/indian-express-malayalam/media/media_files/uploads/2021/04/covid-vaccine-covaxin.jpg)
പ്രതീകാത്മക ചിത്രം
Coronavirus India Live Updates April 27, 2021: ഡൽഹി: ഒരു കോടിയിലധികം വാക്സിൻ ഡോസുകൾ ഇപ്പോൾ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉണ്ടെന്ന് കേന്ദ്രം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 80 ലക്ഷം ഡോസുകൾ കൂടി സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 15,65,26,140 ഡോസ് വാക്സിൻ നൽകിയെന്നും കേന്ദ്രം ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു.
കഴിഞ്ഞ നാലു ദിവസമായി ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ മൂന്നു ലക്ഷത്തോളമാണ്. ആഗോള കോവിഡ് -19 കേസുകളിൽ 38% ഇന്ത്യയിലാണ്. ഒരു മാസം മുൻപുവരെ ഇത് 9% ആയിരുന്നെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പറയുന്നു. ഇന്നലെ 3,23,144 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2,771 പേർ കോവിഡ് ബാധിച്ച് മരിച്ചു.
അതിതീവ്ര വ്യാപനശേഷിയുള്ള, ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്തെ മിക്ക ജില്ലകളിലും കണ്ടെത്തി. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ അതിതീവ്ര വ്യാപനശേഷിയുള്ള ബി വണ്‍ 617 വൈറസിന്റെ സാന്നിധ്യമുണ്ടെന്നാണു കണ്ടെത്തല്‍.
അതിതീവ്ര വ്യാപനശേഷിയുള്ള വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന്റെ സാന്നിധ്യം ഏറ്റവും കുടുതലുള്ളത് കോട്ടയം ജില്ലയിലാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ വകഭേദമാണു കൂടതല്‍ മാരകായത്. 19.05 ശതമാനമാണ് ഇവയുടെ കോട്ടയത്തെ സാന്നിധ്യം. ബ്രിട്ടിഷ്, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങളും കേരളത്തിലുണ്ട്.
Also Read: കോവിഡ് ആശങ്ക: പണം പിൻവലിക്കുന്നത് കുത്തനെ ഉയരുന്നു
ഒരു മാസത്തിനിടെയാണ് അതിതീവ്ര വ്യാപനശേഷിയുള്ള ഇരട്ടജനിതകമാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം കൂടുതലായത്. മഹാരാഷ്ട്രയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച ബി വണ്‍ 617 വൈറസ് ജനസാന്ദ്രത കൂടിയ കേരളം പോലുള്ള സ്ഥലങ്ങള്‍ അതി ഗുരുതര സാഹചര്യമുണ്ടാക്കാനുള്ള സാധ്യതയാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ കോവിഡ് ബാധിതരില്‍ 40 ശതമാനത്തോളം പേര്‍ക്ക് അതിതീവ്ര വ്യാപനശേഷിയുള്ള വൈറസ് ബാധിച്ചതായതാണു കണ്ടെത്തല്‍.
അതിനിടെ, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,23,144 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകള്‍ 1,76,36,307 ആയി ഉയര്‍ന്നു. 28,82,204 ആണ് എണ്ണം സജീവ കേസുകള്‍. ഇന്നലെ രാജ്യത്തുടനീളം 2,771 മരണങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ 48,700 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഉത്തര്‍പ്രദേശിന്റെ എണ്ണം 33,351 ആണ്.
- 22:23 (IST) 27 Apr 2021ഒരു കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്രം
ഡൽഹി: ഒരു കോടിയിലധികം വാക്സിൻ ഡോസുകൾ ഇപ്പോൾ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉണ്ടെന്ന് കേന്ദ്രം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 80 ലക്ഷം ഡോസുകൾ കൂടി സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 15,65,26,140 ഡോസ് വാക്സിൻ നൽകിയെന്നും കേന്ദ്രം ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു.
