scorecardresearch

കേരളത്തിന്റെ പാസ്സ് നിർബന്ധമെന്ന് ഹൈക്കോടതി; വാളയാറിൽ 135 പേർക്ക് പാസ്സ് നൽകാം

ശനിയാഴ്ച വാളയാർ അതിർത്തിയിലെത്തിയവർക്ക് മാത്രമാണ് പാസ്സ് ലഭിക്കുക

ശനിയാഴ്ച വാളയാർ അതിർത്തിയിലെത്തിയവർക്ക് മാത്രമാണ് പാസ്സ് ലഭിക്കുക

author-image
WebDesk
New Update
കേരളത്തിന്റെ പാസ്സ് നിർബന്ധമെന്ന്  ഹൈക്കോടതി; വാളയാറിൽ 135 പേർക്ക് പാസ്സ് നൽകാം

കൊച്ചി:ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്തുന്നവർക്ക് കേരളത്തിന്റെ പാസ്സ് നിർബന്ധമെന്ന് ഹൈക്കോടതി.പാസ് ഇല്ലാത്തവരെ കേരളത്തിലേക്ക് കടത്തിവിടില്ലന്ന സർക്കാർ നിലപാട് ന്യായമെന്നും ജസ്റ്റിസുമാരായ ഷാജി പി ചാലി, എംആർ അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. പാസ്സില്ലാതെ ശനിയാഴ്ച വാളയാർ ചെക്ക് പോസ്റ്റിൽ എത്തിയ 135 പേർക്ക് പാസ്സുകൾ നൽകാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചു.പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് അതിർത്തി കടക്കാൻ മുൻഗണന നൽകണമെന്നും കോടതി നിർദ്ദേശിച്ചു.ഈ നിർദ്ദേശം ശനിയാഴ്ച വാളയാർ ചെക് പോസ്റ്റിലെത്തി തിരികെ കോയമ്പത്തർ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയിൽ കഴിയുന്നവർക്ക് മാത്രമയിരിക്കും ബാധകമെന്നും കോടതി വ്യക്തമാക്കി.

Advertisment

അതിർത്തി കടന്നെത്തുന്നവർക്ക് പാസ് നിർബന്ധമെന്ന് സംസ്ഥാന സർക്കാർ ഹെെക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. കോവിഡ് പ്രതിരോധത്തിനു കർശന നിയന്ത്രണം ആവശ്യമാണെന്നും സർക്കാർ ഹെെക്കോടതിയിൽ നിലപാടെടുത്തു. ഇതുവരെ അതിർത്തിയിൽ വന്നവർക്ക് പാസ് നൽകും. എന്നാൽ, ഇനി വരുന്നവർക്ക് കേരള അതിർത്തിയിൽവച്ച് പാസ് നൽകില്ലെന്നും സർക്കാർ വ്യക്തമാക്കി. യാത്ര ആരംഭിക്കും മുൻപേ തന്നെ പാസ് സ്വന്തമാക്കിയിരിക്കണമെന്നാണ് സർക്കാർ നിലപാട്.

സംസ്ഥാന അതിർത്തിയിൽ അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തിയവരെ തടഞ്ഞ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസ് കേൾക്കുന്നതിനായി ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയപ്പോഴാണ് സംസ്ഥാന സർക്കാർ കോടതിയെ നിലപാട് അറിയിച്ചത്. അതിർത്തിയിൽ എത്തിയ പലർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പാസ് പോലും ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Read Also: ഹെയ്‌ഡൻ അത് ഉപയോഗിക്കുന്നതിനോട് ധോണിക്ക് യോജിപ്പില്ലായിരുന്നു; വെളിപ്പെടുത്തൽ

Advertisment

ഇനി ആർക്കും അതിർത്തിയിൽവച്ച് പാസ് നൽകില്ല. ഒരു ലക്ഷത്തിൽ അധികം അപേക്ഷകളാണ് ഇതുവരെ വന്നിരിക്കുന്നത്. അതിർത്തിയിൽ വന്നവർക്ക് താമസസൗകര്യം നൽകാൻ സാധിക്കില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ഇല്ലെങ്കിൽ കാര്യങ്ങൾ കെെവിട്ടുപോകുമെന്നും സർക്കാർ നിലപാടെടുത്തു. മനുഷ്യത്തപരമായല്ല അതിർത്തിയിൽ കാര്യങ്ങളെന്ന് ഹർജിക്കാർ ആരോപിച്ചു.

പാസ് നിർബന്ധമാക്കണമെന്ന സർക്കാർ നിലപാട് കോടതി അംഗീകരിച്ചു

അതിർത്തിയിൽ എത്തുന്നവർ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് ഹെെക്കോടതി നിർദേശിച്ചു. ആളുകൾ സഹകരിക്കണം. പാസ് എടുത്തേ ആളുകൾ വരാവൂ. സർക്കാർ നിർദേശങ്ങൾ പാലിക്കണം. അസാധരണമായ സാഹചര്യങ്ങളിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ഇതുവരെ അതിർത്തിയിൽ എത്തിയവരെ സുരക്ഷിതസ്ഥലങ്ങളിലെത്തിക്കാൻ സർക്കാർ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നും കോടതി നിർദേശിച്ചു.

ചെക്പോസ്റ്റുകളിലൂടെ എത്തുന്നവർ ലോക് ഡൗൺ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി നിലപാടെടുത്തു. മാർഗനിർദേശം അവഗണിച്ച് എല്ലാവരേയും പ്രവേശിപ്പിക്കാൻ നിർദേശിക്കാനാവില്ലെന്നും സർക്കാരിന് വിശാലമായ പൊതുതാൽപ്പര്യം കണക്കിലെടുക്കേണ്ടതുണ്ടെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ചേ മതിയാവൂ. ആരെങ്കിലും ചെക്ക് പോസ്റ്റിൽ കുടുങ്ങി കിടക്കുന്നുണ്ടങ്കിൽ അവരുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

പ്രവേശനത്തിന് പാസ് നിർബന്ധമാണെന്ന സർക്കാർ നിലപാട് കോടതി അംഗീകരിച്ചു. ഹോട്ട്സ്പോട്ടിൽ നിന്നുള്ള അന്തർ ജില്ലാ യാത്രകൾ വരെ തടഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ പരിശോധിക്കേണ്ട ആവശ്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

അതിർത്തിയിൽ സംഘർഷമുണ്ടായതോടെ കോടതി ഇടപെടൽ

അതിർത്തിയിൽ പാസ് ഇല്ലാതെ എത്തിയവരെ പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സ്ഥിതി വഷളായത്. പൊലീസും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഭക്ഷണം പോലും കഴിക്കാതെയാണ് പലരും അതി‍ര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. തമിഴ്നാടില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാനുമതി കിട്ടിയവരാണ് ഇവര്‍. ഇവര്‍ തിരിച്ച് തമിഴ്നാട്ടിലേക്ക് പോകാനും നിവര്‍ത്തിയില്ല. എന്നാൽ, പാസ് ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ എന്നായിരുന്നു പൊലീസ് നിലപാട്.

Kerala High Court Corona

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: