Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

Covid 19 News: കോവിഡിൽ ഇന്ത്യയെ സഹായിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കും; അമേരിക്കൻ സ്ഥാനപതി

ഇന്ത്യയെ സഹായിക്കാനായി വാഷിഗ്ടൺ എല്ലാം ചെയ്യുന്നുണ്ട്, വാക്സിനും വെന്റിലേറ്ററും നിർമിക്കുന്നതിനായുള്ള വസ്തുക്കൾ, ഓക്സിജൻ നിർമിക്കുന്നതിന് ആവശ്യമായവ, വാക്സിൻ വർധിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങൾ എല്ലാം ചെയ്യുന്നുണ്ടെന്ന് അമേരിക്കൻ സ്ഥാനപതി യുഎന്നോട് പറഞ്ഞു

Covid 19 News April 26, 2021: അതി തീവ്ര കോവിഡ് വ്യാപനത്തോട് പോരാടുന്ന ഇന്ത്യയെ സഹായിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് യുഎസ് സ്ഥാനപതി യുഎന്നോട് പറഞ്ഞു. ഇന്ത്യയെ സഹായിക്കാനായി വാഷിഗ്ടൺ എല്ലാം ചെയ്യുന്നുണ്ട്, വാക്സിനും വെന്റിലേറ്ററും നിർമിക്കുന്നതിനായുള്ള വസ്തുക്കൾ, ഓക്സിജൻ നിർമിക്കുന്നതിന് ആവശ്യമായവ, വാക്സിൻ വർധിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങൾ എല്ലാം ചെയ്യുന്നുണ്ടെന്ന് അമേരിക്കൻ സ്ഥാനപതി യുഎന്നോട് പറഞ്ഞു.

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് 318 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എയർ ഇന്ത്യ വിമാനത്തിൽ എത്തിച്ചു. “മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കരുത്തേകാനുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. 318 ഫിലിപ്സ് ഓക്സിജൻ കോൺസെൻട്രേറ്ററുകളുമായി ജെഎഫ്കെ എയർപോർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങി” കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരി ട്വിറ്ററിലൂടെ അറിയിച്ചു.

Also Read: തയാറെടുപ്പുണ്ടായില്ല; നിരവധി സംസ്ഥാനങ്ങൾ രണ്ടാം തരംഗത്തിനു മുൻപ് പ്രത്യേക കോവിഡ് സെന്ററുകൾ പൂട്ടി

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3.52 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 1.73 കോടിയായി ഉയര്‍ന്നു. 28 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 2,812 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത്. ആകെ മരണനിരക്ക് 1.95 ലക്ഷമായി വര്‍ദ്ധിച്ചു.

കർണാടകയിൽ അടുത്ത 14 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചോവ്വാഴ്ച രാത്രി 9 മണി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി വൈ.എസ്.യെഡിയൂരപ്പ പറഞ്ഞു. പൊതുഗതാഗതത്തിന് അനുമതിയില്ല. രാവിലെ ആറ് മുതൽ പത്ത് വരെ മാത്രമാണ് ആവശ്യ സേവനങ്ങൾക്കുള്ള സമയം

ഓക്സിജൻ ഉൽപാദനം വർധിപ്പിക്കാനായി തമിഴ്നാട് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കും. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന സർവകകക്ഷിയോഗത്തിലാണ് തീരുമാനം. പ്ലാന്റ് തുറക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. പ്ലാന്റിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയേയും രൂപികരിച്ചിട്ടുണ്ട്. അടുത്ത നാല് മാസത്തേക്കാണ് ഓക്സിജൻ ഉത്പാദനം പ്ലാന്റിൽ നടത്തുക.

Live Updates
5:10 (IST) 26 Apr 2021
ഇന്ത്യയിൽ ഏറ്റവും വലിയ കോവിഡ്-19 വാക്സിനേഷൻ ഡ്രൈവിനൊരുങ്ങി ഫാമ്മീസി

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഫാമ്മീസി, ഇന്ത്യയിൽ വലിയ വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കാൻ പോകുന്നു. വാക്സിനേഷൻ ഡ്രൈവുകളിലൂടെയും ക്യാമ്പുകളിലൂടെയും ഇന്ത്യയിലെ മൂന്ന് കോടിയോളം ജനങ്ങൾക്ക് വാക്സിനേഷൻ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി പറഞ്ഞു. വ്യകതികൾക്കും, കമ്പനികൾക്കും വൃദ്ധസദനകൾക്കും ഇതിലേക്ക് രജിസ്റ്റർ ചെയ്യാം.