- 21:13 (IST) 27 Apr 2021വാക്സിൻ വിതരണം: പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തതിനുശേഷം സ്‌ളോട്ട് ലഭിക്കുന്നില്ല എന്ന പ്രശ്‌നത്തിന് കാരണം വാക്‌സിന്റെ ദൗർലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
- 20:28 (IST) 27 Apr 2021ജനിതകമാറ്റം വന്ന വൈറസുകൾ രോഗവ്യാപന വേഗത കൂടുതൽ തീവ്രമാക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ ജനിതക വ്യതിയാനം ബാധിച്ച വൈറസുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വന്ന വിവരങ്ങൾ ഗൗരവത്തിൽ കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- 18:46 (IST) 27 Apr 2021ദേശീയ സാമ്പിള്‍ സര്‍വേ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദേശീയ സാമ്പിള്‍ സര്‍വേകള്‍ മെയ് ഏഴുവരെ നിര്‍ത്തിവെച്ചു. തിരഞ്ഞെടുക്കപ്പെട്ട വീടുകളില്‍നിന്നും മാര്‍ക്കറ്റുകളില്‍ നിന്നും പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ, കണ്‍സ്യൂമര്‍ പ്രൈസ് സര്‍വേ തുടങ്ങിയവയുടെ ഭാഗമായി രണ്ടാഴ്ച ടെലഫോണ്‍ വഴി വിവരങ്ങള്‍ ശേഖരിക്കും.
- 18:37 (IST) 27 Apr 2021കോവിഡ് സാഹചര്യം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്രത്തിനോട് പറയാം; ഡൽഹി സർക്കാരിനോട് ഹൈക്കോടതി
ഡൽഹിയിലെ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ, കോവിഡ് സാഹചര്യം നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെടാമെന്ന് ഡൽഹി ഹൈക്കോടതി. കോവിഡിന് എതിരെയുള്ള യുദ്ധം ജയിക്കാൻ ആശുപത്രികളിൽ യുക്തിരഹിതമായ ഉത്തരവുകൾ നല്കിയകൊണ്ട് കാര്യമില്ലെന്നും കോടതി സർക്കാരിനോട് പറഞ്ഞു. ഒരു രോഗി അത്യാസന നിലയിൽ എത്തുന്ന 10-15 മിനിറ്റിനുള്ളിൽ സർക്കാരിനോട് ഓക്സിജനും മരുന്നും ആവശ്യപ്പെടാൻ കഴിയില്ലെന്നും അത്തരത്തിലുള്ള സർക്കാർ നിർദ്ദേശം പാലിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ച് മഹാരാജ അഗ്രസെൻ ആശുപത്രി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
- 18:34 (IST) 27 Apr 2021കോവിഡ് സാഹചര്യം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്രത്തിനോട് പറയാം; ഡൽഹി സർക്കാരിനോട് ഹൈക്കോടതി
ഡൽഹിയിലെ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ, കോവിഡ് സാഹചര്യം നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെടാമെന്ന് ഡൽഹി ഹൈക്കോടതി. കോവിഡിന് എതിരെയുള്ള യുദ്ധം ജയിക്കാൻ ആശുപത്രികളിൽ യുക്തിരഹിതമായ ഉത്തരവുകൾ നല്കിയകൊണ്ട് കാര്യമില്ലെന്നും കോടതി സർക്കാരിനോട് പറഞ്ഞു. ഒരു രോഗി അത്യാസന നിലയിൽ എത്തുന്ന 10-15 മിനിറ്റിനുള്ളിൽ സർക്കാരിനോട് ഓക്സിജനും മരുന്നും ആവശ്യപ്പെടാൻ കഴിയില്ലെന്നും അത്തരത്തിലുള്ള സർക്കാർ നിർദ്ദേശം പാലിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ച് മഹാരാജ അഗ്രസെൻ ആശുപത്രി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
- 18:10 (IST) 27 Apr 2021കര്‍ണാടക ലോക്ക്ഡൗണ്‍; വയനാട് വഴി ചരക്ക് വാഹനങ്ങള്‍ക്ക് മാത്രം അനുമതി
കര്‍ണാടകയില്‍ 27 ന് രാത്രി ഒന്‍പത് മണി മുതല്‍ ആരംഭിക്കുന്ന രണ്ടാഴ്ചത്തെ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമേ കര്‍ണാടകയിലേക്ക് പ്രവേശന അനുമതി ഉണ്ടാവുകയുള്ളുവെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു. പൊതു-സ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, ബാവലി, തോല്‍പ്പെടി വഴി കര്‍ണാടകയിലേക്ക് പോകാന്‍ അനുമതി ഉണ്ടായിരിക്കില്ല. എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രമേ കര്‍ണാടകയിലേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുകയുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
- 17:41 (IST) 27 Apr 202130,000 കടന്ന് പ്രതിദിന രോഗബാധ: ഇന്ന് 32, 819 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 1,41,199 പരിശോധനകളാണ് നടത്തിയത്. ഇന്ന് 32 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ നിലവിൽ 2,47,181 പേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 30,000 കടക്കുന്നത്.
