/indian-express-malayalam/media/media_files/uploads/2019/01/kerala-budget-2019-finance-minister-thomas-issac-interview.jpg)
തിരുവനന്തപുരം: കോവിഡ്-19 ലോക്ക്ഡൗണ്‍ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം കുത്തനെ കുറച്ചു. ഏപ്രില്‍ മാസത്തില്‍ വരുമാനം 250 കോടി രൂപ മാത്രമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സഹായം കൂടി ലഭിച്ചാല്‍ 2000 കോടി രൂപയാകും വരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശമ്പളം കൊടുക്കാന്‍ തന്നെ സര്‍ക്കാരിന് 2,500 കോടി രൂപ വേണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ഒരു മാസത്തെ ശമ്പളം ആറുമാസം കൊണ്ട് പിടിക്കുമെന്ന ഉത്തരവ് പുനഃപരിശോധിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന ശമ്പളം തിരികെ നല്‍കും. പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. മേയ് മാസത്തില്‍ അവ പരിശോധിച്ച് മാനുഷിക പരിഗണന അര്‍ഹിക്കുന്നവരുടെ കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ബസ് ചാർജ് കൂട്ടണമെന്ന ശുപാർശയുമായി ഗതാഗത വകുപ്പ്
പിടിക്കുന്ന ശമ്പളം പിന്നീട് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് എങ്ങനെ തിരികെ നല്‍കുമെന്നതും ആലോചിക്കും. പണമായി ലഭിക്കണമെന്നും പിഎഫില്‍ ലയിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അവയെല്ലാം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
സാലറി ചലഞ്ചിനെ പ്രതിപക്ഷമടക്കമുള്ളവര്‍ എതിര്‍ത്ത സാഹചര്യത്തിലാണ് ഈ തീരുമാനം സര്‍ക്കാരിന് എടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. ഈ അധ്യാപക സംഘടനയ്ക്ക് എന്ത് സാമൂഹിക പ്രതിബദ്ധതയാണുള്ളതെന്നും മന്ത്രി ചോദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.