പിന്നിട്ടു.

4:57 (IST) 28 Apr 2021
18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിനേഷന്‍, റജിസ്ട്രേഷന്‍ ഇന്നു മുതല്‍

18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന്‍ പ്രക്രിയകള്‍ക്ക് ഇന്നു തുടക്കമാകും. വാക്സിന്‍ സ്വീകരിക്കുന്നതിനായുള്ള റജിസ്ട്രേഷന്‍ ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ആരംഭിക്കും. കോവിന്‍ പോര്‍ട്ടലിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്.

Web Title: Covid 19 second wave india live updates

The moderation of comments is automated and not cleared manually by malayalam.indianexpress.com