- 17:40 (IST) 27 Apr 202130,000 കടന്ന് പ്രതിദിന രോഗബാധ: ഇന്ന് 32, 819 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 1,41,199 പരിശോധനകളാണ് നടത്തിയത്. ഇന്ന് 32 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ നിലവിൽ 2,47,181 പേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 30,000 കടക്കുന്നത്.
- 17:39 (IST) 27 Apr 202130,000 കടന്ന് പ്രതിദിന രോഗബാധ: ഇന്ന് 32, 819 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 1,41,199 പരിശോധനകളാണ് നടത്തിയത്. ഇന്ന് 32 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ നിലവിൽ 2,47,181 പേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് പ്രതിദിന രോഗബാധകളുടെ എണ്ണം 30,000 കടക്കുന്നത്.
- 16:35 (IST) 27 Apr 2021ഒരു ദേശീയ ദുരന്തമുണ്ടാവുമ്പോൾ മൂകസാക്ഷിയായിരിക്കാൻ കഴിയില്ല: സുപ്രീം കോടതി
കോവിഡ് -19 രോഗവ്യാപനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്വമേധയാ കോടതി പരിഗണിച്ചത് ഹൈക്കോടതിയിലെ കേസുകൾക്ക് പകരമായിട്ടല്ലെന്നും ഒരു ദേശീയ ദുരന്തമുണ്ടാവുമ്പോൾ മൂകസാക്ഷിയായിരിക്കാൻ കഴിയാത്തതിനാലെന്നും സുപ്രീം കോടതി. ഒരു ഹൈക്കോടതിയും അവരുടെ അധികാരം ഉപയോഗിക്കുന്നത് തടയാൻ സുപ്രീം കോടതി ആഗ്രഹിക്കുന്നില്ലെന്നും പകരം സഹായകമായ തരത്തിൽ ഇടപെടാനും അവർക്ക് പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളിൽ സഹായിക്കാനുമാണ് ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
- 15:40 (IST) 27 Apr 2021ആഗോള കോവിഡ് -19 കേസുകളിൽ 38 ശതമാനവും ഇന്ത്യയിൽ
കഴിഞ്ഞ നാലു ദിവസമായി ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ മൂന്നു ലക്ഷത്തോളമാണ്. ആഗോള കോവിഡ് -19 കേസുകളിൽ 38% ഇന്ത്യയിലാണ്. ഒരു മാസം മുൻപുവരെ ഇത് 9% ആയിരുന്നെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പറയുന്നു. ഇന്നലെ 3,23,144 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2,771 പേർ കോവിഡ് ബാധിച്ച് മരിച്ചു.
- 15:04 (IST) 27 Apr 2021വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ ഇല്ല; ഹർജികൾ ഹൈക്കോടതി തീർപ്പാക്കി
കൊച്ചി: വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. ആളുകൾ കൂട്ടംകൂടുന്നതും ആഹ്ളാദപ്രകടനങ്ങളും നിരോധിച്ചിട്ടുണ്ടെന്ന് സർക്കാരും കർശനമാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലവും കണക്കിലെടുത്താണ് കോടതിയുടെ നടപടി
- 14:27 (IST) 27 Apr 2021ഇന്ത്യയ്ക്ക് വൈദ്യസഹായം എത്തിക്കുമെന്ന് ഫ്രാൻസ്
കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കൈതാങ്ങായി ഫ്രാൻസ്. രാജ്യത്തിന് വെന്റിലേറ്ററുകൾ അടക്കം വൈദ്യസഹായം എത്തിക്കുമെന്ന് ഫ്രാൻസ് അറിയിച്ചു.
