തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മത്രമായിരിക്കും അനുമതി. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.
ശനിയാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നേരത്തേ വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അനുമതി തേടി കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് അനുമതി നൽകും. പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്ക് അനുമതി ഉണ്ടായിരിക്കില്ല.
Read More: വാക്സിന് വില കൂടും; ആശുപത്രികൾക്ക് 600 രൂപ, സംസ്ഥാനങ്ങൾക്ക് 400
വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും നടക്കുക. ട്യൂഷൻ ക്ലാസുകൾ പ്രവർത്തിക്കുന്നത് കർശനമായി നിയന്ത്രിക്കും. ഹോസ്റ്റലുകളിൽ കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണം. കോവിഡ് പ്രതിരോധത്തിന് വാർഡുതല സമിതികളെ ഉപയോഗിക്കാനും തീരുമാനിച്ചു. വീട്ടിലിരുന്നുള്ള ജോലി പരമാവധി പ്രോത്സാഹിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ളവയില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസില്‍ ജോലിക്കെത്തിയാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്.
വാക്‌സിന്‍ വിതരണത്തില്‍ തിക്കും തിരക്കും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പരമാവധി പേര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്താനും പ്രത്യേക സമയം അനുവദിച്ച് വാക്‌സിനേഷന്‍ നടത്താനും തീരുമാനമായി.