5:08 (IST) 26 Apr 2021
ഇന്ത്യയിൽ ഏറ്റവും വലിയ കോവിഡ്-19 വാക്സിനേഷൻ ഡ്രൈവിനൊരുങ്ങി ഫാമ്മീസി

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഫാമ്മീസി ഇന്ത്യയിൽ വലിയ വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കാൻ പോകുന്നു. വാക്സിനേഷൻ ഡ്രൈവുകളിലൂടെയും ക്യാമ്പുകളിലൂടെയും ഇന്ത്യയിലെ മൂന്ന് കോടിയോളം ജനങ്ങൾക്ക് വാക്സിനേഷൻ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി പറഞ്ഞു. വ്യകതികൾക്കും, കമ്പനികൾക്കും വൃദ്ധസദനകൾക്കും ഇതിലേക്ക് രജിസ്റ്റർ ചെയ്യാം.

4:51 (IST) 26 Apr 2021
വീട്ടിലും മാസ്ക് ധരിക്കേണ്ട സമയമെന്ന് സർക്കാർ

ഇന്ത്യയിലെ രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ, കോവിഡിന് അനുസരിച്ചുള്ള പെരുമാറ്റങ്ങൾ ശീലിക്കണമെന്നും വീട്ടിൽ പോലും മാസ്ക് ധരിക്കേണ്ട സമയമാണെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

3:40 (IST) 26 Apr 2021
വാക്‌സിന്‍ നയത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; നാളെ പരിഗണിക്കും

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി.പ്രമോദാണ് കോടതിയെ സമീപിച്ചത്. 45 വയസില്‍ താഴെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാതെ സംസ്ഥാനത്തിന്റെ ചെലവില്‍ നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി.

2:33 (IST) 26 Apr 2021
വോട്ടെണ്ണൽ ദിനം ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണം; സർവകക്ഷി യോഗം

വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾ പോകേണ്ടതില്ലന്നും സർവകക്ഷി യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നതാണ് സര്‍വ്വകക്ഷിയോഗത്തിന്‍റെ പൊതു അഭ്യര്‍ത്ഥനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

12:27 (IST) 26 Apr 2021
മേയിലെ പി.എസ്.സി പരീക്ഷകൾ മാറ്റി

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മേയില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. പുതുക്കിയ പരീക്ഷാ തിയതികള്‍ പിന്നീട് അറിയിക്കും.

12:25 (IST) 26 Apr 2021
കേരളത്തിൽ 21890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിൽ

സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 28 കോവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗം ബാധിച്ചവരുടെ എണ്ണത്തിലെ കുറവ് ആശ്വാസത്തിന്റെ സൂചനയല്ലെന്നും ഇന്നലെ അവധിയായതിനാൽ ടെസ്റ്റിങ് കുറഞ്ഞതാണ് അതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 22.71 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

12:17 (IST) 26 Apr 2021
കോവിഡ് ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു

വയനാട്ടില്‍ കോവിഡ് ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു. മേപ്പാടി റിപ്പണ്‍ വാളത്തൂര്‍ കണ്ണാടിക്കുഴിയില്‍ പികെ ഉണ്ണികൃഷ്ണന്റെ മകള്‍ യു.കെ. അശ്വതി (24)യാണു മരിച്ചത്. ജില്ലാ ടി.ബി പ്രോഗ്രാമിനു കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍.ടി.ഇ.പി. ലാബ് ടെക്നീഷ്യനായിരുന്ന അശ്വതി കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം.

11:08 (IST) 26 Apr 2021
ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് 318 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിച്ച് എയർ ഇന്ത്യ

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് 318 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എയർ ഇന്ത്യ വിമാനത്തിൽ എത്തിച്ചു. “മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കരുത്തേകാനുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. 318 ഫിലിപ്സ് ഓക്സിജൻ കോൺസെൻട്രേറ്ററുകളുമായി ജെഎഫ്കെ എയർപോർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങി” കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പൂരി ട്വിറ്ററിലൂടെ അറിയിച്ചു.

10:33 (IST) 26 Apr 2021
ഹോട്ടലിൽ ഇരുത്തി ഭക്ഷണം നല്കാൻ അനുമതി നൽകണം; ആവശ്യവുമായി കെ.എച്.ആർ.എ

ഹോട്ടലുകളിൽ രാത്രി 7:30 വരെ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ (കെ.എച്.ആർ.എ) എറണാകുളം ജില്ലാ കമ്മിറ്റി. ബാർഹോട്ടലുകളിൽ രാത്രി 7:30 വരെ മദ്യവും ഭക്ഷണവും നല്കാൻ അനുമതി നൽകിയ സാഹചര്യത്തിലാണ് ആവശ്യം. ഇന്നലെ ബാറുകളിൽ പാർസൽ സംവിധാനം മാത്രമാക്കി സർക്കാർ നിബന്ധന ഇറക്കുകയും മണിക്കൂറുകൾക്ക് ശേഷം നിബന്ധന മാറ്റി രാത്രി 7.30 വരെ പ്രവർത്തിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു.