- 14:26 (IST) 27 Apr 2021ഇന്ത്യയ്ക്ക് വൈദ്യസഹായം എത്തിക്കുമെന്ന് ഫ്രാൻസ്
കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കൈതാങ്ങായി ഫ്രാൻസ്. രാജ്യത്തിന് വെന്റിലേറ്ററുകൾ അടക്കം വൈദ്യസഹായം എത്തിക്കുമെന്ന് ഫ്രാൻസ് അറിയിച്ചു.
- 13:00 (IST) 27 Apr 2021സഹായിക്കാൻ തയ്യാര്‍, കോവിഡിനെതിരെ പോരാട്ടത്തില്‍ വേണ്ടത് രാഷ്ട്രീയ സമവായം: സോണിയ ഗാന്ധി
രാജ്യം കോവിഡ് പ്രതിസന്ധിയിൽ പകച്ചു നില്‍ക്കുമ്പോള്‍, കേന്ദ്രവും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ഓക്സിജന്‍, വാക്സിന്‍ പോലുള്ള നിർണായക വസ്തുക്കളുടെ പേരില്‍ ഇടയുന്നു. നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണം, ഈ ഭിന്നത കഠിനമാക്കി. കോവിഡ് പ്രതിസന്ധിയിൽ പ്രതിപക്ഷം വഹിക്കേണ്ട പങ്ക്, കോവിഡ് മാനേജ്‌മന്റ്, എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി സംസാരിക്കുന്നു. Read More
- 12:55 (IST) 27 Apr 2021മിക്ക ജില്ലകളിലും അതിതീവ്ര വ്യാപനശേഷിയുള്ള വൈറസ് സാന്നിധ്യം
തിരുവനന്തപുരം: അതിതീവ്ര വ്യാപനശേഷിയുള്ള, ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്തെ മിക്ക ജില്ലകളിലും കണ്ടെത്തി. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ അതിതീവ്ര വ്യാപനശേഷിയുള്ള ബി വണ്‍ 617 വൈറസിന്റെ സാന്നിധ്യമുണ്ടെന്നാണു കണ്ടെത്തല്‍. വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന്റെ സാന്നിധ്യം ഏറ്റവും കുടുതലുള്ളത് കോട്ടയം ജില്ലയിലാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.
- 12:29 (IST) 27 Apr 2021ഇന്നലെ പരിശോധിച്ചത് 1.65 മില്യൻ സാംപിളുകൾ
ഇന്നലെ മാത്രം 1,658,700 സാംപിളുകൾ പരിശോധിച്ചതായി ഐസിഎംആറിന്റെ കണക്ക്. ഇതുവരെ രാജ്യത്ത് 280,979,877 സാംപിളുകളാണ് പരിശോധിച്ചത്.
COVID-19 Testing Update. For more details visit: https://t.co/dI1pqvXAsZ@MoHFW_INDIA@DeptHealthRes#ICMRFIGHTSCOVID19#IndiaFightsCOVID19#CoronaUpdatesInIndia#COVID19#Unite2FightCoronapic.twitter.com/Ck3Ruk1gP1
— ICMR (@ICMRDELHI) April 27, 2021 - 11:53 (IST) 27 Apr 2021നിയമസഭാ തിരഞ്ഞെടുപ്പ്: വിജയാഹ്ളാദ പ്രകടനങ്ങള്‍ക്കു നിരോധനം
ന്യൂഡല്‍ഹി: കോവിഡ്-19 രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണല്‍ സമയത്തും തുടര്‍ന്നുമുള്ള വിജയാഹ്ളാദ പ്രകടനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചു. കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാതിരുന്നതിന് കമ്മിഷനെ മദ്രാസ് ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണു കമ്മിഷന്റെ തീരുമാനം. Read More
BREAKING: ECI bans all victory processions during and after counting on May 2 in view of rising COVID-19 cases.
— Ritika Chopra (@RitikaChopra__) April 27, 2021
This comes a day after Madras HC asked EC to prepare a blueprint of how COVID protocol will be followed on the day of counting@IndianExpress - 11:51 (IST) 27 Apr 2021നിയമസഭാ തിരഞ്ഞെടുപ്പ്: വിജയാഹ്ളാദ പ്രകടനങ്ങള്‍ക്കു നിരോധനം
ന്യൂഡല്‍ഹി: കോവിഡ്-19 രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണല്‍ സമയത്തും തുടര്‍ന്നുമുള്ള വിജയാഹ്ളാദ പ്രകടനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചു. കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാതിരുന്നതിന് കമ്മിഷനെ മദ്രാസ് ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണു കമ്മിഷന്റെ തീരുമാനം. Read More
BREAKING: ECI bans all victory processions during and after counting on May 2 in view of rising COVID-19 cases.
— Ritika Chopra (@RitikaChopra__) April 27, 2021
This comes a day after Madras HC asked EC to prepare a blueprint of how COVID protocol will be followed on the day of counting@IndianExpress - 11:49 (IST) 27 Apr 2021ഇന്ത്യയിൽനിന്നുളള വിമാന സർവീസുകൾ നിർത്തിവച്ച് ഓസ്ട്രേലിയ
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള എല്ലാ യാത്രാ വിമാനങ്ങളും മേയ് 15 വരെ നിർത്തിവയ്ക്കാൻ ഓസ്‌ട്രേലിയ തീരുമാനിച്ചതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ
- 11:13 (IST) 27 Apr 2021വാക്സിൻ വില കുറയ്ക്കണം; സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രം
ന്യൂഡൽഹി: പ്രതിസന്ധിയിൽനിന്ന് കമ്പനികൾ ലാഭമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് നിരവധി സംസ്ഥാനങ്ങളിൽനിന്നു വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, കോവിഡ് -19 വാക്‌സിനുകളുടെ വില കുറയ്ക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോടും ഭാരത് ബയോടെക്കിനോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. Read More
- 11:12 (IST) 27 Apr 202124 മണിക്കൂറിനുള്ളില്‍ 3,23,144 പേര്‍ക്കു കൂടി കോവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,23,144 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകള്‍ 1,76,36,307 ആയി ഉയര്‍ന്നു. 28,82,204 ആണ് എണ്ണം സജീവ കേസുകള്‍
- 11:01 (IST) 27 Apr 2021ഗംഗാറാം ആശുപത്രിക്ക് രണ്ടു ടണ്‍ ഓക്‌സിജന്‍ ലഭിച്ചു
ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിച്ച ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ രണ്ടു ടണ്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ ലഭിച്ചു. ഇന്നു രാവിലെ ആറു മണിയോടെയാണ് ഓക്‌സിജന്‍ ലഭിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. സ്റ്റോറേജ് ടാങ്കുകളില്‍ 6000 ക്യുബിക് മീറ്റര്‍ ഓക്‌സിജന്‍ ഉണ്ടെന്നും അത് 10 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നും ആശുപത്രി അറിയിച്ചു. ഇന്നലെ തങ്ങള്‍ക്ക് 10 ടണ്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ വഹിക്കുന്ന ഒരു ടാങ്കര്‍ ലഭിച്ചതായും കഴിഞ്ഞ ദിവസങ്ങളിലെ പ്രതിസന്ധിയെ അപേക്ഷിച്ച് ഇപ്പോള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും അധികൃതര്‍ പറഞ്ഞു.
- 11:00 (IST) 27 Apr 2021ഗംഗാറാം ആശുപത്രിക്ക് രണ്ടു ടണ്‍ ഓക്‌സിജന്‍ ലഭിച്ചു
ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിച്ച ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ രണ്ടു ടണ്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ ലഭിച്ചു. ഇന്നു രാവിലെ ആറു മണിയോടെയാണ് ഓക്‌സിജന്‍ ലഭിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. സ്റ്റോറേജ് ടാങ്കുകളില്‍ 6000 ക്യുബിക് മീറ്റര്‍ ഓക്‌സിജന്‍ ഉണ്ടെന്നും അത് 10 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നും ആശുപത്രി അറിയിച്ചു. ഇന്നലെ തങ്ങള്‍ക്ക് 10 ടണ്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ വഹിക്കുന്ന ഒരു ടാങ്കര്‍ ലഭിച്ചതായും കഴിഞ്ഞ ദിവസങ്ങളിലെ പ്രതിസന്ധിയെ അപേക്ഷിച്ച് ഇപ്പോള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും അധികൃതര്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us