9:12 (IST) 26 Apr 2021
കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍

കര്‍ണാടകയില്‍ അടുത്ത 14 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചോവ്വാഴ്ച രാത്രി 9 മണി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി വൈഎസ് യെദ്യൂരപ്പ പറഞ്ഞു. പൊതുഗതാഗതത്തിന് അനുമതിയില്ല. രാവിലെ ആറ് മുതല്‍ പത്ത് വരെ മാത്രമാണ് ആവശ്യ സേവനങ്ങള്‍ക്കുള്ള സമയം

9:11 (IST) 26 Apr 2021
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ ഇല്ല

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ വേണ്ടെന്ന് സർവ്വകക്ഷി യോഗത്തില്‍ തീരുമാനം. വാര്യാന്ത്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരും. രോഗ വ്യാപനം കൂടുതൽ ഉള്ളിടത്ത് കടുത്ത നിയന്ത്രണം. കടകൾ 7.30 ന് തന്നെ അടയ്ക്കണമെന്ന് നിര്‍ദേശം. ദിവസം ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കാനും തീരുമാനം

8:55 (IST) 26 Apr 2021
ഡൽഹിയിൽ 18 വയസിനു മുകളിലുളള എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യം

ഡൽഹിയിൽ 18 വയസിനു മുകളിലുളള എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഇതിനായി 1.34 കോടി ഡോസ് വാക്‌സിന് ഓര്‍ഡര്‍ നല്‍കാന്‍ അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

8:54 (IST) 26 Apr 2021
ഓക്സിജന്‍ ഉല്‍പാദനത്തിനായി തമിഴ്നാട്ടിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കുന്നു

അടുത്ത നാല് മാസത്തേക്കുള്ള ഓക്സിജന്‍ ഉത്പാദനത്തിനായി തമിഴ്നാട്ടിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കും. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നേത്യത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.

7:47 (IST) 26 Apr 2021
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ഓക്സിജന്‍ ക്ഷാമം ഇന്ത്യയില്‍ ഇല്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ വാദത്തിനെതിരെ ഡല്‍ഹി ഹൈക്കോടതി രംഗത്ത്. ഞങ്ങള്‍ സാഹചര്യം കണ്ടതാണെന്നും ഹൈക്കോടതി പറഞ്ഞു. രാജ്യ തലസ്ഥാനത്ത് ഓക്സിജന്‍ എത്തിയാല്‍ ഡല്‍ഹി സര്‍ക്കാരിന് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും കോടതി.

7:18 (IST) 26 Apr 2021
വാക്സിനില്‍ വിലപേശാനുള്ള സമയമല്ല ഇത്: അരവിന്ദ് കേജ്‌രിവാൾ

കോവിഡ് 19 വാക്സിന് പല വിലയിടാനാവില്ല എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഇത് വിലപേശാനുള്ള സമയമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

6:50 (IST) 26 Apr 2021
സര്‍വകക്ഷിയോഗം ആരംഭിച്ചു

കേസുകളുടെ എണ്ണം 25,000 പിന്നിട്ടതോടെ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകകക്ഷി യോഗം ആരംഭിച്ചു. കേരളത്തില്‍ വാരാന്ത്യ കര്‍ഫ്യു തുടരാന്‍ സാധ്യതയുണ്ട്

6:43 (IST) 26 Apr 2021
സര്‍ക്കാരിന് നിര്‍ദേശങ്ങളുമായി ‍ഡല്‍ഹി ഹൈക്കോടതി

കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാരിന് നിര്‍ദേശങ്ങളുമായി ഡല്‍ഹി ഹൈക്കോടതി. കൂടുതല്‍ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാവിശ്യപ്പെട്ടു. സാമ്പിള്‍ ശേഖരണശാലകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കാന്‍ ഹൈക്കോടതി പറഞ്ഞു.

6:19 (IST) 26 Apr 2021
കോവിഡില്‍ തളരുന്ന ഇന്ത്യയ്ക്ക് ഗൂഗിളിന്റെ 135 കോടി സഹായം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ഗൂഗിള്‍. മെഡിക്കല്‍ സാധനങ്ങള്‍ക്കായി 135 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചയ്യാണ് ഇക്കാര്യം അറിയിച്ചത്. സുന്ദര്‍ സ്വയമേ അഞ്ച് കോടി രൂപയും നല്‍കുന്നുണ്ട്.

Web Title: Covid 19 second wave india live updates

Next Story
ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കുംcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com